കൊച്ചി: ( www.truevisionnews.com ) പ്രതിഷേധ സൂചകമായി റോഡിലെ കുഴിയിൽ നട്ട വാഴ പിഴുതെറിഞ്ഞ് യാത്രക്കാരി. കോൺഗ്രസുകാരാണ് കലൂർ- കടവന്ത്ര റോഡിന്റെ ശോചനാവസ്ഥയിൽ പ്രതിഷേധിച്ച് കുഴിയിൽ വാഴ നട്ടത്.
രാവിലെ പൊതുജനങ്ങൾ പോവുമ്പോൾ ഇതുപോലുള്ള അഭ്യാസപ്രകടനം നടത്തിയാൽ നടപടിയെടുക്കണമെന്ന് വാഴ പിഴുതെറിഞ്ഞ ശേഷം യാത്രക്കാരി മാധ്യമങ്ങളോട് പറഞ്ഞു.
ജിസിഡിഎ ചെയ്യുന്നില്ല എന്നുണ്ടെങ്കിൽ നിയമപരമായ രീതികളുണ്ട്. അതൊരു പത്തുമണി കഴിഞ്ഞ് ചെയ്യാം. എട്ടുമണിക്ക് സ്കൂൾ കുട്ടികളും യാത്രക്കാരുമെല്ലാം പോകുന്നതാണ്. ഈ റോഡ് ഉപരോധിച്ചതിന് കേസെടുക്കണമെന്നും അവർ പറഞ്ഞു.
#Congress #planted #banana #protest #against #poor #condition #road #passenger #followed