#murdercase | ഉറങ്ങുന്നതിനിടെ കുത്തിക്കൊന്നു, കൊലയാളി ആ 20കാരൻ തന്നെ; താൻ നടക്കാൻ പോയപ്പോൾ അമ്മയും അച്ഛനും സഹോദരിയും കൊല്ലപ്പെട്ടെന്ന് പറഞ്ഞത് പച്ചക്കള്ളം

#murdercase | ഉറങ്ങുന്നതിനിടെ കുത്തിക്കൊന്നു, കൊലയാളി ആ 20കാരൻ തന്നെ; താൻ നടക്കാൻ പോയപ്പോൾ അമ്മയും അച്ഛനും സഹോദരിയും കൊല്ലപ്പെട്ടെന്ന് പറഞ്ഞത് പച്ചക്കള്ളം
Dec 5, 2024 06:40 AM | By Athira V

ദില്ലി: ( www.truevisionnews.com) വീടിനുള്ളിൽ മാതാപിതാക്കളും മകളും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലയാളിയെ കണ്ടെത്തിയെന്ന് പൊലീസ്.

താൻ നടക്കാൻ പോയപ്പോൾ അച്ഛനും അമ്മയും സഹോദരിയും കൊല്ലപ്പെട്ടെന്ന് പറഞ്ഞ ആ 20കാരൻ തന്നെയാണ് കൊലയാളിയെന്ന് പൊലീസ് പറയുന്നു.

കൊല്ലപ്പെട്ട ദമ്പതികളുടെ മകനും ഡൽഹി യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ ബി എ വിദ്യാർത്ഥിയുമായ അർജുനെ പൊലീസ് അറസ്റ്റ് ചെയ്തു.

സൌത്ത് ദില്ലിയിലെ നെബ് സരൈ മേഖലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. രാജേഷ് കുമാർ (51), ഭാര്യ കോമൾ (46), മകൾ കവിത (23) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെയാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ മൂവരെയും കണ്ടെത്തിയത്. താൻ പുലർച്ചെ പ്രഭാത സവാരിക്ക് പോയ ശേഷം തിരിച്ചെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടതെന്നാണ് അർജുൻ പൊലീസിനോട് പറഞ്ഞത്.

ദമ്പതികൾ 27ആം വിവാഹ വാർഷിക ദിനത്തിലാണ് കൊല്ലപ്പെട്ടത്. പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അരിച്ചുപെറുക്കിയെങ്കിലും ആരും പുലർച്ചെ വീട്ടിൽ എത്തിയതായി കണ്ടെത്താനായില്ല.

ഫോറൻസിക് വിദഗ്ധർ, ക്രൈം ടീം, സ്‌നിഫർ ഡോഗ് എന്നിവരെ സംഭവ സ്ഥലത്തേക്ക് എത്തിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വീട്ടിൽ ആരെങ്കിലും അതിക്രമിച്ചു കടന്നതിന്‍റെയോ മോഷണം നടന്നതിന്‍റെയോ തെളിവ് ലഭിച്ചില്ല.

തുടർന്നാണ് പൊലീസ് അർജുനെ വിശദമായി ചോദ്യംചെയ്തത്. അർജുൻ കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറയുന്നു. മാതാപിതാക്കൾക്ക് തന്‍റെ സഹോദരിയോടാണ് കൂടുതൽ ഇഷ്ടമെന്നും സ്വത്തുക്കളെല്ലാം അവൾക്ക് നൽകാൻ അവർ തീരുമാനിച്ചെന്നും അതിനാലാണ് താൻ കൊലപാതകം നടത്തിയതെന്നും അർജുൻ പറഞ്ഞു.

മാതാപിതാക്കൾ തന്നെ മറ്റുള്ളവരുടെ മുന്നിൽ വച്ച് അധിക്ഷേപിക്കാറുണ്ടായിരുന്നുവെന്നും അർജുൻ പറഞ്ഞു. കത്തി ഉപയോഗിച്ച് ഉറങ്ങുന്നതിനിടെ മൂവരെയും കൊലപ്പെടുത്തിയ ശേഷം താൻ നടക്കാൻ പോയെന്നും അർജുൻ മൊഴി നൽകി.

#Stabbed #death #while #sleeping #killer #same #20 #year #old #He #said #mother #father #sister #were #killed

Next TV

Related Stories
വിവാഹ ഘോഷയാത്രയ്‌ക്ക് ജാതിപരമായ എതിർപ്പ്;  ദളിത് വരന് സുരക്ഷയൊരുക്കി 200 പോലീസുകാര്‍

Jan 23, 2025 08:55 AM

വിവാഹ ഘോഷയാത്രയ്‌ക്ക് ജാതിപരമായ എതിർപ്പ്; ദളിത് വരന് സുരക്ഷയൊരുക്കി 200 പോലീസുകാര്‍

'വിവാഹ ഘോഷയാത്രയിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നമുണ്ടാകാമെന്ന് ഒരു കുടുംബം പോലീസിനോട് ആശങ്ക...

Read More >>
തീ പിടിച്ചെന്ന് അഭ്യൂഹം, എടുത്ത് ചാടിയത് മറ്റൊരു തീവണ്ടിയുടെ മുന്നിലേക്ക്; മരണം 11 ആയി

Jan 22, 2025 09:07 PM

തീ പിടിച്ചെന്ന് അഭ്യൂഹം, എടുത്ത് ചാടിയത് മറ്റൊരു തീവണ്ടിയുടെ മുന്നിലേക്ക്; മരണം 11 ആയി

സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ജില്ലാ ഭരണകൂടം പറയുന്നു. ദുരന്തത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് മധ്യ റെയിൽവേയും...

Read More >>
സിനിമയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; കണ്ണൂർ സ്വദേശിയായ യുവതിയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ

Jan 22, 2025 07:30 PM

സിനിമയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; കണ്ണൂർ സ്വദേശിയായ യുവതിയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ

യുവതി നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ്, രാവിലെ ബംഗ്ലൂരുവിലെ ഹോട്ടലിൽ നിന്നാണ് കസ്റ്റഡിയിൽ ഇയാളെ...

Read More >>
 പുക ഉയരുന്നത് കണ്ട് തീവണ്ടിയിൽ നിന്ന് ചാടി; എതിർദിശയിൽ വന്ന എക്‌സ്പ്രസ് ഇടിച്ച് എട്ട് യാത്രക്കാർക്ക് ദാരുണാന്ത്യം

Jan 22, 2025 07:26 PM

പുക ഉയരുന്നത് കണ്ട് തീവണ്ടിയിൽ നിന്ന് ചാടി; എതിർദിശയിൽ വന്ന എക്‌സ്പ്രസ് ഇടിച്ച് എട്ട് യാത്രക്കാർക്ക് ദാരുണാന്ത്യം

രക്ഷപ്പെടാനുള്ള ശ്രമത്തിൽ തിടുക്കത്തിൽ ട്രാക്കിലേക്ക് ചാടിയതാണ് ദുരന്തത്തിന്...

Read More >>
വിദ്യാർത്ഥികൾ സ‍ഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, നാല് മരണം

Jan 22, 2025 03:29 PM

വിദ്യാർത്ഥികൾ സ‍ഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, നാല് മരണം

നരഹരി ക്ഷേത്രത്തിൽ മന്ത്രാലയ സംസ്‌കൃത പാഠശാലയിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ആര്യവന്ദൻ (18), സുചീന്ദ്ര (22), അഭിലാഷ് (20), ഡ്രൈവർ ശിവ (24) എന്നിവരാണ്...

Read More >>
മാൻഹോളിനുള്ളിൽ ശുചീകരണ തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു; മുഖ്യമന്ത്രിയുടെ പരിപാടി മാറ്റി

Jan 22, 2025 11:48 AM

മാൻഹോളിനുള്ളിൽ ശുചീകരണ തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു; മുഖ്യമന്ത്രിയുടെ പരിപാടി മാറ്റി

ജോലിക്കിടയിൽ മാൻ ഹോളിന് ഉള്ളിൽ നിന്നും വിഷവാതകം നിറഞ്ഞ പുക ഉയരുകയും അത് ശ്വസിച്ച ചിരാഗിന്റെയും ജയേഷിന്റെയും ബോധം പോവുകയും...

Read More >>
Top Stories