#Crime | കൊടും ക്രൂരത; മൂന്നരവയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി, രക്തത്തില്‍ കുതിര്‍ന്ന നിലയിൽ മൃതദേഹം

#Crime | കൊടും ക്രൂരത; മൂന്നരവയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി, രക്തത്തില്‍ കുതിര്‍ന്ന നിലയിൽ മൃതദേഹം
Dec 2, 2024 02:07 PM | By VIPIN P V

ചണ്ഡീഗഢ്: (www.truevisionnews.com) ഹരിയാണയില്‍ മൂന്നരവയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി.

നൂഹ് ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെതന്നെ ഗ്രാമവാസിയായ പ്രതി അറസ്റ്റിലായെന്നും ചോദ്യംചെയ്യല്‍ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെ വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

വൈകിയിട്ടും കുട്ടിയെ കാണാതായതോടെ ബന്ധുക്കള്‍ തിരച്ചില്‍ ആരംഭിച്ചു. രാത്രി 11 മണിയോടെ കുട്ടിയുടെ രക്തത്തില്‍ കുതിര്‍ന്ന മൃതദേഹം ഉപേക്ഷച്ച നിലയില്‍ കണ്ടെത്തി.

കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും കാലുകള്‍ ഒടിഞ്ഞിട്ടുണ്ടെന്നും ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു.

മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചതായി പിനാങ്‌വ പോലീസ് അറിയിച്ചു. പ്രാഥമിക പരിശോധനയില്‍ കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതാണെന്ന സൂചനയാണുള്ളതെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മരോര ഗ്രാമത്തിന് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയതെന്നും ഇയാളെ ചോദ്യംചെയ്യുകയാണെന്നും പിനാങ്‌വ എസ്.എച്ച്.ഒ. സുഭാഷ് ചന്ദ് പറഞ്ഞു.

#extreme #cruelty #three #half #year #old #girl #raped #killed #her #body #soaked #blood

Next TV

Related Stories
#murder | പെൺസുഹൃത്തിനൊപ്പം കൂട്ടുകാരന്റെ വീട്ടിലെത്തിയ 17 കാരനെ മൂന്ന് പേർ ചേർന്ന് കുത്തിക്കൊന്നു

Jan 20, 2025 04:06 PM

#murder | പെൺസുഹൃത്തിനൊപ്പം കൂട്ടുകാരന്റെ വീട്ടിലെത്തിയ 17 കാരനെ മൂന്ന് പേർ ചേർന്ന് കുത്തിക്കൊന്നു

നെഞ്ചിൽ കത്തികുത്തിയിറങ്ങിയ 17 കാരൻ അപ്പോൾ തന്നെ മരിച്ചു. കൊലപ്പെടുത്തിയതിന് ശേഷം പ്രതികൾ ഓടി രക്ഷപെടുകയായിരുന്നുവെന്നും പൊലീസ്...

Read More >>
#murder | 50 രൂപയുടെ പേരില്‍ തര്‍ക്കം; സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ചശേഷം കഴുത്തുഞെരിച്ച് കൊന്നു, അറസ്റ്റ്

Jan 19, 2025 07:22 AM

#murder | 50 രൂപയുടെ പേരില്‍ തര്‍ക്കം; സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ചശേഷം കഴുത്തുഞെരിച്ച് കൊന്നു, അറസ്റ്റ്

രണ്ടുപേരും തമ്മില്‍ 50 രൂപയുടെ പേരിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു....

Read More >>
#murder | കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്തു; മത്സ്യത്തൊഴിലാളിയെ കൗമാരക്കാർ വെട്ടിക്കൊന്നു

Jan 17, 2025 02:27 PM

#murder | കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്തു; മത്സ്യത്തൊഴിലാളിയെ കൗമാരക്കാർ വെട്ടിക്കൊന്നു

കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത ഫിഷിങ് ഹാർബർ പൊലീസ് എട്ട് യുവാക്കളെ അറസ്റ്റ് ചെയ്തു....

Read More >>
#murder | അരുംകൊല, ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി; ഒരാൾ പൊലീസ് കസ്റ്റഡിയിൽ

Jan 16, 2025 07:38 PM

#murder | അരുംകൊല, ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി; ഒരാൾ പൊലീസ് കസ്റ്റഡിയിൽ

കൊലപാതക വിവരമറിഞ്ഞു വടക്കേക്കര പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ...

Read More >>
#murder | വിവാഹത്തിന് മൂന്ന് ദിവസം ബാക്കി, ഇഷ്ടമല്ലെന്ന് മകളുടെ വീഡിയോ; പൊലീസിനു മുന്നില്‍ വച്ച് വെടിവച്ച് കൊന്ന് അച്ഛന്‍

Jan 15, 2025 01:22 PM

#murder | വിവാഹത്തിന് മൂന്ന് ദിവസം ബാക്കി, ഇഷ്ടമല്ലെന്ന് മകളുടെ വീഡിയോ; പൊലീസിനു മുന്നില്‍ വച്ച് വെടിവച്ച് കൊന്ന് അച്ഛന്‍

വിവാഹം ഉറപ്പിച്ചിരുന്ന തനുവിന് മറ്റൊരു പ്രണയമുണ്ടായിരുന്നു. ഇത് വീട്ടുകാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നെങ്കിലും കടുത്ത എതിര്‍പ്പുകള്‍...

Read More >>
Top Stories