( www.truevisionnews.com ) ബോളിവുഡിന്റെ യംഗ് സ്റ്റാറാണ് അനന്യ പാണ്ഡെ. വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ പ്രേക്ഷക മനസില്‍ ഇടം നേടാന്‍ അനന്യക്ക് കഴിഞ്ഞിട്ടുണ്ട്. ഫാഷന്‍ ലോകത്തും താരം സജീവമാണ്.
ഇപ്പോഴിതാ സാരി ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. വെള്ളയും ചുവപ്പും നിറത്തിലുള്ള സാരിയുടുത്ത അനന്യയുടെ ചിത്രങ്ങള്‍ സ്‌റ്റൈലിസ്റ്റായ ആമി പാട്ടേലാണ് പങ്കുവച്ചിരിക്കുന്നത്.
സാരിക്ക് ചേരുന്ന വിധത്തിലുള്ള സ്ലീവ് ലെസ് ആയിട്ടള്ള സ്‌ട്രൈപ്പ് ബ്ലൗസും തിരഞ്ഞെടുത്തിരിക്കുന്നു. ഇത് ഒരു ചിക് ലുക്ക് നല്‍കുന്നു. ഡിസൈനര്‍ ബ്രാന്‍ഡായ പായല്‍ ഖണ്ഡ്വാലയുടേതാണീ പ്ലീറ്റഡ് സാരി. 23500 രൂപയാണ് സാരിയുടെ ഓണ്‍ലൈന്‍ വില.
ലുക്ക് കംപ്ലീറ്റ് ചെയ്യുന്നതിനായി സാരിക്ക് ഇണങ്ങുന്ന കല്ല് പതിപ്പിച്ച കമ്മലും സ്റ്റേറ്റ്‌മെന്റ് മോതിരവും അണിഞ്ഞിരിക്കുന്നു. സിംപിളും എലഗന്റുമായിട്ടുള്ള മേക്കപ്പാണ് അനന്യ തിരഞ്ഞെടുത്തിരിക്കുന്നുത്. മേക്കപ്പ് ചെയ്തിരിക്കുന്നത് സ്റ്റേസി ഗോമസാണ്.
കഴിഞ്ഞ ദിവസം. അന്തരിച്ച വിഖ്യാത ഫാഷന്‍ ഡിസൈനര്‍ രോഹിത്ത് ബാലിന് ആദരം അര്‍പ്പിച്ച് 21 വര്‍ഷം മുന്‍പ് അമ്മ ഭാവന പാണ്ഡെയ്ക്കായി രോഹിത് ബാല്‍ ഒരുക്കിയ സല്‍വാര്‍ സ്യൂട്ട് അണിഞ്ഞെത്തിയത് ഫാഷന്‍ ലോകത്ത് ചര്‍ച്ചയായിരുന്നു.
ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് താരം രോഹിത് ബാല്‍ ഒരുക്കിയ സല്‍വാര്‍ സ്യൂട്ട് തെരഞ്ഞെടുത്തത്. ഗോള്‍ഡന്‍ സീക്വന്‍സ് വര്‍ക്കിലുള്ള സല്‍വാറാണ് അനന്യ അണിഞ്ഞത്. വിവാഹ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്.
#ananyapanday #striped #saree #look