( www.truevisionnews.com ) അല്ലു അർജുൻ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'പുഷ്പ 2: ദ റൂൾ'. ചിത്രം പ്രദർശനത്തിനെത്താൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കേ കിടിലൻ ചിത്രങ്ങളുമായിയെത്തിയിരിക്കുകയാണ് നായിക രശ്മിക മന്ദാന.
പുഷ്പ, ശ്രീവല്ലി പേരുകൾ പ്രിന്റ് ചെയ്ത പർപ്പിൾ നിറത്തിലുള്ള സാരിയിൽ അതീവ സുന്ദരിയാണ് താരം. ഹൈദരാബാദിൽ നടന്ന ഗ്രാൻഡ് പ്രീ-റിലീസ് ഇവൻ്റിൽ താരം ധരിച്ച സാരിയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.
രശ്മിക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് നിരവധിപേരാണ് കമന്റുമായിയെത്തിയിരിക്കുന്നത്. ക്യൂട്ടസ്റ്റ് ശ്രീവല്ലി, അതി മനോഹരി, ബ്ലൂ ലൈറ്റ്, തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. ചിത്രം ഡിസംബർ അഞ്ചിന് പ്രദർശനത്തിനെത്തും.
സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു.
അല്ലു അർജുന് മികച്ച നടനുള്ള പുരസ്കാരം നേടികൊടുത്തതും ഇതേ ചിത്രമാണ്. മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അർജുന്റെ ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്.
ചിത്രത്തിൽ അല്ലു അർജുനും രശ്മിക മന്ദാനയ്ക്കും പുറമെ ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. രണ്ടാം ഭാഗത്തിൽ എന്തൊക്കെ ട്വിസ്റ്റും ടേണും സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
#Rashmika #looked #radiant #saree #with #Pushpa #Srivalli #names #printed