#fashion | ന്റെ പൊന്നോ....! ഇത് വേറെ ലെവല്‍; ഫാഷന്‍ ലോകത്തെ ലക്ഷങ്ങള്‍ ആരാധകരുള്ള മുത്തശ്ശി

#fashion |  ന്റെ പൊന്നോ....! ഇത് വേറെ ലെവല്‍; ഫാഷന്‍ ലോകത്തെ ലക്ഷങ്ങള്‍ ആരാധകരുള്ള മുത്തശ്ശി
Nov 25, 2024 01:14 PM | By Athira V

പാരമ്പര്യ വസ്ത്രം ധരിക്കുന്ന മുത്തശ്ശിയില്‍ നിന്ന് മാര്‍ഗരറ്റ് ചോള ഇപ്പോള്‍ ഒരു ഫാഷന്‍ ഐക്കണായി മാറിയിരിക്കുന്നു. സാംബിയ സ്വദേശിയായ മാര്‍ഗരറ്റ് വ്യത്യസ്ത വസ്ത്രം ധരിച്ചുള്ള ഫോട്ടോഷൂട്ടിലൂടെ ലോകം മുഴുവന്‍ വൈറലായിരിക്കുകയാണ്. മാര്‍ഗരറ്റിന്റ് വ്യത്യസ്തത നിറഞ്ഞ ലുക്കുകൊണ്ടു തന്നെ സേഷ്യല്‍ മീഡിയയില്‍ 2 ലക്ഷത്തിന് മേലെയാണ് ഫോളോവേഴ്‌സ്.

2023ലാണ് മാര്‍ഗരറ്റ് ഫാഷന്‍ ലോകത്തേക്ക് ചേക്കേറുന്നത്. ഒരു ദശാബ്ദത്തോളമായി ഫാഷന്‍ സ്റ്റൈലിസ്റ്റായ കൊച്ചു മകള്‍ ഡയാന കൗംബ തന്റെ പിതാവിന്റെ മരണത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ സാംബിയ സന്ദര്‍ശിച്ചതോടെയാണ് മാര്‍ഗരറ്റിന്റെ ജീവിതം മാറി മറിയുന്നത്.

ഡയാനയുടെ പെട്ടിയില്‍ നിന്നുള്ള വസ്ത്രങ്ങള്‍ മാര്‍ഗരറ്റും മാര്‍ഗരറ്റിന്റെ വസ്ത്രം ധരിച്ചു ഡയാനയും നടത്തിയ ഫോട്ടോഷൂട്ടാണ് ലോകമെമ്പാടും ഇവര്‍ സംസാരവിഷയമാകാനുള്ള കാരണമായത്.

ആദ്യ ഫോട്ടോഷൂട്ട് പരമ്പരാഗതവും സമകാലികവുമായ ശൈലികളുടെ മിശ്രിതമായിരുന്നു. ഡയാന തന്റെ മുത്തശ്ശിയുടെ ചിറ്റെംഗും (പരമ്പരാഗത ആഫ്രിക്കന്‍ തുണി) ബ്ലൗസും ധരിച്ചും മാര്‍ഗരറ്റ് തിളങ്ങുന്ന വെള്ളി പാന്‍റ്സ്യൂട്ട് ധരിച്ചുമായിരുന്നു ഫോട്ടോഷൂട്ട്.

പോസ്റ്റ് ചെയ്ത് 10 മിനിറ്റിനുള്ളില്‍ അവരുടെ ആദ്യ ഫോട്ടോയ്ക്ക് 1,000 ലൈക്കുകള്‍ ലഭിച്ചതായി ഓര്‍ക്കുന്നുവെന്ന് ബിബിസിക്ക് ഡയാന നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. നിറങ്ങള്‍, ടെക്‌സ്ചറുകള്‍, ശൈലികള്‍ എന്നിവ മിശ്രണം ചെയ്യുന്നതിനുള്ള ഡയാനയുടെ സര്‍ഗാത്മകതയാണ് മറ്റ് ഫാഷനിസ്റ്റുകളില്‍ നിന്ന് ഡയാന കൗംബയെ വ്യത്യസ്തമാക്കുന്നത്.

#meet #margret #chola #zambian #grandma #fashion #icon

Next TV

Related Stories
#fashion |   'ചുവപ്പിൻ്റെയും ക്രീമിൻ്റെയും ഷേഡുകളിൽ വരച്ച ചാരുത'; സ്റ്റൈലിഷ് ലുക്കിൽ ശ്രീവിദ്യ മുല്ലച്ചേരി

Nov 26, 2024 03:22 PM

#fashion | 'ചുവപ്പിൻ്റെയും ക്രീമിൻ്റെയും ഷേഡുകളിൽ വരച്ച ചാരുത'; സ്റ്റൈലിഷ് ലുക്കിൽ ശ്രീവിദ്യ മുല്ലച്ചേരി

ഇപ്പോഴിതാ ബോൾഡ് ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് ശ്രീവിദ്യ. ചുവപ്പും ക്രീംമും കളറുകളുടെ കൊമ്പിനേഷൻ ഡ്രസ്സ്‌ ആണ് താരം...

Read More >>
Saniyaiyyappan | സിംപിൾ വേഷത്തിൽ സാനിയ,ഏറ്റെടുത്ത് ആരാധകർ

Nov 24, 2024 09:48 PM

Saniyaiyyappan | സിംപിൾ വേഷത്തിൽ സാനിയ,ഏറ്റെടുത്ത് ആരാധകർ

സിമ്പിള്‍ ലുക്കിൽ പേസ്റ്റൽ കളറിലുള്ള വസ്ത്രം ധരിച്ചുള്ള ചിത്രമാണ് താരം...

Read More >>
#lakshamikeerthana | വിവാഹ വേഷത്തിൽ അണിഞ്ഞൊരുങ്ങി 'പത്തരമാറ്റി'ലെ നയന

Nov 17, 2024 10:02 PM

#lakshamikeerthana | വിവാഹ വേഷത്തിൽ അണിഞ്ഞൊരുങ്ങി 'പത്തരമാറ്റി'ലെ നയന

ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പം ചോദിച്ചപ്പോള്‍ തന്നെ സ്‌നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന ആളായിരിക്കണമെന്ന് ലക്ഷമി...

Read More >>
#fashion |  'മറ്റാർക്കും അതിന് സാധിക്കില്ല....!', നാടൻ ലുക്കിൽ നടൻ നിരഞ്ജൻ നായർ; ചിത്രങ്ങൾ

Nov 16, 2024 10:50 PM

#fashion | 'മറ്റാർക്കും അതിന് സാധിക്കില്ല....!', നാടൻ ലുക്കിൽ നടൻ നിരഞ്ജൻ നായർ; ചിത്രങ്ങൾ

പിന്നീട് പൂക്കാലം വരവായി എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി...

Read More >>
#fashion | 'കാലം മറച്ചുവെച്ച സ്വപ്നങ്ങളെ കാത്തിരിക്കുന്ന കണ്മിഴികൾ', റെട്രോ ലുക്കില്‍ സാരി ഫോട്ടോ ഷൂട്ടുമായി ബിന്നി സെബാസ്റ്റ്യന്‍

Nov 14, 2024 11:17 PM

#fashion | 'കാലം മറച്ചുവെച്ച സ്വപ്നങ്ങളെ കാത്തിരിക്കുന്ന കണ്മിഴികൾ', റെട്രോ ലുക്കില്‍ സാരി ഫോട്ടോ ഷൂട്ടുമായി ബിന്നി സെബാസ്റ്റ്യന്‍

പല മേക്കോവറുകളും വേഷങ്ങളിലും നടി എത്താറുമുണ്ട്. ഇപ്പോഴിതാ പഴയകാല സാരിയ്ക്ക് സമാനമായ ഡിസൈനിലെ ഒരു സാരിയുമായി എത്തിയിരിക്കുകയാണ്...

Read More >>
#Nimishasajayan | കോഫി ഷോപ്പിൽ  ഹോട്ട് ലുക്ക്; വൈറലായി നിമിഷ സജയന്റെ ചിത്രങ്ങൾ

Nov 8, 2024 04:45 PM

#Nimishasajayan | കോഫി ഷോപ്പിൽ ഹോട്ട് ലുക്ക്; വൈറലായി നിമിഷ സജയന്റെ ചിത്രങ്ങൾ

സ്ലീവ്‍ലെസ് ടോപ്പിനൊപ്പം ഓവർസൈസ്ഡ് ഷ്രഗ് ധരിച്ചുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റയിൽ...

Read More >>
Top Stories