#breadomelette | മുട്ട കഴിക്കാൻ ഇഷ്ടമില്ലേ? എങ്കിൽ ബ്രെഡ് ഓംലെറ്റ് ഇങ്ങനെ തയ്യാറാക്കി നോക്കാം

#breadomelette | മുട്ട കഴിക്കാൻ ഇഷ്ടമില്ലേ? എങ്കിൽ ബ്രെഡ് ഓംലെറ്റ് ഇങ്ങനെ തയ്യാറാക്കി നോക്കാം
Nov 28, 2024 10:27 PM | By Jain Rosviya

(truevisionnews.com) ധാരാളം പ്രോട്ടീനും കാൽസ്യവും അടങ്ങിയിരിക്കുന്ന മുട്ട ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. എന്നാൽ മുട്ട കഴിക്കാത്തവർക്കായി ബ്രെഡ് ഓംലെറ്റ് ഇങ്ങനെ തയ്യാറാക്കി നോക്കൂ...

ചേരുവകൾ

തൈര്- 1 കപ്പ്

കടലമാവ്- 3 ടേബിൾസ്പൂൺ

മുളുകുപൊടി- 1 ടീസ്പൂൺ

മഞ്ഞൾപ്പൊടി- 1 ടീസ്പൂൺ

ജീരകപ്പൊടി- 1 ടീസ്പൂൺ

ഉപ്പ്- ആവശ്യത്തിന്

സവാള- 1

ഇഞ്ചി- 1 ഇഞ്ച്

മല്ലിയില- 2 ടേബിൾസ്പൂൺ

ബ്രെഡ്

നെയ്യ്

തയാറാക്കുന്ന വിധം 

ഒരു ബൗളിലേക്ക് ഒരു കപ്പ് തൈര് ചേർക്കുക.

അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ, 1 ടീസ്പൂൺ മുളകുപൊടിയും, 1 ടീസ്പൂൺ മഞ്ഞൾപ്പൊടിയും, 1 ടീസ്പൂൺ ജീരകപൊടിയും ചേർക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക.

ഒരു ചെറിയ കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത്, ഇടത്തരം വലിപ്പമുള്ള സവാള അരിഞ്ഞത്, മല്ലിയില അരിഞ്ഞത് 2 ടേബിൾസ്പൂൺ തുടങ്ങിയവ ചേർത്തു നന്നായി ഇളക്കുക.

ഒരു ബ്രെഡ് എടുത്ത് മുകളിലായി ഈ മിശ്രിതം പുരട്ടുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി അൽപ്പം നെയ്യോ എണ്ണയോ പുരട്ടുക.

ബ്രെഡിൻ്റെ മിശ്രിതം പുരട്ടിയ വശം അതിലേക്കു വച്ച് വേവിക്കുക. ബ്രെഡിൻ്റെ മറ്റേ വശത്തും അത് പുരട്ടുക.

ബ്രെഡിൻ്റെ രണ്ടു വശങ്ങളും വേവിച്ചെടുക്കുക.അൽപ്പം കുരുമുളകുപൊടിയോ, ചാട്മസാലയോ മുകളിലായി ചേർക്കുക. ശേഷം ചൂടോടെ തന്നെ കഴിച്ചു നോക്കൂ.

#making #bread #omelette #without #egg

Next TV

Related Stories
#kadamuttaroast | ചപ്പാത്തിക്കും ചോറിനും ഇനി വേറെ കറി വേണ്ട; വളരെ എളുപ്പത്തിൽ കാടമുട്ട റോസ്റ്റ് തയാറാക്കാം

Dec 31, 2024 05:21 PM

#kadamuttaroast | ചപ്പാത്തിക്കും ചോറിനും ഇനി വേറെ കറി വേണ്ട; വളരെ എളുപ്പത്തിൽ കാടമുട്ട റോസ്റ്റ് തയാറാക്കാം

പലതരത്തിലുള്ള പോഷകങ്ങളുടേയും വൈറ്റമിനുകളുടേയും കലവറയാണ് കാടമുട്ട....

Read More >>
#upma | പഴവും പഞ്ചസാരയും കൂട്ടി കഴിക്കാൻ രുചികരമായ ഉപ്പുമാവ് തയാറാക്കിനോക്കാം

Dec 28, 2024 09:41 PM

#upma | പഴവും പഞ്ചസാരയും കൂട്ടി കഴിക്കാൻ രുചികരമായ ഉപ്പുമാവ് തയാറാക്കിനോക്കാം

ദോശയും ചപ്പാത്തിയുമൊക്കെ കഴിച്ച് മടുത്തോ? എങ്കിൽ വളരെ എളുപ്പത്തിൽ രുചികരമായ ഉപ്പുമാവ്...

Read More >>
#uzhunnuvada | ഇന്ന് നാലുമണി ചായക്കൊപ്പം ഉഴുന്ന് വട തയ്യാറാക്കാം...

Dec 23, 2024 02:43 PM

#uzhunnuvada | ഇന്ന് നാലുമണി ചായക്കൊപ്പം ഉഴുന്ന് വട തയ്യാറാക്കാം...

ഇന്ന് വൈകുന്നേരം വീട്ടിൽ ഒരു ഉഴുന്ന് വട...

Read More >>
#Nairoast | എന്നും ദോശ കഴിച്ച് മടുത്തോ? ഒരു സ്‌പെഷ്യല്‍ നെയ്‌റോസ്റ്റ് ഉണ്ടാക്കിനോക്കൂ

Dec 20, 2024 10:33 PM

#Nairoast | എന്നും ദോശ കഴിച്ച് മടുത്തോ? ഒരു സ്‌പെഷ്യല്‍ നെയ്‌റോസ്റ്റ് ഉണ്ടാക്കിനോക്കൂ

ബ്രേക്ക്ഫാസ്റ്റ് ഒന്ന് മാറ്റിപ്പിടിച്ചാലോ...ഇന്ന് ഒരു സ്‌പെഷ്യല്‍ നെയ്‌റോസ്റ്റ്...

Read More >>
#kappapuzukku | ആഹാ...! നല്ല മുളകിട്ട മീൻ കറിക്കൊപ്പം കഴിക്കാൻ നല്ല നാടൻ കപ്പപ്പുഴുക്ക് തയാറാക്കിയാലോ

Dec 19, 2024 09:41 PM

#kappapuzukku | ആഹാ...! നല്ല മുളകിട്ട മീൻ കറിക്കൊപ്പം കഴിക്കാൻ നല്ല നാടൻ കപ്പപ്പുഴുക്ക് തയാറാക്കിയാലോ

വൈകുന്നേരത്തെ ചായക്ക് കഴിക്കാൻ ഇനി ഒന്നുമില്ലെന്ന വിഷമം...

Read More >>
Top Stories