#Thrikkakkarapolicestation | തൃ​ക്കാ​ക്ക​ര സ്റ്റേ​ഷ​നി​ലെ നി​റ സാ​ന്നി​ധ്യം; കാവൽക്കാരൻ ടൈഗർ ഇനി ഓർമ

#Thrikkakkarapolicestation | തൃ​ക്കാ​ക്ക​ര സ്റ്റേ​ഷ​നി​ലെ നി​റ സാ​ന്നി​ധ്യം; കാവൽക്കാരൻ ടൈഗർ ഇനി ഓർമ
Nov 27, 2024 12:37 PM | By akhilap

കാ​ക്ക​നാ​ട്: (truevisionnews.com) തൃ​ക്കാ​ക്ക​ര സ്റ്റേ​ഷ​നി​ലെ നി​റ സാന്നിധ്യമായിരുന്ന കാവൽക്കാരൻ വ​ള​ർ​ത്തു​നായ ടൈഗർ ഇനി ഓർമ. കാ​റി​ടി​ച്ചാ​യി​രു​ന്നു അ​ന്ത്യം. നീ​ണ്ട 10വ​ർ​ഷം പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രോ​ടൊ​പ്പം സ്റ്റേ​ഷ​നി​ലെ ഒ​രം​ഗ​മെ​ന്ന നി​ല​യി​ൽ കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു.

പൊ​ലീ​സ് നാ​യ അ​ല്ലെ​ങ്കി​ലും തൃ​ക്കാ​ക്ക​ര സ്റ്റേ​ഷ​നി​ലെ നി​റ സാ​ന്നി​ധ്യ​മാ​യി​രു​ന്നു ടൈ​ഗ​ർ. കേ​സു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ന്ത് ആ​വ​ശ്യ​ങ്ങ​ൾ​ക്കും പൊ​ലീ​സ് സം​ഘം ഇ​റ​ങ്ങി​യാ​ൽ കൂ​ടെ ടൈ​ഗ​റും ഉ​ണ്ടാ​കും.

ക​ല​ക്ട​റേ​റ്റ് ക​വാ​ട​ത്തി​ലെ സ​മ​ര വേ​ദി​ക​ളി​ൽ പൊ​ലീ​സി​നൊ​പ്പം ടൈ​ഗ​ർ സ്ഥി​ര സാ​ന്നി​ധ്യ​മാ​ണ്. എ​ത്ര പൊ​ലീ​സു​കാ​ർ കൂ​ട്ടം കൂ​ടി നി​ന്നാ​ലും തൃ​ക്കാ​ക്ക​ര സ്റ്റേ​ഷ​നി​ലെ പൊ​ലീ​സു​കാ​രെ തി​രി​ച്ച​റി​ഞ്ഞ് അ​വ​ർ​ക്ക​രി​കി​ൽ അ​വ​ൻ നി​ല​യു​റ​പ്പി​ക്കും.

സ​മ​ര​ക്കാ​രെ ത​ട​യാ​ൻ നി​ർ​മി​ച്ച ബാ​രി​ക്കേ​ഡി​ന് എ​തി​ർ​വ​ശം പൊ​ലീ​സ് നി​ല​യു​റ​പ്പി​ക്കു​മ്പോ​ഴും അ​തി​ലൊ​രാ​ളാ​യി ടൈ​ഗ​റും ഉ​ണ്ടാ​കും.

2016ൽ ​സ്വാ​ത​ന്ത്ര്യ ദി​ന ത​ലേ​ന്ന്​ ക​ല​ക്ട​റേ​റ്റ് പ​രേ​ഡ് ഗ്രൗ​ണ്ടി​ലെ പ​ന്ത​ലി​ൽ ഡ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ യ​തീ​ഷ്‌​ച​ന്ദ്ര വി​ളി​ച്ചു​കൂ​ട്ടി​യ യോ​ഗ​ത്തി​നെ​ത്തി​യ തൃ​ക്കാ​ക്ക​ര സ്റ്റേ​ഷ​നി​ലെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ക​മ്പ​ടി​യാ​യി അ​വ​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ എ​ത്തി പി​ൻ​നി​ര​യി​ൽ കി​ട​പ്പു​റ​പ്പി​ച്ച നാ​യെ ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണ്​ പൊ​ലീ​സ് അ​ന്ന്​ യോ​ഗ സ്‌​ഥ​ല​ത്ത്​ നി​ന്നു മാ​റ്റി​യ​ത്.

2020ൽ ​അ​പ​ക​ട​ത്തി​ൽ കാ​ലി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റ ടൈ​ഗ​റെ മ​ര​ടി​ലെ ശ്ര​ദ്ധ മൊ​ബൈ​ൽ ആ​ർ​ട്ടി​ഫി​ഷ​ൻ ഇ​ൻ​സി​മി​നേ​ഷ​ൻ ആ​ൻ​ഡ് വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ​റാം ദി​വ​സം അ​വി​ടെ നി​ന്ന്​ ചാ​ടി കി​ലോ​മീ​റ്റ​റോ​ളം കാ​ൽ​ന​ട​യാ​യി ന​ട​ന്ന് തൃ​ക്കാ​ക്ക​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.

#thrikkakara #police #station #tiger #restinpease

Next TV

Related Stories
#rape | 57കാരിയെ ബലാത്സംഗം ചെയ്തു കൊന്നതിന് 10 വർഷം ജയിലിൽ, വധശിക്ഷ; അപ്പീലിൽ പ്രതിയെ വിട്ടയച്ച് ഹൈക്കോടതി

Jul 3, 2024 10:26 PM

#rape | 57കാരിയെ ബലാത്സംഗം ചെയ്തു കൊന്നതിന് 10 വർഷം ജയിലിൽ, വധശിക്ഷ; അപ്പീലിൽ പ്രതിയെ വിട്ടയച്ച് ഹൈക്കോടതി

ഈ കേസിൽ കൊല്ലം അഡീഷനൽ ജില്ലാ സെഷൻസ് കോടതി (4) 2018ൽ ഗീിരീഷ് കുമാറിന് വധശിക്ഷ...

Read More >>
#highcour |മാസപ്പടി കേസ്; സിഎംആര്‍എല്ലിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Jun 21, 2024 07:11 AM

#highcour |മാസപ്പടി കേസ്; സിഎംആര്‍എല്ലിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ മാത്രം ചോദ്യം ചെയ്യാനാണ് നിയമപരമായ അനുമതി. സൂര്യാസ്തമയത്തിനപ്പുറം സ്ത്രീയെ എങ്ങനെ...

Read More >>
#highcourt | കേസുകളുടെ നടത്തിപ്പിൽ സർക്കാരിന് ഉദാസീനത; സംസ്ഥാനത്തെ പരമോന്നത കോടതിയോട് അനാദരവ്’

Jun 20, 2024 11:40 AM

#highcourt | കേസുകളുടെ നടത്തിപ്പിൽ സർക്കാരിന് ഉദാസീനത; സംസ്ഥാനത്തെ പരമോന്നത കോടതിയോട് അനാദരവ്’

സംസ്ഥാനത്തെ പരമോന്നത കോടതിയോടുള്ള അനാദരവ് വേദനയുളവാക്കുന്നതാണ്. പലവട്ടം ആവശ്യപ്പെട്ടിട്ടും എതിർ സത്യവാങ്മൂലങ്ങൾ...

Read More >>
#praravindakshan | കരുവന്നൂര്‍ കേസ്; മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പിആര്‍ അരവിന്ദാക്ഷന് ഇടക്കാല ജാമ്യം

Jun 18, 2024 02:41 PM

#praravindakshan | കരുവന്നൂര്‍ കേസ്; മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പിആര്‍ അരവിന്ദാക്ഷന് ഇടക്കാല ജാമ്യം

ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിക്ക് ഇടക്കാല ജാമ്യവും പരിഗണിക്കാനുള്ള അധികാരമുണ്ടെന്നാണ് അരവിന്ദ് കെജ്‌രിവാള്‍ കേസിലെ സുപ്രിംകോടതി...

Read More >>
#pollution | പെരിയാറില്‍ രാസമാലിന്യത്തിനൊപ്പം അപകടകരമായ അളവില്‍ കീടനാശിനിയും; പരിശോധനയില്‍ ഗുരുതര കണ്ടെത്തല്‍

Jun 18, 2024 11:54 AM

#pollution | പെരിയാറില്‍ രാസമാലിന്യത്തിനൊപ്പം അപകടകരമായ അളവില്‍ കീടനാശിനിയും; പരിശോധനയില്‍ ഗുരുതര കണ്ടെത്തല്‍

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും നാഷണല്‍ എന്‍വയോണ്‍മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും നടത്തിയ പഠനങ്ങളിലാണ് പെരിയാറില്‍ ഉയര്‍ന്ന...

Read More >>
Top Stories