(truevisionnews.com) മുടി എന്നും ശ്രദ്ധിക്കുന്നവരാണ് നമ്മളിൽ പലരും. ഇന്ന് പലർക്കും തലമുടി കൊഴിയുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ് . എന്നാൽ തലയിൽ പല പരീക്ഷണങ്ങളും നടത്തുന്ന നമ്മളിൽ പലർക്കും തല മുടി എങ്ങനെയാണ് ചീകേണ്ടത് എന്നറിയില്ല. ചീകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ മുടിയെ അത് ദോഷമായി ബാധിച്ചേക്കാം.

കുളി കഴിഞ്ഞ ഉടനെ മുടി ചീകുന്നവർ നമുക്കിടിൽ ധാരാളമുണ്ട്. വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമായിരിക്കും ഈ ഗണത്തിൽ കൂടുതൽ. എന്നാൽ ഇത് മുടിയ്‌ക്ക് വലിയ ദോഷം ചെയ്യും. മുടിയുടെ ബലം കുറയാൻ ഇത് കാരണമാകും. ഇതിന് പുറമേ മുടി കെട്ടു പിണയുകയും പൊട്ടി പോകുകയും ചെയ്യും. മുടി കൊഴിച്ചിലിന് ഇതും വഴിവെക്കും. അതിനാൽ നന്നായി ഉണങ്ങിയ ശേഷം മാത്രം മുടി ചീകുക.
തല ചീകുമ്പോൾ മുടി മാത്രമായി ചീകരുത്. തലയോടിലും ചീപ്പ് തട്ടുന്ന തരത്തിൽ വേണം മുടി ചീകാൻ. ഇത് രക്തപ്രവാഹം വർദ്ധിപ്പിക്കും. ഇത് മുടിയുടെ ബലം വർദ്ധിക്കുന്നതിനും, മുടി തഴച്ചു വളരുന്നതിനും സഹായിക്കും. മുടി ചീകുമ്പോൾ ഒന്നിച്ച് ചീകാതിരിക്കാൻ ശ്രദ്ധിക്കണം. ഒന്നിച്ച് ചീകുന്നതിന് പകരം മുടി കുറച്ചു കുറച്ച് എടുത്ത് ചീകാം. ഇത് മുടി കൊഴിച്ചിലും മുടി കെട്ടു പിണയുന്നതും ഒഴിവാക്കും. കൂടുതൽ മുടിയുള്ളവർ ഈ രീതി നിർബന്ധമായും സ്വീകരിക്കുക.
എണ്ണ തേച്ച ശേഷം മുടി ചീകാതിരിക്കാൻ ശ്രദ്ധിക്കണം. ഇത് ചിലരിൽ മുടി കൊഴിച്ചിലിന് കാരണമാകും. ഇതിന് പുറമേ തല എണ്ണയിട്ടോ അല്ലാതെയോ മസാജ് ചെയ്ത ശേഷവും മുടി ചീകാതിരിക്കുക. ഇതിന് പകരമായി തലമുടി നന്നായി ചീകിയ ശേഷം എണ്ണയിടുകയോ മസാജ് ചെയ്യുകയോ ചെയ്യാം.
ചീപ്പുപയോഗിക്കുമ്പോൾ പല്ല അകലം കൂടുതലുള്ളവ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇത് മുടി പൊട്ടിപോകുന്നതും, കൊഴിയുന്നതും കുറയക്കുന്നു. ഇതിന് പുറമേ തലയോടിലെ രക്ത പ്രവാഹം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
careful about combing your hair
