ജാ​ഗ്രതൈ! സൂക്ഷിച്ചില്ലെങ്കിൽ എടിഎം ഇടപാടുകൾ പണി തരും; മെയ് 1 മുതൽ പണം പിൻവലിക്കുന്നതിന് പുതിയ നിരക്ക്

ജാ​ഗ്രതൈ! സൂക്ഷിച്ചില്ലെങ്കിൽ എടിഎം ഇടപാടുകൾ പണി തരും; മെയ് 1 മുതൽ പണം പിൻവലിക്കുന്നതിന് പുതിയ നിരക്ക്
Apr 28, 2025 01:15 PM | By Athira V

( www.truevisionnews.com) എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്നതിന് ഇനി കൂടുതൽ പണം നൽകേണ്ടി വരും. മെയ് 1 മുതൽ എടിഎം പിൻവലിക്കലുകൾക്കുള്ള ഫീസ് വ‍ർദ്ധിപ്പിക്കുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. സൗജന്യ പ്രതിമാസ പരിധി കഴിഞ്ഞാൽ പിന്നാട് നടത്തുന്ന ഓരോ ഇടപാടിനും ഉപഭോക്താക്കൾക്ക് 23 രൂപ നൽകേണ്ടിവരും. നിലവിൽ ഓരോ ഇടപാടിനും 21 രൂപ എന്ന നിരക്കാനുള്ളത്.

അതേസമയം, സൗജന്യ ഇടപാടുകളുടെ എണ്ണത്തിൽ മാറ്റമുണ്ടാകില്ല. ഉപഭോക്താക്കൾക്ക് അവരുടെ ബാങ്കിന്റെ എടിഎമ്മുകൾ ഉപയോഗിച്ച് പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകൾ നടത്താം. മെട്രോ ന​ഗരങ്ങളിൽ പ്രതിമാസം മൂന്ന് സൗജന്യ ഇടപാടുകൾക്കും മെട്രോ ഇതര പ്രദേശങ്ങളിൽ അഞ്ച് സൗജന്യ ഇടപാടുകൾക്കും ഉപഭോക്താക്കൾക്ക് മറ്റ് ബാങ്കുകളുടെ എടിഎമ്മുകൾ ഉപയോഗിക്കാം.

ശാഖകൾ കുറവുള്ള ചെറിയ ബാങ്കുകളുടെ ഉപഭോക്താക്കളെയാണ് ഇത് കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നത്, കാരണം അവർക്ക് ഉപയോ​ഗിക്കാൻ എടിഎമ്മുകൾ കുറവായിരിക്കും, അതിനാൽതന്നെ വലിയ ബാങ്കുകളുടെ എടിഎം ആയിരിക്കും അവർ കൂടുതൽ ആശ്രയിക്കുന്നത്. സൗജന്യ പരിധി കഴിഞ്ഞാൽ ഈ ഉപഭോക്താക്കൾക്ക് കൂടുതൽ പണം നൽകേണ്ടി വന്നേക്കാം,

സൗജന്യ ഇടപാടുകളുടെ കണക്കുകൾ; നോക്കാം

* സ്വന്തം ബാങ്കിന്റെ എടിഎമ്മുകളിൽ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകൾ (സാമ്പത്തികവും സാമ്പത്തികേതരവും).

* മെട്രോ നഗരങ്ങളിലെ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ പ്രതിമാസം മൂന്ന് സൗജന്യ ഇടപാടുകൾ .

* മെട്രോ ഇതര പ്രദേശങ്ങളിലെ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകൾ .

ഈ പരിധി കവിഞ്ഞാൽ, ഉപഭോക്താക്കൾ ഓരോ പിൻവലിക്കലിനും 23 രൂപ നൽകേണ്ടിവരും

എന്തുകൊണ്ടാണ് ആർ‌ബി‌ഐ എ‌ടി‌എം ഫീസ് വർദ്ധിപ്പിച്ചത്?

നിരക്ക് വർധനവിന്റെ കാരണമായി ആർബിഐ പറഞ്ഞത് എടിഎമ്മുകൾ പരിപാലിക്കുന്നതിനുള്ള വർദ്ധിച്ചുവരുന്ന പ്രവർത്തന ചെലവുകൾ ആണെന്നാണ്. ഇത് നികത്താൻ നിരക്ക് കൂട്ടണം. 2021 ലാണ് ഇതിനു മുൻപ് എടിഎം പിൻവലിക്കൽ ഫീസ് ആർബിഐ അവസാനമായി പരിഷ്കരിച്ചത്. അന്ന് ചാർജ് 20 രൂപയിൽ നിന്ന് 21 രൂപയായി വർദ്ധിപ്പിച്ചു.



atm withdrawal charges increase may1 newrules rbi

Next TV

Related Stories
റെഡ്‍മി 14സി-യുടെ പിൻഗാമി;  പുത്തൻ  ഫീച്ചറുകളുമായി  റെഡ്മി 15സി വിപണിയിലെത്തുന്നു

Jul 20, 2025 04:44 PM

റെഡ്‍മി 14സി-യുടെ പിൻഗാമി; പുത്തൻ ഫീച്ചറുകളുമായി റെഡ്മി 15സി വിപണിയിലെത്തുന്നു

റെഡ്‍മി 15സി സ്‌മാര്‍ട്ട്‌ഫോണ്‍ ഉടൻ ആഗോള വിപണികളിൽ ലോഞ്ച്...

Read More >>
'ശുഭമായി മടക്കം'; ഗ്രേസ് പേടകം അണ്‍ഡോക്ക് ചെയ്തു, ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങി

Jul 14, 2025 04:57 PM

'ശുഭമായി മടക്കം'; ഗ്രേസ് പേടകം അണ്‍ഡോക്ക് ചെയ്തു, ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) 18 ദിവസത്തെ വാസം പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഭൂമിയിലേക്ക്...

Read More >>
Top Stories










//Truevisionall