ഫോർട്ട്കൊച്ചി:(truevisionnews.com) മാനസിക വെല്ലുവിളി നേരിടുന്ന മകനെ ഭർത്താവ് മർദിക്കുന്നത് വിഡിയോയിൽ ചിത്രീകരിച്ച് കുട്ടിയെ വധിക്കാൻ ശ്രമിച്ചതായി കാണിച്ച് ഭാര്യ നൽകിയ കേസ് പോക്സോ കോടതി തള്ളി. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് പത്തോളം സാക്ഷികളെ വിസ്തരിച്ചെങ്കിലും കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതിയെ വെറുതെവിട്ടത്.2021 മേയ് 13ന് ചെറാളിക്കടവ് സ്വദേശിക്കെതിരെയായിരുന്നു ഭാര്യ ഫോർട്ട്കൊച്ചി പൊലീസിൽ വിഡിയോ സഹിതം പരാതി കൊടുത്തത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്‌ളോഗർമാർ വഴി പ്രചരിച്ചിരുന്നു. പിന്നീട് ഭാര്യ വിദേശത്തേക്ക് പോയി.

എറണാകുളം പോക്സോ കോടതി ജഡ്ജി കെ.എൻ. പ്രഭാകരനാണ് വിധി പുറപ്പെടുവിച്ചത്. രണ്ടുകൊല്ലം നീണ്ട വിചാരണ കാലയളവിൽ പ്രതിക്കുവേണ്ടി അഭിഭാഷകരായ കെ.എം. ഫിറോസ്, ടി.എം. ഫാത്തിമ എന്നിവർ ഹാജരായി.
court dismisses pocso case filed wife against husband beating mentally challenged son
