'ഇത് നല്ല കൂത്ത്'... ഔദ്യോഗിക യാത്രയയപ്പ് ചടങ്ങിൽ എ.സി.പിയെ പൊന്നാട അണിയിച്ച് മുസ്ലിം ലീഗ് പ്രവർത്തകനായ വ്യാപാര പ്രമുഖൻ; കൊളവല്ലൂർ പൊലീസ് സ്റ്റേഷനിൽ 'യാത്രയയപ്പ്' വിവാദം

 'ഇത് നല്ല കൂത്ത്'...  ഔദ്യോഗിക യാത്രയയപ്പ് ചടങ്ങിൽ എ.സി.പിയെ പൊന്നാട അണിയിച്ച്  മുസ്ലിം ലീഗ് പ്രവർത്തകനായ വ്യാപാര പ്രമുഖൻ; കൊളവല്ലൂർ പൊലീസ് സ്റ്റേഷനിൽ 'യാത്രയയപ്പ്' വിവാദം
Apr 28, 2025 02:12 PM | By Susmitha Surendran

പാനൂർ: (truevisionnews.com) പാനൂർ കൊളവല്ലൂർ പൊലീസ് സ്റ്റേഷനിൽ നടന്ന പൊലീസിൻ്റെ ഔദ്യോഗിക യാത്രയയപ്പ് ചടങ്ങിൽ എ.സി.പിയെ തുവ്വക്കുന്നിലെ വ്യാപാരപ്രമുഖൻ പൊന്നാട അണിയിച്ച് വിവാദമാകുന്നു.

സർവിസിൽ നിന്നും വിരമിക്കുന്ന കൂത്ത്പറമ്പ് എ.സി.പി കൃഷ്ണനും, കൊളവല്ലൂർ സ്റ്റേഷനിലെ എസ്.ഐ വിനോദിനും കൊളവല്ലൂർ പൊലിസ് ഏർപ്പെടുത്തിയ ഔദ്യോഗിക യാത്രയയപ്പ് ചടങ്ങാണ് വിവാദമായത്. ഈ ചടങ്ങിലാണ് എ.സി.പി കൃഷ്ണനെ തൂവ്വക്കുന്ന് സ്വദേശിയായ കളത്തിൽ കരീം പൊന്നാട അണിയിച്ച്. കൂടാതെ ഇയാളെയടക്കം ഉൾപ്പെടുത്തി പൊലീസ് ഗ്രൂപ്പ് ഫോട്ടൊയെടുത്തതും ചർച്ചയായി.

ഈ ഫോട്ടോകൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. എങ്ങനെ ഈ യുവാവ് പൊലീസിൻ്റെ ഔദ്യോഗിക ചടങ്ങിലെത്തിയതെന്ന ചോദ്യമുയരുകയാണ്. എന്നാൽ തന്നെയാരും പരിപാടിക്ക് ക്ഷണിച്ചതെല്ലെന്നും യാദൃശ്ചികമായി സ്റ്റേഷനിലെത്തിയപ്പോൾ എ.സി.പിയെ ഷാളണിയിച്ചതാണെന്നാണ് മുസ്ലിം ലീഗ് പ്രവർത്തകൻ കൂടിയായ കരീം കളത്തിൽ പറയുന്നത്.

ട്രോമ കെയർ വളന്റിയറായതിനാൽ സ്ഥിരമായി പൊലീസ് സ്റ്റേഷനിൽ വരുന്നയാളാണ് കരീമെന്നും, വിവാദത്തിൽ കാര്യമൊന്നുമില്ലെന്നുമാണ് പൊലീസിൻ്റെ വിശദീകരണം. രാഷ്ട്രീയ - സാംസ്കാരിക രംഗങ്ങളിലുള്ളവരെ അവഗണിച്ച് ഒരാളെ മാത്രം പങ്കെടുപ്പിച്ചതിലെ അനൗചിത്യമാണ് പലരും പങ്കുവയ്ക്കുന്നത്.

'Travel dispatch' controversy Kolavallur police station

Next TV

Related Stories
തളിപ്പറമ്പിൽ അമ്മയെ തല്ലിയതിനെതിരെ പരാതി നൽകി; യുവാവിനെ ക്രൂരമായി മർദ്ദിച്ച നാല് പേർക്കെതിരെ കേസ്

Apr 28, 2025 05:24 PM

തളിപ്പറമ്പിൽ അമ്മയെ തല്ലിയതിനെതിരെ പരാതി നൽകി; യുവാവിനെ ക്രൂരമായി മർദ്ദിച്ച നാല് പേർക്കെതിരെ കേസ്

കണ്ണൂർ അമ്മയെ തല്ലിയതിനെതിരെ പരാതി നൽകിയതിന്‍റെ വൈരാഗ്യത്തിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച നാല് പേർക്കെതിരെ കേസ്...

Read More >>
#holiday |  കനത്ത മഴ;  നാല്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jul 18, 2024 07:11 PM

#holiday | കനത്ത മഴ; നാല്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകളില്‍ മാറ്റമില്ലെന്നും കളക്ടര്‍മാര്‍...

Read More >>
#Contaminated | വഴിയിലിറക്കിയ കമ്പിയെക്കുറിച്ച് ദേശീയപാത നിർമാണക്കമ്പനി മറന്നു: മലിനമായി കിണറുകൾ

Jul 8, 2024 02:05 PM

#Contaminated | വഴിയിലിറക്കിയ കമ്പിയെക്കുറിച്ച് ദേശീയപാത നിർമാണക്കമ്പനി മറന്നു: മലിനമായി കിണറുകൾ

സ്ഥലത്തെ കാട് നീക്കം ചെയ്തപ്പോഴാണ് കമ്പി തുരുമ്പെടുത്ത് കിടക്കുന്നത്...

Read More >>
#womenattacked | 'എങ്ങനെയായാലും ഓന് കൊടുക്കും'; രാവിലെ ബൈക്കിലെത്തി അടിച്ചിട്ട് പോകുന്ന അജ്ഞാതാ; പെണ്ണുങ്ങൾ ഡബിൾ സ്ട്രോംഗാ...

Jun 22, 2024 08:49 AM

#womenattacked | 'എങ്ങനെയായാലും ഓന് കൊടുക്കും'; രാവിലെ ബൈക്കിലെത്തി അടിച്ചിട്ട് പോകുന്ന അജ്ഞാതാ; പെണ്ണുങ്ങൾ ഡബിൾ സ്ട്രോംഗാ...

കൂട്ടത്തോടെയാണ് ഇപ്പോള്‍ ഇവരുടെ നടത്തം. ബൈക്കിൽ സ്പീഡിൽ എത്തി അടിച്ചിട്ട് പോകുകയാണ് അജ്ഞാതൻ ചെയ്യുന്നത്. അടിയേറ്റ് വീണ് ആശുപത്രിയില്‍ വരെയായ...

Read More >>
Top Stories