കോതമംഗലം: (truevisionnews.com) മലയാറ്റൂരിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പൊലീസുകാരനെ ഇടിച്ചിട്ട് പിക്കപ്പ് വാൻ. അതിരമ്പുഴ സ്വദേശി നിധിനെയാണ് ഇന്നലെ രാത്രി പിക്കപ്പ് വാൻ ഇടിച്ചത്. പൊലീസുകാരനെ ഇടിച്ച് തെറിപ്പിച്ച ശേഷം വാഹനം നിർത്താതെ പോവുകയായിരുന്നു.

ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നിധിനെ വയറിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. നിധിൻ അപകടനില തരണം ചെയ്തതായാണ് ആശുപത്രി അധികൃതർ വിശദമാക്കിയത്. കെഎപിഎയിലെ പൊലീസുകാരനാണ് നിധിൻ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നിന്ന് വാഹനം തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയതായാണ് കാലടി എസ്എച്ച്ഒ വിശദമാക്കിയത്.
pickup van hit policeman search intensifies find vehicle
