കോഴിക്കോട്: (truevisionnews.com) കാരശ്ശേരി കക്കാട് രണ്ട് ബൈക്കുകള്‍ മോഷണം പോയ സംഭവത്തില്‍ യുവാക്കള്‍ പിടിയില്‍. പാഴൂര്‍ സ്വദേശികളായ സിഹാസ് (21), സിയാദ് (20) എന്നിവരെയാണ് മുക്കം പൊലീസ് പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സമീപത്തെ വീടുകളില്‍ നിര്‍ത്തിയിട്ടിരുന്ന കെഎല്‍ 11 ഡി 4326, കെഎല്‍ 11 എച്ച് 1361 നമ്പറുകളിലുള്ള ബൈക്കുകള്‍ മോഷ്ടിക്കപ്പെട്ടത്.

കക്കാട് പാറമ്മല്‍ സ്വദേശി അജ്‌വദിന്റെയും കെ പി ശാമിലിന്റെയും ബൈക്കുകളാണ് മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച പൊലീസ് പ്രതികളിലേക്കെത്തിച്ചേരുകയായിരുന്നു.
Youths arrested Kozhikode bike theft case
