#Chikenstew | എളുപ്പത്തിൽ തയ്യാറാക്കാം ഈ ചിക്കൻ സ്റ്റ്യൂ

#Chikenstew | എളുപ്പത്തിൽ തയ്യാറാക്കാം ഈ ചിക്കൻ സ്റ്റ്യൂ
Nov 26, 2024 05:39 PM | By akhilap

(truevisionnews.com) നല്ല ചൂടുള്ള ചപ്പാത്തിയുടെ കൂടെയോ,ദോശയുടെ കൂടെയോ,നല്ല സോഫ്റ്റ് ആയ പുട്ടിന്റെ കൂടെയോ കൂട്ടി കഴിക്കാവുന്ന ചിക്കൻ സ്റ്റ്യൂ

ചേരുവകൾ

ചിക്കൻ - 1 കിലോഗ്രാം

സവാള - 2 എണ്ണം (ചെറുത് )

ഇഞ്ചി - ഒരു ടേബിൾ സ്പൂൺ

വെളുത്തുള്ളി - ഒരു ടേബിൾ സ്പൂൺ

പച്ചമുളക് - 5 എണ്ണം

ഉരുളക്കിഴങ്ങ് - 2 എണ്ണം (മീഡിയം സൈസ് )

തേങ്ങാപ്പാൽ കട്ടിയുള്ളത് - 1 കപ്പ് (ഒന്നാം പാൽ )

തേങ്ങാപ്പാൽ കട്ടി കുറഞ്ഞത് - രണ്ടേകാൽ കപ്പ് (രണ്ടാം പാൽ )

കറുവപ്പട്ട - 1 കഷ്ണം

ഗ്രാമ്പൂ - 4 എണ്ണം

ഏലക്കായ - 2 എണ്ണം

കുരുമുളക് - അര ടീസ്പൂൺ

കുരുമുളകു പൊടി - 2 ടീസ്പൂൺ

ഗരം മസാല - അര ടീസ്പൂൺ

കറിവേപ്പില

വെളിച്ചെണ്ണ

ഉപ്പ്


തയാറാക്കുന്ന വിധം

ഒരു പാനിലേക്കു വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക. ഇതിലേക്കു കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്കായ, കുരുമുളക് എന്നിവ ചേർത്തു പൊട്ടിവരുമ്പോൾ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ കൂടി ചേർത്തു വഴറ്റുക. ആവശ്യത്തിന് ഉപ്പും ചേർക്കാം. ശേഷം ചിക്കൻ ചേർത്തു നന്നായി ഇളക്കുക.

ചിക്കൻ നന്നായി ചൂടായി വന്നാൽ ഒരു ടീസ്പൂൺ കുരുമുളകു പൊടി, രണ്ടു കപ്പ് രണ്ടാം പാൽ ആവശ്യത്തിന് ഉപ്പ് എന്നിവ കൂടി ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ചിക്കൻ മൂടി വച്ച് വേവിക്കുക.

ചിക്കൻ നന്നായി തിളച്ചു വന്നാൽ ഒന്നു കൂടി ഇളക്കിയ ശേഷം ഇളം തീയിൽ വീണ്ടും മൂടി വച്ച് വേവിക്കാം. ഈ സമയത്തു കാൽ കപ്പ് രണ്ടാം പാൽ ചേർത്ത് അരച്ചെടുക്കണം.

ഒരു 10 മിനിറ്റിനു ശേഷം ചിക്കനിലേക്കു ഉരുളക്കിഴങ്ങു കൂടി ചേർത്തു വേവിക്കാൻ വയ്ക്കാം. ചിക്കനും ഉരുളക്കിഴങ്ങും വെന്തു വന്നാൽ കശുവണ്ടി പേസ്റ്റും ഒരു ടീസ്പൂൺ കുരുമുളകു പൊടിയും, അര ടീസ്പൂൺ ഗരം മസാലയും കൂടി ചേർത്ത് ഇളക്കുക.

കറി നന്നായി തിളച്ചു വന്നാൽ ഒന്നാം പാൽ ചേർത്ത് ഇളക്കുക. ശേഷം ചിക്കൻ കറി ചെറുതായി തിളച്ചു വന്നാൽ സ്ററൗ ഓഫ് ചെയ്യാം.

നല്ല സ്വാദുള്ള ചിക്കൻ സ്റ്റ്യൂ തയ്യാറായിട്ടുണ്ട്.


#easy #cook #chicken #stew

Next TV

Related Stories
കൊടും വേനലിൽ ക്ഷീണമകറ്റാൻ ഇത് മതി; ഒരു സ്പെഷ്യൽ മാമ്പഴം ജ്യൂസ് തയാറാക്കാം

Apr 28, 2025 11:01 PM

കൊടും വേനലിൽ ക്ഷീണമകറ്റാൻ ഇത് മതി; ഒരു സ്പെഷ്യൽ മാമ്പഴം ജ്യൂസ് തയാറാക്കാം

ചുട്ടുപൊള്ളുന്ന വേനലിൽ മനസ്സും ശരീരവും തണുപ്പിക്കാൻ ഒരു കിടിലൻ ജ്യൂസ് തയാറാക്കാം ...

Read More >>
പപ്പായ ഉണ്ടോ വീട്ടിൽ? എങ്കിൽ കിടിലൻ ഒരു ഉപ്പേരി തയാറാക്കി നോക്കിയാലോ

Apr 25, 2025 08:59 PM

പപ്പായ ഉണ്ടോ വീട്ടിൽ? എങ്കിൽ കിടിലൻ ഒരു ഉപ്പേരി തയാറാക്കി നോക്കിയാലോ

നിരവധി ആരോഗ്യ ഗുണമുള്ള ഒരു പച്ചക്കറിയാണ് പപ്പായ....

Read More >>
Top Stories










Entertainment News