#njandukkari | ആർക്കും ഇഷ്ടപ്പെടും തേങ്ങാ അരച്ച ഈ ഞണ്ടു കറി

#njandukkari | ആർക്കും ഇഷ്ടപ്പെടും തേങ്ങാ അരച്ച ഈ  ഞണ്ടു കറി
Nov 19, 2024 09:18 PM | By akhilap

ചപ്പാത്തിയുടെ കൂടെയോ ദോശയുടെ കൂടെയോ ചോറിന്റെ കൂടെയോ കൂടി കഴിക്കാവുന്നതാണ്.

ചേരുവ

1. ഞണ്ട് - 1 കിലോഗ്രാം

2. വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ

3. പെരുംജീരകം – 1 ടീസ്പൂൺ

4 . കുരുമുളക് - 1 ടേബിൾസ്പൂൺ

5 . പച്ചമുളക് - 2 എണ്ണം

6 . സവാള - 1 ( അരിഞ്ഞത് )

7 . ഇഞ്ചി വെളുത്തുള്ളി അരച്ചത് - 1 ടേബിൾസ്പൂൺ

8 . തക്കാളി - 1 ( അരിഞ്ഞത് )

9 . കാശ്മീരി മുളകുപൊടി - ഒന്നര ടീസ്പൂൺ

10 . മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ

11 . മല്ലിപ്പൊടി - 1 ടേബിൾസ്പൂൺ

12 . ചിരവിയ തേങ്ങാ - അര കപ്പ്

13 . വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ

14 . കടുക് - 1 ടീസ്പൂൺ

15 . വെളുത്തുള്ളി അരിഞ്ഞത് - 1 ടേബിൾസ്പൂൺ

16 . ചെറിയ ഉള്ളി അരിഞ്ഞത് - 2 ടേബിൾസ്പൂൺ

17 . കറിവേപ്പില - ഒരുപിടി

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് പെരുംജീരകം, കുരുമുളക് എന്നിവ ഇട്ട് വഴറ്റുക. അതിനു ശേഷം സവാള അരിഞ്ഞതും പച്ചമുളകും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും തക്കാളിയും കൂടി എണ്ണ തെളിയുന്നതു വരെ വഴറ്റുക.

എണ്ണ തെളിഞ്ഞാൽ മുളകുപൊടിയും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും ചേർത്ത് നന്നായി വഴറ്റുക. അവസാനം തേങ്ങ ചിരവിയതും കൂടി ഇട്ട് കുറച്ചു സമയം കൂടി വഴറ്റി തീ ഓഫ് ചെയ്യുക. ചൂടാറുമ്പോൾ ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരയ്ക്കുക.

അരച്ച മിശ്രിതം ഒരു ചട്ടിയിലേക്കു ഒഴിക്കുക. കുറച്ചു വെള്ളം കൂടി ഒഴിച്ച് ഇത് തിളക്കുമ്പോൾ വൃത്തിയാക്കിയ ഞണ്ട് ഇട്ട് നല്ലതുപോലെ തിളപ്പിച്ച് വെന്ത ശേഷം വാങ്ങി വയ്ക്കുക.

ഇനി ഇതിലേക്ക് താളിക്കാനായി ഒരു പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇടുക. കടുക് പൊട്ടിക്കഴിഞ്ഞാൽ അരിഞ്ഞു വച്ച വെളുത്തുള്ളിയും ചെറിയ ഉള്ളിയും കറിവേപ്പിലയും ഇട്ടു നല്ലതുപോലെ വഴറ്റി കറിയിലേക്കു ഇട്ട് കൊടുക്കുക. സ്വാദിഷ്ടമായ ഞണ്ട് കറി തയ്യാർ.





#Crab #curry #grated #coconut

Next TV

Related Stories
#breadomelette | മുട്ട കഴിക്കാൻ ഇഷ്ടമില്ലേ? എങ്കിൽ ബ്രെഡ് ഓംലെറ്റ് ഇങ്ങനെ തയ്യാറാക്കി നോക്കാം

Nov 28, 2024 10:27 PM

#breadomelette | മുട്ട കഴിക്കാൻ ഇഷ്ടമില്ലേ? എങ്കിൽ ബ്രെഡ് ഓംലെറ്റ് ഇങ്ങനെ തയ്യാറാക്കി നോക്കാം

ധാരാളം പ്രോട്ടീനും കാൽസ്യവും അടങ്ങിയിരിക്കുന്ന മുട്ട ആരോഗ്യത്തിന് ഏറെ ഗുണം...

Read More >>
#Chikenstew | എളുപ്പത്തിൽ തയ്യാറാക്കാം ഈ ചിക്കൻ സ്റ്റ്യൂ

Nov 26, 2024 05:39 PM

#Chikenstew | എളുപ്പത്തിൽ തയ്യാറാക്കാം ഈ ചിക്കൻ സ്റ്റ്യൂ

നല്ല ചൂടുള്ള ചപ്പാത്തിയുടെ കൂടെയോ,ദോശയുടെ കൂടെയോ,നല്ല സോഫ്റ്റ് ആയ പുട്ടിന്റെ കൂടെയോ കൂട്ടി കഴിക്കാവുന്ന ചിക്കൻ...

Read More >>
#cookery |  മുരിങ്ങയില മുട്ട തോരൻ ഉണ്ടാക്കാം എളുപ്പത്തിൽ

Nov 17, 2024 01:49 PM

#cookery | മുരിങ്ങയില മുട്ട തോരൻ ഉണ്ടാക്കാം എളുപ്പത്തിൽ

ചോറിനൊപ്പം കൂട്ടാൻ അടിപൊളി മുരിങ്ങയില മുട്ട തോരൻ ഉണ്ടാക്കാം വളരെ...

Read More >>
#Chammanthi|  കുടംപുളി കൊണ്ടുള്ള സ്‌പെഷ്യല്‍ ചമ്മന്തി

Nov 11, 2024 01:38 PM

#Chammanthi| കുടംപുളി കൊണ്ടുള്ള സ്‌പെഷ്യല്‍ ചമ്മന്തി

നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരവും ഈ മണ്ഡലങ്ങളില്‍ അന്ന് അവധിയായിരിക്കും....

Read More >>
#cookery | മത്തിയിരിപ്പുണ്ടോ വീട്ടിൽ? എന്നാൽ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ ...

Nov 9, 2024 02:21 PM

#cookery | മത്തിയിരിപ്പുണ്ടോ വീട്ടിൽ? എന്നാൽ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ ...

നമ്മൾ മലയാളികൾക്ക് മത്തിയില്ലാത്ത ദിവസം ഇല്ലന്ന് തന്നെ പറയാം ....

Read More >>
#Cookery | അടിപൊളി റവ കേസരി ഉണ്ടാക്കാം

Nov 5, 2024 04:43 PM

#Cookery | അടിപൊളി റവ കേസരി ഉണ്ടാക്കാം

അടിപൊളി രുചിയൂറുന്ന റവ കേസരി...

Read More >>
Top Stories