(truevisionnews.com) ചോറിനൊപ്പം കൂട്ടാൻ അടിപൊളി മുരിങ്ങയില മുട്ട തോരൻ ഉണ്ടാക്കാം വളരെ എളുപ്പത്തിൽ
ചേരുവകൾ
മുരിങ്ങയില - ഒരു കപ്പ്
മുട്ട - 4 എണ്ണം
സവാള - 2 എണ്ണം
പച്ചമുളക് - 4 എണ്ണം
കുരുമുളക് പൊടി - 1 ടീസ്പൂൺ
മഞ്ഞൾ പൊടി - അര ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
എണ്ണ - 3 ടീസ്പൂൺ
കടുക് , വറ്റൽമുളക് , കറിവേപ്പില - താളിക്കാൻ
തയ്യാറാക്കുന്ന വിധം
പാനിൽ എണ്ണ ഒഴിച്ചു എണ്ണ ചൂടാവുമ്പോൾ കടുക് , വറ്റൽമുളക് , കറിവേപ്പില ചേർത്ത് കടുക് പൊട്ടിക്കുക. അത് കഴിഞ്ഞു സവോളയും പച്ചമുളകും ചേർത്ത് ഒരുമിനിറ്റ് കഴിഞ്ഞു മുരിങ്ങയില ചേർക്കുക.
സവാള ബ്രൗൺ നിറം ആകുമ്പോൾ കുരുമുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചേർത്തിളക്കുക. ഒരുമിനിട്ടു കഴിഞ്ഞ് ബീറ്റ് ചെയ്‌ത മുട്ട ചേർത്ത് ഇളക്കി തോരൻ പോലെ ഉടച്ചു എടുക്കുക സ്വാദിഷ്ടവുംആരോഗ്യകരവുമായ മുരിങ്ങയില മുട്ടത്തോരൻ റെഡി.
#Moringa #leaf #egg #toran #easy #make