#Banned | സുരക്ഷക്കും ഐക്യത്തിനും ഭീഷണി: ബുർഖയും നിഖാബും നിരോധിച്ച് സ്വിറ്റ്സർലൻഡ്

#Banned | സുരക്ഷക്കും ഐക്യത്തിനും ഭീഷണി: ബുർഖയും നിഖാബും നിരോധിച്ച് സ്വിറ്റ്സർലൻഡ്
Nov 11, 2024 10:33 PM | By VIPIN P V

ബേൺ: (truevisionnews.com) ബുർഖ, നിഖാബ് തുടങ്ങി മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ നിരോധിച്ച് യൂറോപ്യൻ രാജ്യമായ സ്വിറ്റ്സർലൻഡ്. 2025 ജനുവരി 1 മുതൽ നിയമം ഔദ്യോഗികമായി പ്രാബല്യത്തിൽ വരും.

ഇതോടെ, ബുർഖയും നിഖാബും പോലുള്ള മുഖാവരണം നിരോധിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ സ്വിറ്റ്‌സർലൻഡും ഉൾപ്പെടും.

ദേശീയ സുരക്ഷ മുതൽ സാമൂഹിക ഐക്യം വരെയുള്ള വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിരോധനം നടപ്പാക്കുന്നത്.

2021ൽ നടത്തിയ ഹിതപരിശോധനയെ തുടർന്നാണ് സ്വിറ്റ്സർലൻഡിൽ മുഖാവരണം നിരോധിക്കാനുള്ള നീക്കം പ്രാബല്യത്തിൽ വരുത്തുന്നത്.

രാജ്യത്തെ മുസ്ലിം സംഘടനകളിൽ നിന്ന് ശക്തമായ എതിർപ്പ് നേരിട്ടെങ്കിലും 51 ശതമാനം വോട്ടർമാർ നിരോധനത്തെ പിന്തുണച്ചു. നിയമം ലംഘിക്കുന്നവർക്ക് 1,000 സ്വിസ് ഫ്രാങ്ക് വരെ പിഴ ചുമത്താം.

എന്നാൽ വിമാനങ്ങൾ, നയതന്ത്ര മേഖലകൾ, ആരാധനാലയങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ, കാലാവസ്ഥാ വ്യതിയാനം, പരമ്പരാഗത ആചാരങ്ങൾ, കല ആവിഷ്കാരങ്ങൾ, പൊതുസമ്മേളനങ്ങൾ, പ്രതിഷേധങ്ങൾ തുടങ്ങിയ സന്ദർഭങ്ങളിൽ മുഖം മറക്കേണ്ട ആവശ്യമുണ്ടായാൽ അനുമതി നൽകി.

നേരത്തേ തുനീഷ്യ, ആസ്ട്രിയ, ഡെൻമാർക്, ഫ്രാൻസ്, ബെൽജിയം, അടക്കം 16 രാജ്യങ്ങൾ ബുർഖ നിരോധനം നടപ്പാക്കിയിട്ടുണ്ട്.

#threat #security #unity #Switzerland #bans #burqa #niqab

Next TV

Related Stories
#flood | വീണ്ടും പേമാരിയെത്തുന്നു, 'അഞ്ച് മണിക്കൂറിൽ പ്രളയമെത്തും', സ്കൂളുകൾ അടച്ചു, വൻ മുന്നൊരുക്കങ്ങളുമായി സ്പെയിൻ ഭരണകൂടം

Nov 14, 2024 01:35 PM

#flood | വീണ്ടും പേമാരിയെത്തുന്നു, 'അഞ്ച് മണിക്കൂറിൽ പ്രളയമെത്തും', സ്കൂളുകൾ അടച്ചു, വൻ മുന്നൊരുക്കങ്ങളുമായി സ്പെയിൻ ഭരണകൂടം

സുരക്ഷാ മുന്നറിയിപ്പിലെ ഏറ്റവും ഉയർന്ന ആംബർ അലർട്ടാണ് കാറ്റലോണിയയിലെ തറഗോണ പ്രവിശ്യയിലും ആൻഡലൂസിയയിലെ മലാഗയിലും...

Read More >>
#paveldurov | ബീജം തന്റേത് ഉപയോഗിക്കാൻ തയ്യാറാണെങ്കിൽ സൗജന്യ ഐവിഎഫ് ചികിത്സ; വാഗ്‌ദാനവുമായി ടെലഗ്രാം സിഇഒ

Nov 14, 2024 09:34 AM

#paveldurov | ബീജം തന്റേത് ഉപയോഗിക്കാൻ തയ്യാറാണെങ്കിൽ സൗജന്യ ഐവിഎഫ് ചികിത്സ; വാഗ്‌ദാനവുമായി ടെലഗ്രാം സിഇഒ

തനിക്ക് നൂറിലധികം കുട്ടികളുണ്ടെന്ന് ടെലഗ്രാം സിഇഒ പാവേൽ ദുറോവ് മുൻപ് വെളിപ്പെടുത്തിയിരുന്നു. ബീജദാനത്തിലൂടെയാണ് തനിക്ക്...

Read More >>
#accident | വിവാഹ സംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞു; വധൂവരന്മാർ ഉൾപ്പെടെ 26 പേർക്ക് ദാരുണാന്ത്യം

Nov 13, 2024 04:35 PM

#accident | വിവാഹ സംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞു; വധൂവരന്മാർ ഉൾപ്പെടെ 26 പേർക്ക് ദാരുണാന്ത്യം

. ഗരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വധു ചികിത്സയിലിരിക്കെയാണ് മരണത്തിന്...

Read More >>
#H5N1birdflu | കൗമാരക്കാരനിൽ എച്ച്5എൻ1 പക്ഷിപ്പനി വൈറസ്ബാധ സ്ഥിരീകരിച്ചു

Nov 11, 2024 11:59 AM

#H5N1birdflu | കൗമാരക്കാരനിൽ എച്ച്5എൻ1 പക്ഷിപ്പനി വൈറസ്ബാധ സ്ഥിരീകരിച്ചു

H5N1 ന്റെ ആദ്യ കേസ് യുഎസിൽ റിപ്പോർട്ട് ചെയ്യുന്നത് 2024...

Read More >>
#nasa | സൂര്യനില്‍ അതിശക്തമായ പൊട്ടിത്തെറി; ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്, സ്ഥിരീകരിച്ച് നാസ

Nov 8, 2024 11:31 AM

#nasa | സൂര്യനില്‍ അതിശക്തമായ പൊട്ടിത്തെറി; ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്, സ്ഥിരീകരിച്ച് നാസ

ഏറ്റവും ശക്തമായ സൗരജ്വാലകളുടെ കൂട്ടത്തില്‍പ്പെടുന്നവയാണ് എക്‌സ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നവ....

Read More >>
Top Stories