#onlinefraud | ഓൺലൈൻ തട്ടിപ്പ്​; റിട്ട. എൻജിനീയർക്ക് നഷ്ടമായത്​​ 77 ലക്ഷം രൂപ, രണ്ടുപേർ പിടിയിൽ

#onlinefraud | ഓൺലൈൻ തട്ടിപ്പ്​; റിട്ട. എൻജിനീയർക്ക് നഷ്ടമായത്​​ 77 ലക്ഷം രൂപ, രണ്ടുപേർ പിടിയിൽ
Nov 14, 2024 04:22 PM | By VIPIN P V

കൊ​ച്ചി: (truevisionnews.com) പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി​യാ​യ റി​ട്ട. എ​ൻ​ജി​നീ​യ​റി​ൽ​നി​ന്ന്​ ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ്ങി​ലൂ​ടെ വ​ൻ​ലാ​ഭം കി​ട്ടു​മെ​ന്ന് മോ​ഹി​പ്പി​ച്ച്​ 77 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ.

പാ​ല​ക്കാ​ട് നാ​ട്ടു​ക​ൽ ക​ലം​പ​റ​മ്പി​ൽ അ​ബ്ദു​ൽ മു​നീ​ർ (32), ബ​ന്ധു പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട്​ കൊ​ട്ടി​യോ​ട് മു​സ്ത​ഫ (51) എ​ന്നി​വ​രെ​യാ​ണ് പാ​ലാ​രി​വ​ട്ടം പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​രാ​തി​ക്കാ​ര​നെ രാ​ജ്യ​ത്തെ പ്ര​മു​ഖ ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ്​ ക​മ്പ​നി​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന് വാ​ട്സ്​​ആ​പ്പി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ത്തി​യ പ്ര​തി​ക​ൾ ട്രേ​ഡി​ങ്ങി​ലൂ​ടെ വ​ൻ ലാ​ഭം കി​ട്ടു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് പ​ണം ത​ട്ടി​യ​ത്.

2024 ആ​ഗ​സ്​​റ്റി​ൽ പ​രാ​തി​ക്കാ​ര​നു​മാ​യി വാ​ട്സ്​​ആ​പ് ചാ​റ്റി​ലൂ​ടെ പ്ര​തി​ക​ൾ ബന്ധപ്പെട്ടു.

സെ​പ്റ്റം​ബ​ർ വ​രെ​യു​ള്ള ഒ​രു​മാ​സ​ത്തെ കാ​ല​യ​ള​വി​ൽ ര​ണ്ട് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്നാ​യി പ​ണം ത​ട്ടി​യെ​ടു​ത്ത​ശേ​ഷം പ​ണം വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക​യ​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ പ്ര​കാ​രം ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് കേ​സു​ക​ളി​ലു​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ലു​ള്ള ബാ​ങ്ക് അ​ക്കൗ​ണ്ട്​ ഉ​ട​മ​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

എ​റ​ണാ​കു​ളം അ​സി​സ്റ്റ​ന്‍റ്​ ക​മീ​ഷ​ണ​ർ പി. ​രാ​ജ്കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പാ​ലാ​രി​വ​ട്ടം പൊ​ലീ​സ്​ സ്റ്റേ​ഷ​ൻ ഇ​ൻ​സ്​​പെ​ക്ട​ർ എ. ​ഫി​റോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ​മാ​രാ​യ ഹ​രി​ശ​ങ്ക​ർ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ്​ ഓ​ഫി​സ​ർ​മാ​രാ​യ സൂ​ര​ജ്, പ്ര​ശാ​ന്ത്, അ​നീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പാ​ല​ക്കാ​ട് പൊ​ലീ​സി​ന്‍റെ സ​ഹാ​യ​േ​ത്താ​ടെ പ്ര​തി​ക​ളെ മ​ണ്ണാ​ർ​ക്കാ​ട്ടു​നി​ന്ന്​ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു. മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്.

#onlinefraud #engineer #lost #lakh #rupees #two #people #arrested

Next TV

Related Stories
#accident |  കോഴിക്കോട്  നരിക്കുനിയിൽ നിയന്ത്രണം വിട്ട വാന്‍ ഹോട്ടലിലേക്ക് ഇടിച്ചുകയറി; ഡ്രൈവർക്ക് പരിക്ക്

Dec 27, 2024 07:44 AM

#accident | കോഴിക്കോട് നരിക്കുനിയിൽ നിയന്ത്രണം വിട്ട വാന്‍ ഹോട്ടലിലേക്ക് ഇടിച്ചുകയറി; ഡ്രൈവർക്ക് പരിക്ക്

വാന്‍ നിയന്ത്രണംവിട്ട് ഹോട്ടലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല....

Read More >>
#stabbed | മലപ്പുറത്ത് എസ് ഡി പി ഐ പ്രവർത്തകന് വെട്ടേറ്റു

Dec 27, 2024 07:34 AM

#stabbed | മലപ്പുറത്ത് എസ് ഡി പി ഐ പ്രവർത്തകന് വെട്ടേറ്റു

കാലിനും തലയ്ക്കും കൈക്കും സാരമായ പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു...

Read More >>
#CPM | സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇന്ന്

Dec 27, 2024 07:18 AM

#CPM | സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇന്ന്

ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് വിമർശനങ്ങളുന്നയിച്ച് സാഹചര്യം വഷളാക്കണ്ടെന്നാണ് സിപിഎമ്മിന്റെ നിലവിലെ...

Read More >>
#ManmohanSingh | 'അഴിമതി രഹിത സംശുദ്ധ രാഷ്ട്രീയം കൈമുതലാക്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം' - കെ സുധാകരൻ

Dec 27, 2024 07:03 AM

#ManmohanSingh | 'അഴിമതി രഹിത സംശുദ്ധ രാഷ്ട്രീയം കൈമുതലാക്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം' - കെ സുധാകരൻ

അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിനും രാജ്യത്തിനും അപരിഹാര്യമായ നഷ്ടമാണെന്ന് കെ സുധാകരൻ...

Read More >>
#murdercase | യുവാവ് വെട്ടേറ്റ് മരിച്ച സംഭവം,  ഭാര്യാ പിതാവും മകനും അറസ്റ്റിലായി

Dec 27, 2024 06:20 AM

#murdercase | യുവാവ് വെട്ടേറ്റ് മരിച്ച സംഭവം, ഭാര്യാ പിതാവും മകനും അറസ്റ്റിലായി

പ്രതികളെ ചോദ്യം ചെയ്തു വരുന്നതായി പൊലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി 8 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം...

Read More >>
Top Stories