#flood | വീണ്ടും പേമാരിയെത്തുന്നു, 'അഞ്ച് മണിക്കൂറിൽ പ്രളയമെത്തും', സ്കൂളുകൾ അടച്ചു, വൻ മുന്നൊരുക്കങ്ങളുമായി സ്പെയിൻ ഭരണകൂടം

#flood | വീണ്ടും പേമാരിയെത്തുന്നു, 'അഞ്ച് മണിക്കൂറിൽ പ്രളയമെത്തും', സ്കൂളുകൾ അടച്ചു, വൻ മുന്നൊരുക്കങ്ങളുമായി സ്പെയിൻ ഭരണകൂടം
Nov 14, 2024 01:35 PM | By Athira V

വലെൻസിയ: ( www.truevisionnews.com) വീണ്ടും പേമാരിയെത്തുന്നു. സ്പെയിനിൽ സ്കൂളുകൾ അടച്ചു. പലയിടങ്ങളിലും ആളുകളെ ഒഴിപ്പിക്കാൻ ആരംഭിച്ചു.

215പേരുടെ ജീവനെടുത്ത വൻ പേമാരി കഴിഞ്ഞ് വെറും രണ്ട് ആഴ്ച പിന്നിടും മുൻപാണ് പുതിയ പേമാരി എത്തുന്നത്. ബുധാനാഴ്ച രാവിലെയാണ് സ്പെയിനിലെ തെക്ക് കിഴക്കൻ മേഖലയിലേക്ക് പേമാരിയെത്തുന്നതായുള്ള മുന്നറിയിപ്പ് കാലാവസ്ഥാ കേന്ദ്രം നൽകിയത്.

സുരക്ഷാ മുന്നറിയിപ്പിലെ ഏറ്റവും ഉയർന്ന ആംബർ അലർട്ടാണ് കാറ്റലോണിയയിലെ തറഗോണ പ്രവിശ്യയിലും ആൻഡലൂസിയയിലെ മലാഗയിലും നൽകിയിട്ടുള്ളത്. ആൻഡലൂസിയയിലെ സർക്കാർ സ്കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ് പ്രാദേശിക ഭരണകൂടം.

ഗ്വാഡൽഹോർസ് നദിയുടെ പരിസരത്ത് നിന്ന് മൂവായിരത്തിലേറെ ആളുകളെയാണ് പ്രാദേശിക ഭരണകൂടം ഒഴിപ്പിച്ചിട്ടുള്ളത്. മാഡ്രിഡുമായി മലാഗയിലേക്കുള്ള ഹൈ സ്പീഡ് റെയിൽ സർവ്വീസുകളും നിർത്തിവച്ചിരിക്കുകയാണ്.

വ്യാഴാഴ്ച വരെയാണ് ട്രെയിൻ ഗതാഗതം നിർത്തി വച്ചിട്ടുള്ളത്. മലാഗ വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവ്വീസുകളേയും പേമാരി മുന്നറിയിപ്പ് ബാധിച്ചിട്ടുണ്ട്. മെട്രോ സർവ്വീസുകളും നിർത്തി വച്ചിരിക്കുകയാണ്.

രണ്ട് ആഴ്ച മുൻപ് വലൻസിയയിൽ രൂക്ഷമായി വലച്ച പേമാരിയുടെ മുന്നറിയിപ്പ് നൽകുന്നതിൽ സർക്കാരിന് പിഴച്ചിരുന്നു. ഇതിന്റെ പേരിൽ പ്രളയ ബാധിത മേഖല സന്ദർശിക്കാനെത്തിയ രാജാവിനെതിരെ ചെളിയേറ് വരെ നടന്ന പശ്ചാത്തലത്തിൽ വലിയ രീതിയിലുള്ള മുൻ കരുതലുകളാണ് നിലവിൽ സ്പെയിനിൽ സ്വീകരിച്ചിട്ടുള്ളത്.

വലൻസിയയിൽ ഓറഞ്ച് അലർട്ട് റെഡ് അലർട്ടായി മാറിയിട്ടുണ്ട്. അപകടം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലെന്നാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്.

ഒരു സ്ക്വയർ മീറ്ററിലേക്ക് 180 ലിറ്റർ ജലം വീഴാനുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് മുന്നോട്ട് വയ്ക്കുന്നത്. അഞ്ച് മണിക്കൂറിൽ മേഖലയിൽ വെള്ളം നിറയുമെന്നാണ് പ്രവചനം. രണ്ട് ആഴ്ച മുൻപുണ്ടായ പേമാരി പോലെ തന്നെ ശക്തമായ മഴയാണ് പെയ്യുകയെന്നും മുന്നറിയിപ്പ് വിശദമാക്കുന്നു.

അഴുക്കുചാലുകളിലും മറ്റും വലിയ രീതിയിൽ ചെളിയും മറ്റും നിറഞ്ഞതിനാൽ നേരത്തെയുണ്ടായതിനേക്കാൾ ശക്തമായ പ്രളയമാണ് വരാൻ പോകുന്നതെന്നും മുന്നറിയിപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

വലൻസിയയിലും പരിസരമേഖലയിലും 20000ലേറെ സൈനികരും പൊലീസുകാരുമാണ് ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായിട്ടുള്ളത്. മുൻപ്രളയം സാരമായി ബാധിച്ച ചിവയിൽ കായിക മത്സരങ്ങൾ അടക്കം റദ്ദാക്കിയിട്ടുണ്ട്. അതേസമയം മുൻ പ്രളയത്തിൽ കാണാതായ 23 പേർക്കായുള്ള തെരച്ചിൽ ഇനിയും അവസാനിപ്പിച്ചിട്ടില്ല.

#Floods #hit #again #flooding #five #hours #schools #closed #Spanish #government #massive #preparations

Next TV

Related Stories
#sexualassault |  കടയിലേക്ക് സോപ്പ് മേടിക്കാനായി അയച്ച അഞ്ച് വയസുകാരിക്ക് പീഡനം, 40കാരന് 20 വർഷം തടവ്

Dec 1, 2024 08:40 PM

#sexualassault | കടയിലേക്ക് സോപ്പ് മേടിക്കാനായി അയച്ച അഞ്ച് വയസുകാരിക്ക് പീഡനം, 40കാരന് 20 വർഷം തടവ്

മെയ് 3നാണ് 5 വയസുകാരിയായ മകളെ അമ്മ വീടിന് അടുത്തുള്ള കടയിൽ നിന്ന് സോപ്പ് വാങ്ങി വരാനായി അയച്ചപ്പോഴായിരുന്നു സംഭവം...

Read More >>
#shot | ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു

Nov 30, 2024 07:33 PM

#shot | ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു

തെലങ്കാനയിൽ നിന്നുള്ള വിദ്യാർത്ഥിയാണ് വെടിയേറ്റ്...

Read More >>
#flood |  കനത്ത മഴയും പ്രളയവും; മലേഷ്യയിൽ 80000 പേരെ മാറ്റിപ്പാർപ്പിച്ചു

Nov 29, 2024 05:04 PM

#flood | കനത്ത മഴയും പ്രളയവും; മലേഷ്യയിൽ 80000 പേരെ മാറ്റിപ്പാർപ്പിച്ചു

ഏഴ് സംസ്ഥാനങ്ങളിലായി 80,589 പേരെ 467 താത്കാലിക ഷെൽട്ടറുകളിലേക്ക് മാറ്റിയതായി ദേശീയ ദുരന്ത കമാൻഡ് സെൻ്റർ...

Read More >>
#arrest | ഭർത്താവ് അറിഞ്ഞാൽ പ്രശ്‌നമാകും, മകളെ യുവതി ഡ്രോയറിനുള്ളില്‍ ഒളിപ്പിച്ചു വളര്‍ത്തിയത് മൂന്ന് വര്‍ഷം

Nov 28, 2024 09:07 PM

#arrest | ഭർത്താവ് അറിഞ്ഞാൽ പ്രശ്‌നമാകും, മകളെ യുവതി ഡ്രോയറിനുള്ളില്‍ ഒളിപ്പിച്ചു വളര്‍ത്തിയത് മൂന്ന് വര്‍ഷം

യുവതിക്ക് ഈ കുട്ടിയെ കൂടാതെ മറ്റ് 3 കുട്ടികള്‍ കൂടി ഉണ്ടായിരുന്നെന്നുമാണ്...

Read More >>
#socialmediaban | ലംഘിച്ചാൽ പിഴ, 16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ വിലക്ക്; നിയമം പാസാക്കുന്ന ആദ്യ രാജ്യമായി ഓസ്ട്രേലിയ

Nov 28, 2024 09:07 PM

#socialmediaban | ലംഘിച്ചാൽ പിഴ, 16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ വിലക്ക്; നിയമം പാസാക്കുന്ന ആദ്യ രാജ്യമായി ഓസ്ട്രേലിയ

കുട്ടികൾക്ക് അക്കൗണ്ട് എടുക്കാൻ പറ്റാത്ത തരത്തിൽ സമൂഹമാധ്യമങ്ങൾ മാറ്റം കൊണ്ടുവരണമെന്നാണ്...

Read More >>
#landslide | സുമാത്രയില്‍ മിന്നല്‍പ്രളയം, മണ്ണിടിച്ചില്‍; 16 മരണം; ആറ് പേർക്കായുള്ള തിരച്ചിൽ ശക്തം

Nov 27, 2024 08:05 AM

#landslide | സുമാത്രയില്‍ മിന്നല്‍പ്രളയം, മണ്ണിടിച്ചില്‍; 16 മരണം; ആറ് പേർക്കായുള്ള തിരച്ചിൽ ശക്തം

സുമാത്രയുടെ വടക്കന്‍ മേഖലയിലുള്ള മലയോര മേഖല പേമാരിയില്‍ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. പ്രദേശത്തെ നദികള്‍...

Read More >>
Top Stories

Entertainment News