#educationdepartment | വിദ്യാർത്ഥി സ്കൂൾ കിണറ്റിൽ വീണ സംഭവം, ഇടപെട്ട് വിദ്യാഭ്യാസ വകുപ്പ്; കിണറിന്റെ മൂടി ദ്രവിച്ചിരുന്നതായി കണ്ടെത്തി

#educationdepartment | വിദ്യാർത്ഥി സ്കൂൾ കിണറ്റിൽ വീണ സംഭവം, ഇടപെട്ട് വിദ്യാഭ്യാസ വകുപ്പ്; കിണറിന്റെ മൂടി ദ്രവിച്ചിരുന്നതായി കണ്ടെത്തി
Nov 14, 2024 05:03 PM | By Athira V

കൊല്ലം : ( www.truevisionnews.com) കുന്നത്തൂരിൽ സ്കൂളിലെ കിണറ്റിൽ വീണ് വിദ്യാർത്ഥിക്ക് പരുക്കേറ്റ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടൽ. സ്കൂളിൽ എ ഇ ഒ പരിശോധന നടത്തി.

വിദ്യാഭ്യാസ വകുപ്പിന്റെ ഉദ്യോഗസ്ഥരടക്കം സ്കൂളിൽ സന്ദർശനം നടത്തുകയും കിണറിന്റെ മൂടി പകുതിയും ദ്രവിച്ചിരുന്നതായി കണ്ടെത്തുകയും ചെയ്തു.

വിശദമായ അന്വേഷണം നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ കൃത്യമായ റിപ്പോർട്ട് തയ്യാറാക്കി ഡിഒയ്ക്കും,ഡിഡിഇയ്ക്കും വകുപ്പ് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടിയുണ്ടാകുക.

കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കാൽ വഴുതിയായിരുന്നു വിദ്യാർത്ഥി കിണറ്റിലേക്ക് വീണത് എന്നാണ് സ്കൂൾ അധികൃതർ ആദ്യം വ്യക്തമാക്കിയതെങ്കിലും പിന്നീട് രക്ഷിതാക്കൾക്ക് നൽകിയ വിശദീകരണം കളിക്കുന്നതിനിടെ മറ്റൊരു കുട്ടി തള്ളിയിട്ടുവെന്നാണ്.

തുരുത്തിക്കര എംടിയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ഫെബിനാണ് കിണറ്റിൽ വീണത്. പിന്നീട് സ്കൂൾ ജീവനക്കാരനാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. തലയുടെ പിൻഭാഗത്ത് ആഴത്തിലുള്ള മുറിവേൽക്കുകയും ശരീരത്തിലുൾപ്പടെ കുട്ടിക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ആദ്യം സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയിലെ മുറിവ് ഗുരുതരമായതിനാൽ വിദ്യാർത്ഥിയെ ഇപ്പോൾ കൊല്ലത്തെ മെഡിസിറ്റി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

#student #fell #school #well #Education #Department #intervened #found #lid #well #rotten

Next TV

Related Stories
#Mannarkkadaccident | 'സ്ഥിരം അപകട മേഖല, അശാസ്ത്രീയമായ വളവും, മിനുസവും; കല്ലടിക്കോട് അപകടത്തില്‍ റോഡ് ഉപരോധിച്ച് നാട്ടുകാര്‍

Dec 12, 2024 05:37 PM

#Mannarkkadaccident | 'സ്ഥിരം അപകട മേഖല, അശാസ്ത്രീയമായ വളവും, മിനുസവും; കല്ലടിക്കോട് അപകടത്തില്‍ റോഡ് ഉപരോധിച്ച് നാട്ടുകാര്‍

അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ക്രെയിന്‍ ഉപയോഗിച്ച് ലോറി പൊക്കാനുള്ള ശ്രമം...

Read More >>
#accident | അമിതവേഗതയിലെത്തിയ ഓട്ടോ കാൽനട യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ചു; ഡ്രൈവർ മദ്യലഹരിയിലെന്ന് നാട്ടുകാർ

Dec 12, 2024 05:29 PM

#accident | അമിതവേഗതയിലെത്തിയ ഓട്ടോ കാൽനട യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ചു; ഡ്രൈവർ മദ്യലഹരിയിലെന്ന് നാട്ടുകാർ

കാല്‍നട യാത്രക്കാരിയെ ഇടിച്ചശേഷം ഓട്ടോ മറിയുകയായിരുന്നു. മറിഞ്ഞ ഓട്ടോറിക്ഷയിൽ നിന്ന് പുകയും...

Read More >>
#HumanRightsForumMediaAward | ഹ്യൂമൻ റൈറ്റ്സ് ഫോറം മാധ്യമ പുരസ്കാരം ആർ റോഷിപാലിന്

Dec 12, 2024 05:09 PM

#HumanRightsForumMediaAward | ഹ്യൂമൻ റൈറ്റ്സ് ഫോറം മാധ്യമ പുരസ്കാരം ആർ റോഷിപാലിന്

ഹ്യൂമൻ റൈറ്റ്സ് ഫോറം ഏർപ്പെടുത്തിയ 2024ലെ മാധ്യമ പുരസ്കാരം റിപ്പോർട്ടർ ടിവി പ്രിൻസിപ്പൽ കറപോണ്ടന്റ് ആർ റോഷിപാലിന്...

Read More >>
#death | രണ്ട് ശബരിമല തീർഥാടകർ ഹൃദയാഘാതം മൂലം മരിച്ചു

Dec 12, 2024 05:04 PM

#death | രണ്ട് ശബരിമല തീർഥാടകർ ഹൃദയാഘാതം മൂലം മരിച്ചു

വ്യാഴാഴ്ച്ച രാവിലെ 6.25 ന് മല കയറുന്നതിനിടെ നീലിമലയിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സുരേഷ് ബാബുവിനെ...

Read More >>
#mannarkkadaccident | വൻ അപകടം, ലോറി പാഞ്ഞുകയറി അപകടത്തിൽ മൂന്ന് വിദ്യാർത്ഥികളുടെ നില ഗുരുതരം, മരണം നാലായി

Dec 12, 2024 04:55 PM

#mannarkkadaccident | വൻ അപകടം, ലോറി പാഞ്ഞുകയറി അപകടത്തിൽ മൂന്ന് വിദ്യാർത്ഥികളുടെ നില ഗുരുതരം, മരണം നാലായി

അപകടത്തിൽ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്....

Read More >>
Top Stories