#priyankagandhi | 'വയനാട്ടിൽ നിന്ന് ഡൽഹിയിൽ വന്നപ്പോൾ ഗ്യാസ് ചേംബറിൽ കയറിയ പോലെ'; ദുഃഖം പങ്കുവെച്ച് പ്രിയങ്ക ഗാന്ധി

#priyankagandhi | 'വയനാട്ടിൽ നിന്ന് ഡൽഹിയിൽ വന്നപ്പോൾ ഗ്യാസ് ചേംബറിൽ കയറിയ പോലെ'; ദുഃഖം പങ്കുവെച്ച് പ്രിയങ്ക ഗാന്ധി
Nov 14, 2024 04:52 PM | By Athira V

ഡൽഹി: ( www.truevisionnews.com ) വയനാട്ടിലെ തെരഞ്ഞെടുപ്പ് ചൂടിലായിരുന്നു പ്രിയങ്ക ഗാന്ധി. താൻ മത്സരിക്കുന്ന മണ്ഡലത്തിലെ മുക്കിലും മൂലയിലും യാത്ര ചെയ്ത പ്രിയങ്കയ്ക്ക് ശുദ്ധവായുവുള്ള വയനാട് ഏറെ ഇഷ്ടമായി.

എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം പച്ചപ്പും തണുത്ത കാറ്റുമുള്ള വയനാടിനെ വിട്ട് ഡൽഹിയിലേക്ക് പോയ വിഷമം പങ്കുവെക്കുകയാണ് കോൺഗ്രസ് സ്ഥാനാർഥി.

താൻ ഒരു ഗ്യാസ് ചേംബറിൽ കയറിയ അവസ്ഥയായിരുന്നു ഡൽഹിയിലെത്തിയപ്പോൾ എന്നായിരുന്നു പ്രിയങ്കയുടെ പ്രസ്താവന.തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് പ്രിയങ്ക രാജ്യതലസ്ഥാനത്തെക്കുറിച്ചുള്ള തന്റെ ദുഃഖം കുറിച്ചത്.

'എയർ ക്വോളിറ്റി ഇൻഡെക്‌സിൽ 35 ഉണ്ടായിരുന്ന വയനാടിൽ നിന്ന് ഡൽഹിയിലേക്കെത്തുമ്പോൾ ഗ്യാസ് ചേംബറിൽ കയറിയ അവസ്ഥയായിരുന്നു. വിമാനത്തിൽ നിന്ന് ഡൽഹിയെ നോക്കുമ്പോൾ കാണുന്ന പുകപടലം ഞെട്ടിക്കുന്നതാണ്' എന്നായിരുന്നു പ്രിയങ്ക കുറിച്ചത്.

'ഡൽഹിയിലെ അന്തരീക്ഷ ഓരോ വർഷം പിന്നിടുന്തോറും മോശമായിക്കൊണ്ടിരിക്കുകയാണ്. ഈ വായു ശുദ്ധമാക്കുന്നതിനായി നാം എല്ലാവരും ഒത്തുചേർന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇത് രാഷ്ട്രീയത്തിന്റെയോ മറ്റ് വിഷയങ്ങളുടെയോ കാര്യമല്ല. ആർക്കും ശ്വസിക്കാനാവുന്നില്ല കുട്ടികൾക്കും പ്രായമായവർക്കും ശ്വാസകോശസംബന്ധമായ അസുഖങ്ങൾ വന്നുതുടങ്ങി. നമ്മൾ ഉടൻ ഇതിന് പരിഹാരമായി ചെയ്‌തേ പറ്റൂ.' പ്രിയങ്ക കൂട്ടിച്ചേർത്തു.

ഡൽഹിയിലെ പല പ്രദേശങ്ങളിലും എയർ ക്വോളിറ്റി 450ന് മുകളിലാണ്. ചിലയിടങ്ങളിൽ ഇത് 473ന് മുകളിൽ എത്തിയിട്ടുണ്ട്. ഇത് അതീവഗുരുതരത്തിനും മുകളിലാണ്.

തണുപ്പുകാലമടുത്തതോടെ പുകയും കോടമഞ്ഞും കൂടിയ സ്‌മോഗിന്റെ വലയത്തിലാണ് രാജ്യതലസ്ഥാനം. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാത്താവളത്തിൽ സ്‌മോഗിന്റെ സാനിധ്യം കാരണം വൈകിയത് 283 വിമാനങ്ങളാണ്.

പല വിമാനക്കമ്പനികളും തലസ്ഥാനത്തേക്ക് പോകുന്ന യാത്രക്കാരോട് വിമാനം വൈകാനുള്ള സാധ്യതയെക്കുറിച്ച സന്ദേശമയച്ചു തുടങ്ങിയിട്ടുണ്ട്.

"അമൃതസർ, വാരണസി, ഡൽഹി ഭാഗങ്ങളിലെ വിമാനങ്ങൾ വരാനും പോകാനും സമയം വൈകാൻ സാധ്യതയുണ്ട്. എന്നാൽ എയർ പോർട്ടിലേക്ക് വരുന്ന സമയം നേരത്ത ഇറങ്ങണം കാരണം റോഡിൽ കാലവസ്ഥ കാരണം യാത്ര വളരെ പതുക്കെയാണ്" എന്നാണ് ഇൻഡിഗോ തങ്ങളുടെ എക്‌സിൽ കുറച്ചത്.

ഡൽഹിയിലെ മലിനീകരണത്തെ എഎപി സർക്കാരിനെതിരായ ആയുധമാക്കിയിരിക്കുകയാണ് ബിജെപി. പരിസ്ഥിതിയെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത ഭരണമാണ് മുഖ്യമന്ത്രി അതിഷിയുടെ കീഴിലുള്ള സർക്കാർ നയിക്കുന്നതെന്നാണ് ബിജെപിയുടെ വിമർശനം.

തണുപ്പ് കൂടുന്നതോടെ ഡൽഹിയിലെ അന്തരീക്ഷം കൂടുതൽ മോശമാകുമെന്നാണ് കണക്കുകൂട്ടൽ.

തലസ്ഥാനത്ത് മഞ്ഞുകാലത്ത് കാറ്റിന്റെ വേഗത കുറയുന്നതും മലിനീകരണത്തിന് കാരണമാവുന്നുണ്ട്. കുമിഞ്ഞുകൂടി നിൽക്കുന്ന സ്‌മോഗിന് പറന്നുപോകാൻ ആവസരം ലഭിക്കുന്നില്ല.


#priyankagandhi #shared #her #grief #like #entering #gas #chamber #when #she #came #delhi #wayanad

Next TV

Related Stories
#manmohansingh | 'സാമ്പത്തിക ഭദ്രത രാഷ്ട്രത്തിന് സമ്മാനിച്ച സാമ്പത്തിക മാന്ത്രികൻ', വേര്‍പാട് കനത്ത വേദനയാണ് എന്നില്‍ സൃഷ്ടിക്കുന്നത്'

Dec 27, 2024 06:04 AM

#manmohansingh | 'സാമ്പത്തിക ഭദ്രത രാഷ്ട്രത്തിന് സമ്മാനിച്ച സാമ്പത്തിക മാന്ത്രികൻ', വേര്‍പാട് കനത്ത വേദനയാണ് എന്നില്‍ സൃഷ്ടിക്കുന്നത്'

ഇന്ത്യയുടെ കരുതല്‍ സ്വര്‍ണ്ണശേഖരം പോലും വിദേശത്ത് കൊണ്ടു പോയി പണയം വയ്‌ക്കേണ്ട ദയനീയമായ അവസ്ഥയില്‍ നിന്ന് കരുത്തുറ്റ സാമ്പത്തിക ഭദ്രത...

Read More >>
#manmohansingh | 'ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിച്ച പ്രധാനമന്ത്രി' ; മൻമോഹൻ സിങിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് മോദി

Dec 26, 2024 11:13 PM

#manmohansingh | 'ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിച്ച പ്രധാനമന്ത്രി' ; മൻമോഹൻ സിങിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് മോദി

പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം...

Read More >>
#manmohansingh | കോടിക്കണക്കിന് പേരെ ദാരിദ്ര്യത്തിൽ നിന്ന് മുക്തനാക്കിയ സമാനതകൾ ഇല്ലാത്ത നേതാവ് - മല്ലികാർജുൻ ഖർഗെ

Dec 26, 2024 11:08 PM

#manmohansingh | കോടിക്കണക്കിന് പേരെ ദാരിദ്ര്യത്തിൽ നിന്ന് മുക്തനാക്കിയ സമാനതകൾ ഇല്ലാത്ത നേതാവ് - മല്ലികാർജുൻ ഖർഗെ

മൻമോഹൻ സിംഗിന്‍റെ വിയോഗത്തിൽ വികാരഭരിതമായ കുറിപ്പുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ...

Read More >>
#ManmohanSingh | ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി

Dec 26, 2024 10:55 PM

#ManmohanSingh | ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി

1982 ൽ ഭാരതീയ റിസർവ് ബാങ്കിന്റെ ഗവർണറായി നിയമിതനായി. നരസിംഹറാവുവിന്റെ കേന്ദ്രമന്ത്രിസഭയിൽ...

Read More >>
#manmohansingh | മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

Dec 26, 2024 10:18 PM

#manmohansingh | മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍...

Read More >>
Top Stories