#holiday | അവധി, നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി; ഉത്തരവ് തിരുവനന്തപുരം നെയ്യാറ്റിൻകര താലൂക്ക് പരിധിയിൽ

#holiday | അവധി, നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി; ഉത്തരവ് തിരുവനന്തപുരം നെയ്യാറ്റിൻകര താലൂക്ക് പരിധിയിൽ
Nov 14, 2024 04:59 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) വെട്ടുകാട് മാദ്രെ ദേവൂസ് ദൈവാലയത്തിലെ തിരുനാള്‍ പ്രമാണിച്ച് വെള്ളിയാഴ്ച (നവംബര്‍15) ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിച്ചിരിക്കുന്നത്.

മുന്‍പ് നെയ്യാറ്റിന്‍കര താലൂക്കില്‍ ഉള്‍പ്പെട്ടിരുന്നതും ഇപ്പോള്‍ കാട്ടാക്കട താലൂക്കില്‍ ഉള്ളതുമായ അമ്പൂരി, വാഴിച്ചല്‍, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറ്റൂര്‍, കുളത്തുമ്മല്‍, മാറനല്ലൂര്‍, മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, വിളപ്പില്‍ എന്നീ വില്ലേജ് പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.

നവംബർ 15 മുതൽ 24 വരെയാണ് വെട്ടുകാട് തിരുനാൾ മഹോത്സവം നടക്കുന്നത്. ഉത്സവദിനങ്ങളിൽ ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 11 മണി വരെയും സമാപന ദിവസം രാവിലെ എട്ട് മണി മുതൽ രാത്രി 11 മണി വരെയുമായിരിക്കും മെഡിക്കൽ ടീം പ്രവർത്തിക്കുക. കൂടാതെ ആംബുലൻസിന്റെ സേവനവും ലഭ്യമായിരിക്കും.

കെ.എസ്.ആർ.ടി.സി സാധാരണ സർവീസുകൾക്ക് പുറമേ പത്ത് അഡീഷണൽ സർവീസുകൾ ഉത്സവ മേഖലയിൽ നടത്തും. കൂടാതെ കിഴക്കേകോട്ട, തമ്പാനൂർ മേഖലകളിൽ നിന്ന് ഇലക്ട്രിക് ബസുകളും സ്‌പെഷ്യൽ സർവീസിനായി സജ്ജീകരിക്കും.

ഉത്സവമേഖലയിൽ ക്രമസമാധാന പാലനത്തിനും സുരക്ഷാ ക്രമീകരണത്തിനും വനിതാ പോലീസിനെ ഉൾപ്പെടുത്തി, കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും, വെട്ടുകാടും പരിസര പ്രദേശങ്ങളിലും ലഹരി മരുന്നുകളുടെ ഉപയോഗവും വിൽപനയും തടയുന്നതിന് എക്‌സൈസ്, തിരുവനന്തപുരം കോർപ്പറേഷൻ, പള്ളി ഇടവക കമ്മിറ്റി എന്നിവരുടെ സഹകരണത്തോടെ പ്രത്യേക പരിശോധനകൾ നടത്തുമെന്നും സിറ്റി പോലീസ് കമ്മീഷണർ ജി .സ്പർജൻ കുമാർ അറിയിച്ചു.

#local #holiday #schools #government #offices #november15 #thiruvananthapuram #vettukad #thirunal

Next TV

Related Stories
#Mannarkkadaccident | 'സ്ഥിരം അപകട മേഖല, അശാസ്ത്രീയമായ വളവും, മിനുസവും; കല്ലടിക്കോട് അപകടത്തില്‍ റോഡ് ഉപരോധിച്ച് നാട്ടുകാര്‍

Dec 12, 2024 05:37 PM

#Mannarkkadaccident | 'സ്ഥിരം അപകട മേഖല, അശാസ്ത്രീയമായ വളവും, മിനുസവും; കല്ലടിക്കോട് അപകടത്തില്‍ റോഡ് ഉപരോധിച്ച് നാട്ടുകാര്‍

അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ക്രെയിന്‍ ഉപയോഗിച്ച് ലോറി പൊക്കാനുള്ള ശ്രമം...

Read More >>
#accident | അമിതവേഗതയിലെത്തിയ ഓട്ടോ കാൽനട യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ചു; ഡ്രൈവർ മദ്യലഹരിയിലെന്ന് നാട്ടുകാർ

Dec 12, 2024 05:29 PM

#accident | അമിതവേഗതയിലെത്തിയ ഓട്ടോ കാൽനട യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ചു; ഡ്രൈവർ മദ്യലഹരിയിലെന്ന് നാട്ടുകാർ

കാല്‍നട യാത്രക്കാരിയെ ഇടിച്ചശേഷം ഓട്ടോ മറിയുകയായിരുന്നു. മറിഞ്ഞ ഓട്ടോറിക്ഷയിൽ നിന്ന് പുകയും...

Read More >>
#HumanRightsForumMediaAward | ഹ്യൂമൻ റൈറ്റ്സ് ഫോറം മാധ്യമ പുരസ്കാരം ആർ റോഷിപാലിന്

Dec 12, 2024 05:09 PM

#HumanRightsForumMediaAward | ഹ്യൂമൻ റൈറ്റ്സ് ഫോറം മാധ്യമ പുരസ്കാരം ആർ റോഷിപാലിന്

ഹ്യൂമൻ റൈറ്റ്സ് ഫോറം ഏർപ്പെടുത്തിയ 2024ലെ മാധ്യമ പുരസ്കാരം റിപ്പോർട്ടർ ടിവി പ്രിൻസിപ്പൽ കറപോണ്ടന്റ് ആർ റോഷിപാലിന്...

Read More >>
#death | രണ്ട് ശബരിമല തീർഥാടകർ ഹൃദയാഘാതം മൂലം മരിച്ചു

Dec 12, 2024 05:04 PM

#death | രണ്ട് ശബരിമല തീർഥാടകർ ഹൃദയാഘാതം മൂലം മരിച്ചു

വ്യാഴാഴ്ച്ച രാവിലെ 6.25 ന് മല കയറുന്നതിനിടെ നീലിമലയിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സുരേഷ് ബാബുവിനെ...

Read More >>
#mannarkkadaccident | വൻ അപകടം, ലോറി പാഞ്ഞുകയറി അപകടത്തിൽ മൂന്ന് വിദ്യാർത്ഥികളുടെ നില ഗുരുതരം, മരണം നാലായി

Dec 12, 2024 04:55 PM

#mannarkkadaccident | വൻ അപകടം, ലോറി പാഞ്ഞുകയറി അപകടത്തിൽ മൂന്ന് വിദ്യാർത്ഥികളുടെ നില ഗുരുതരം, മരണം നാലായി

അപകടത്തിൽ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്....

Read More >>
Top Stories