#Rape | സ്കൂൾ വിദ്യാർത്ഥിനിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത, അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന പീഡനം; ​ഇൻസ്റ്റഗ്രാം സുഹൃത്ത് അറസ്റ്റിൽ

#Rape | സ്കൂൾ വിദ്യാർത്ഥിനിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത, അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന പീഡനം; ​ഇൻസ്റ്റഗ്രാം സുഹൃത്ത് അറസ്റ്റിൽ
Nov 14, 2024 05:19 PM | By VIPIN P V

ചെങ്ങന്നൂർ: (truevisionnews.com) സ്കൂൾ വിദ്യാർഥിനിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത ക​ണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് ​ഇൻസ്റ്റാഗ്രാം സുഹൃത്ത് പീഡനത്തിനിരയാക്കി​യെന്ന ഞെട്ടിക്കുന്ന വിവരം.

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് വീട്ടിലെത്തി പീഡിപ്പിച്ച കേസിൽ മലപ്പുറം കൊണ്ടോട്ടി മുത്തുപറമ്പ് തോട്ടശ്ശേരി വീട്ടിൽ മുഹമ്മദ്‌ ഇർഫാൻ (20)നെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.

ചെന്നിത്തലയിലെ പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.

കുറച്ചു ദിവസങ്ങളിലായി വിദ്യാർഥിനിയുടെ പെരുമാറ്റത്തിലുണ്ടായ അസ്വഭാവികത മനസ്സിലാക്കിയ അധ്യാപകർ കുട്ടിയെ കൗൺസിലിങ് നടത്തിയതോടെയാണ് പീഡനമാണെന്ന വിവരമറിയുന്നത്.

തുടർന്ന് അധ്യാപകർ മാന്നാർ പൊലീസിൽ പരാതി നൽകി. മാന്നാർ ഇൻസ്പെക്ടർ എ. അനീഷിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയാണ് പ്രതിയെ കണ്ടെത്തിയത്.

സംഘത്തിൽ എസ്.ഐ സി.എസ്. അഭിരാം, എ.എസ്.ഐ റിയാസ്, എസ്.സി.പി.ഒ സാജിദ്, സി.പി.ഒ ഹരിപ്രസാദ് എന്നിവരടങ്ങിയ സംഘം മലപ്പുറത്തുനിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

#Abnormality #behavior #schoolgirl #investigation #revealed #shocking #torture #Instagram #friend #arrested

Next TV

Related Stories
#accident |  വെള്ളച്ചാട്ടത്തിനു മുകളിൽ നിന്ന് താഴേക്ക്  കാൽ വഴുതി വീണു, യുവാവിന് ദാരുണാന്ത്യം

Dec 26, 2024 11:00 PM

#accident | വെള്ളച്ചാട്ടത്തിനു മുകളിൽ നിന്ന് താഴേക്ക് കാൽ വഴുതി വീണു, യുവാവിന് ദാരുണാന്ത്യം

ഇന്നലെ വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം കുത്തുങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയതാണ്...

Read More >>
#rescue |  കുറ്റ്യാടിയില്‍ കിണറ്റില്‍ വീണ് പോത്ത്, അരൂരില്‍ കാനയില്‍ കുടുങ്ങി പശു; രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന

Dec 26, 2024 10:00 PM

#rescue | കുറ്റ്യാടിയില്‍ കിണറ്റില്‍ വീണ് പോത്ത്, അരൂരില്‍ കാനയില്‍ കുടുങ്ങി പശു; രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന

ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ആദർശ് കിണറ്റിൽ ഇറങ്ങി സേഫ്റ്റി ബെൽറ്റ് ഹോസ് എന്നിവ ഉപയോഗിച്ച് മറ്റു സേനാഗംങ്ങളുടെ സഹായത്തോടെ പോത്തിനെ...

Read More >>
#accident | നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Dec 26, 2024 10:00 PM

#accident | നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

അലോഷ്യസ് അപകട സ്ഥലത്ത് മരിച്ചു. ജിത്തുവിനെ ആദ്യം ആലപ്പുഴ മെഡിക്കൽ കോളജിൽ...

Read More >>
#Goldchain | സാന്റ് ബാങ്ക്സിൽ നിന്ന് സ്വര്‍ണ കൈചെയിന്‍ കളഞ്ഞുകിട്ടി; തിരികെ നല്‍കി മാതൃകയായി വടകര സ്വദേശി

Dec 26, 2024 08:59 PM

#Goldchain | സാന്റ് ബാങ്ക്സിൽ നിന്ന് സ്വര്‍ണ കൈചെയിന്‍ കളഞ്ഞുകിട്ടി; തിരികെ നല്‍കി മാതൃകയായി വടകര സ്വദേശി

ഉടൻ തന്നെ ഇയാൾ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന വടകര കോസ്റ്റൽ പോലീസ് ബീറ്റ് ഓഫീസർ ശരത് കെ.പിയെ...

Read More >>
Top Stories