#H5N1birdflu | കൗമാരക്കാരനിൽ എച്ച്5എൻ1 പക്ഷിപ്പനി വൈറസ്ബാധ സ്ഥിരീകരിച്ചു

#H5N1birdflu | കൗമാരക്കാരനിൽ എച്ച്5എൻ1 പക്ഷിപ്പനി വൈറസ്ബാധ സ്ഥിരീകരിച്ചു
Nov 11, 2024 11:59 AM | By VIPIN P V

(truevisionnews.com) കാനഡയിൽ കൗമാരക്കാരന് എച്ച്-5 പക്ഷിപ്പനി സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. എച്ച് 5 ഇൻഫ്ലുവൻസ വൈറസ് മൂലമുണ്ടാകുന്ന ഏവിയൻ ഇൻഫ്ലുവൻസ വെെറസ് അണുബാധയാണ് ബാധിച്ചതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

കൗമാരക്കാരന്റെ പരിശോധനാഫലം പോസിറ്റീവ് ആണെന്ന റിപ്പോർട്ട് വെസ്റ്റേൺ പ്രൊവിൻസിന്റെ വെബ്‌സൈറ്റിൽ ശനിയാഴ്ചയാണ് പ്രസിദ്ധീകരിച്ചത്.

രോഗം ബാധിച്ചതായി കരുതപ്പെടുന്ന കൗമാരക്കാരൻ ഫ്രേസർ ഹെൽത്ത് മേഖലയിൽ നിന്നുള്ളയാളാണ്. നിലവിൽ ബിസി ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്.

ബിസി സെൻ്റർ ഫോർ ഡിസീസ് കൺട്രോളിൻ്റെ പബ്ലിക് ഹെൽത്ത് ലബോറട്ടറിയിലാണ് H5 പോസിറ്റീവ് ടെസ്റ്റ് നടത്തിയത്.

രോഗബാധിതനായ കൗമാരക്കാരവുമായി സമ്പർക്കം പുലർത്തിയിരുന്നവരെ തിരിച്ചറിയാൻ ആരോഗ്യപ്രവർത്തകർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

അഞ്ച് രാജ്യങ്ങളിലായി 2003 മുതൽ മനുഷ്യരിൽ 903 H5N1 കേസുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഈ കേസുകളിൽ 464 എണ്ണം അതീവ​ഗുരുതരമായിരുന്നു. H5N1 ൻ്റെ പല ലക്ഷണങ്ങളും ഇൻഫ്ലുവൻസ, കൊവിഡ്-19 എന്നിവയ്ക്ക് സമാനമാണെന്നും വിദ​​ഗ്ധർ പറയുന്നു.

H5N1 ന്റെ ആദ്യ കേസ് യുഎസിൽ റിപ്പോർട്ട് ചെയ്യുന്നത് 2024 ലാണ്.

H5N1, H7N9, H7N7, H9N2 തുടങ്ങിയ ഏവിയൻ ഇൻഫ്ളുവൻസ വൈറസുകളെല്ലാം മനുഷ്യരിലേക്ക് പകരാനും രോഗമുണ്ടാക്കാനും ശേഷിയുള്ളവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരിൽ രോഗബാധയേറ്റാൽ അൻപത് ശതമാനം വരെ മരണസാധ്യതയുള്ള വകഭേദമാണ് H5N1.

രോഗബാധയേറ്റ പക്ഷികളെ കൈകാര്യം ചെയ്യുന്നതിലൂടെയും കശാപ്പ് നടത്തുന്നതിലൂടെയുമാണ് രോഗം മനുഷ്യരിലേക്ക് പടരാൻ ഏറ്റവും കൂടുതൽ സാധ്യതയെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.

#H5N1birdflu #virus #confirmed #teenager

Next TV

Related Stories
#suicide | മലയാളി യുവാവ് നോയിഡയിൽ ജീവനൊടുക്കിയ നിലയിൽ

Dec 9, 2024 12:19 PM

#suicide | മലയാളി യുവാവ് നോയിഡയിൽ ജീവനൊടുക്കിയ നിലയിൽ

ബിന്‍റുവിന്‍റെ അമ്മ മേഴ്സി നോയിഡയിൽ മദർസൺ ലിമിറ്റഡ് എന്ന കമ്പനിയിലെ ജീവനക്കാരിയാണ്. സഹോദരി നേഴ്സിംഗ്...

Read More >>
#cardinal | അഭിമാന നിമിഷം; മാര്‍ ജോര്‍ജ് കൂവക്കാട് കര്‍ദിനാള്‍ പദവിയിലേക്ക്; സ്ഥാനാരോഹണ ചടങ്ങുകൾ തുടങ്ങി

Dec 7, 2024 08:39 PM

#cardinal | അഭിമാന നിമിഷം; മാര്‍ ജോര്‍ജ് കൂവക്കാട് കര്‍ദിനാള്‍ പദവിയിലേക്ക്; സ്ഥാനാരോഹണ ചടങ്ങുകൾ തുടങ്ങി

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ എല്ലാ കര്‍ദിനാള്‍മാരുടെയും സാന്നിധ്യത്തിലാണ്...

Read More >>
#bleedingeye | അജ്ഞാത രോഗം പടരുന്നു; മരിച്ചത് 150 പേർ, കൂടുതലും സ്ത്രീകളും കുട്ടികളും

Dec 6, 2024 04:10 PM

#bleedingeye | അജ്ഞാത രോഗം പടരുന്നു; മരിച്ചത് 150 പേർ, കൂടുതലും സ്ത്രീകളും കുട്ടികളും

കടുത്ത പനി, ശക്തമായ തലവേദന, ചുമ, വിളർച്ച എന്നിവയാണ് പ്രധാനപ്പെട്ട രോഗ...

Read More >>
#Earthquake | കാലിഫോർണിയ തീരത്ത് ഭൂചലനം, സുനാമി മുന്നറിയിപ്പ്

Dec 6, 2024 06:10 AM

#Earthquake | കാലിഫോർണിയ തീരത്ത് ഭൂചലനം, സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ സമയം അർധരാത്രി 12.14ഓടെയായിരുന്നു...

Read More >>
#crime | ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭാര്യയെ കടലിൽ തള്ളിയിട്ട് കൊന്നു; ഭർത്താവിന് വധശിക്ഷ വിധിച്ച് കോടതി

Dec 3, 2024 03:53 PM

#crime | ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭാര്യയെ കടലിൽ തള്ളിയിട്ട് കൊന്നു; ഭർത്താവിന് വധശിക്ഷ വിധിച്ച് കോടതി

കടം വീട്ടാനും വേശ്യാവൃത്തിക്ക് പണം കണ്ടെത്താനുമാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട്...

Read More >>
Top Stories