#accident | നിർത്തിയിരുന്ന ട്രക്കിലേക്ക് കാർ ഇടിച്ച് കയറി അപകടം, ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം

#accident | നിർത്തിയിരുന്ന ട്രക്കിലേക്ക് കാർ ഇടിച്ച് കയറി  അപകടം, ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം
Nov 10, 2024 07:37 PM | By Susmitha Surendran

ഗ്രേറ്റർ നോയിഡ: (truevisionnews.com) നിർത്തിയിരുന്ന ട്രക്കിലേക്ക് കാർ ഇടിച്ച് കയറി മൂന്ന് സ്ത്രീകൾ അടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം.

ഗ്രേറ്റർ നോയിഡയിലെ എക്സ്പ്രസ് വേയിൽ ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മാരുതി സുസുക്കി വാഗൻ ആർ കാറിലായിരുന്നു അപകടത്തിൽ മരിച്ചവർ സഞ്ചരിച്ചിരുന്നത്. ഗ്രേറ്റർ നോയിഡയിലെ സെക്ടർ 146 മെട്രോ സ്റ്റേഷന് സമീപത്തായാണ് അപകടമുണ്ടായത്.

കാർ ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതിന് പിന്നാലെ കാർ നിർത്തിയിരുന്ന ട്രക്കിന് പിന്നിലേക്ക് ഇടിച്ച് കയറിയതായാണ് പൊലീസ് സംശയിക്കുന്നത്.

27കാരനായ അമൻ സിംഗ്, ഇയാളുടെ പിതാവായ ദേവി സിംഗ് (60), അമ്മ രാജ്കുമാരി സിംഗ്(50), അമൻ സിംഗിന്റെ അമ്മായിമാരായ വിമലേഷ് സിംഗ്(40), കമലേഷ് സിംഗ് (40) എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ബുലന്ദ്ഷെഹറിൽ നിന്നുള്ള കുടുംബം ഏറെക്കാലമായി ദാദ്രിയിലെ കഷ്ണിറാം കോളനിയിലാണ് താമസിച്ചിരുന്നത്.

ഞായറാഴ്ച രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. നോയിഡ ഭാഗത്ത് നിന്ന് വരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

എക്സ്പ്രസ് വേയിൽ നിന്നുള്ള അടിയന്തര സന്ദേശം ലഭിച്ചതിന് പിന്നാലെ പൊലീസ് സംഭവ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കാർ യാത്രികരെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എൻജിൻ തകരാറുണ്ടായ ട്രക്ക് റോഡിന്റെ ഇടത് വശത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു. കാർ അമിത വേഗത്തിലായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്.

അമൻ ആയിരുന്നു കാർ ഓടിച്ചിരുന്നത്. അമിത വേഗത്തിലായ കാർ പെട്ടന്ന് ഇടത് വശത്തേക്ക് തിരിഞ്ഞ് ട്രക്കിലേക്ക് ഇടിച്ച് കയറിയെന്നാണ് പൊലീസ് വിശദമാക്കുന്നത്. ട്രക്കിലുണ്ടായിരുന്ന ഡ്രൈവർ സംഭവത്തിന് പിന്നാലെ ഇവിടെ നിന്ന് രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

#car #accident #five #members #family #met #tragic #end

Next TV

Related Stories
ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

May 16, 2025 07:48 AM

ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

ഇറാനുമായുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്‍റെ കൂടിക്കാഴ്ച...

Read More >>
കോഴിക്കോട് സ്വദേശിയായ യുവാവിനെ  വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

May 14, 2025 07:07 AM

കോഴിക്കോട് സ്വദേശിയായ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

യുകെയിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
Top Stories