#fashion | കണ്ടാല്‍ സിംപിള്‍, വില ലക്ഷങ്ങൾ; കറുപ്പ് ഡ്രസില്‍ തിളങ്ങി കരീന കപൂര്‍

#fashion |  കണ്ടാല്‍ സിംപിള്‍, വില ലക്ഷങ്ങൾ; കറുപ്പ് ഡ്രസില്‍ തിളങ്ങി കരീന കപൂര്‍
Oct 25, 2024 02:40 PM | By Athira V

( www.truevisionnews.com  ) ബോളിവുഡിലെ സൂപ്പര്‍ നായികയാണ് കരീന കപൂര്‍. കപൂര്‍ കുടുംബത്തില്‍ നിന്നെത്തി ബോളിവുഡില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് കരീന കപൂര്‍ ഖാന്‍.

നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

അഭിനയ വൈവിധ്യത്തിലൂടെയും തമാശ നിറഞ്ഞ സംസാരത്തിലൂടെയും ധാരാളം ആരാധകരെ നേടാനായ ബോളിവുഡ് നടിയാണ് കരീന കപൂര്‍.

''ക്ഷമിക്കണം, എന്റെ ഈ ഗംഭീര ലുക്കിനിടയില്‍ എനിക്ക് നിങ്ങളെ കേള്‍ക്കാനാകുന്നില്ല'' എന്ന ക്യാപ്ഷനോടെയാണ് കരീന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഡോള്‍സ് ആന്റ് ഗബ്ബാന ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങളാണ് ഇവ. കറുപ്പ് നിറത്തിലുള്ള മെറ്റീരിയലില്‍ കോര്‍സെറ്റ് മാതൃകയിലാണ് ഇത് സറ്റൈല്‍ ചെയ്തിരിക്കുന്നത്.

1,82,185 രൂപയാണ് ടോപ്പിന്റെ വില. ബ്ലാക്ക് കോര്‍സെറ്റ് മോഡല്‍ ടോപ്പിനൊപ്പം നീളമുള്ള മര്‍മൈഡ് സ്‌കേര്‍ട്ടും ചേരുന്നതാണ് കരീനയുടെ ഔട്ട്ഫിറ്റ്. 4,14,585 രൂപയാണ് ഇതിന്റെ വില. ക്ലാസിക് ആയിട്ടുള്ള മേക്കപ്പിനൊപ്പം മുടി ബണ്‍ മാതൃകയില്‍ മുകളിലേക്ക് ഒതുക്കി സ്‌റ്റൈല്‍ ചെയ്തിരിക്കുന്നതാണ് ഹെയര്‍സ്റ്റൈല്‍.

തന്റെ കരിയറില്‍ 25 വര്‍ഷം പിന്നിട്ടിരിക്കുകയാണ് കരീന കപൂര്‍. കഭി ഖുഷി കഭി ഗം എന്ന ചിത്രത്തില്‍ താന്‍ അഭിനയിച്ച് ഐക്കോണിക് ആയി മാറിയ പൂ എന്ന കഥാപാത്രത്തെ പോലെയാണ് താന്‍ ജീവിതത്തിലുമെന്നാണ് കരീന പറയുന്നത്.

#Look #simple #cost #lakhs #KareenaKapoor #shines #black #dress

Next TV

Related Stories
പേസ്റ്റൽ സാരിയിൽ മനോഹരിയായി നിത അംബാനി

May 10, 2025 03:15 PM

പേസ്റ്റൽ സാരിയിൽ മനോഹരിയായി നിത അംബാനി

പേസ്റ്റൽ സാരിയിൽ മനോഹരിയായി നിത...

Read More >>
 പിറന്നാള്‍ ആഘോഷമാക്കി; ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ മകള്‍

May 4, 2025 10:38 PM

പിറന്നാള്‍ ആഘോഷമാക്കി; ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ മകള്‍

ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ...

Read More >>
Top Stories