( www.truevisionnews.com ) ശില്‍പ ഷെട്ടിയുടെ ഔട്ട്ഫിറ്റുകള്‍ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ശരീരത്തിന് ഇണങ്ങുന്ന രീതിയില്‍, കൂടുതല്‍ സുന്ദരിയാക്കുന്ന തരത്തിലുള്ള ഔട്ട്ഫിറ്റുകളാണ് ഫോട്ടോഷൂട്ടില്‍പോലും ബോളിവുഡ് താരം പരീക്ഷിക്കാറുള്ളത്. കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ശില്‍പ ധരിച്ച വസ്ത്രവും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി.
ലെബനീസ് ഡിസൈനര്‍ നൂര്‍ ഫത്തല്ലയുടെ വെല്‍വെറ്റ് വിസ്‌പെര്‍ കളക്ഷനില്‍ നിന്നുള്ള ചോക്ലേറ്റ് നിറത്തിലുള്ള ഗൗണാണ് താരം ധരിച്ചത്. മുകള്‍ഭാഗം ഫോക്‌സ് ലെതര്‍കൊണ്ടും അരയ്ക്കു താഴേക്കുള്ള ഭാഗം തിളക്കമുള്ള സ്വീകിനുകള്‍ കൊണ്ടുമാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. താഴേക്ക് ഒരു നീളമുള്ള സ്‌കര്‍ട്ട് പോലെ തോന്നിക്കുന്ന തരത്തിലാണ് ഗൗണ്‍. ഇതിനൊപ്പം ചോക്ലേറ്റ് നിറത്തില്‍ തന്നെയുള്ള ഒരു ലെതര്‍ ബെല്‍റ്റും ശില്‍പ ധരിച്ചു.
.gif)
ഈ ഓഫ്‌ഷോള്‍ഡര്‍ ഗൗണിനെ കൂടുതല്‍ മനോഹരമാക്കിയത് ചോക്ലേറ്റ് നിറത്തിലുള്ള ഷിഫോണ്‍ ദുപ്പട്ടയാണ്. ഇത് അലസമായ രീതിയില്‍ കഴുത്തിലിട്ടുണ്ട്. ഇതിനൊപ്പം ഗോള്‍ഡ് ഇയര്‍ റിങ്‌സും ബ്രേസ്‌ലെറ്റും ധരിച്ചു. ലളിതമായ മേക്കപ്പാണ് ചെയ്തത്. നൂഡ് ലിപ്പും ബ്രൗണ്‍ ഐ ഷാഡോയും താരത്തെ കൂടുതല്‍ സുന്ദരിയാക്കി. സോഫ്റ്റ് വേവി ഹെയര്‍സ്റ്റൈല്‍ കൂടി ആയതോടെ ലുക്ക് പൂര്‍ണമായി.
ഈ ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങള്‍ ശില്‍പ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 'ഹോട്ട് ചോക്ലേറ്റ്' എന്ന ക്യാപ്ഷനും നല്‍കിയിട്ടുണ്ട്. ഒട്ടേറെപ്പേരാണ് ശില്‍പയുടെ ഔട്ട്ഫിറ്റിനേയും സ്റ്റൈലിനേയും അഭിനന്ദിച്ച് താഴെ കമന്റ് ചെയ്തത്. 50 വയസാകാന്‍ രണ്ടാഴ്ച്ച മാത്രമാണുള്ളതെന്ന് ഒരിക്കലും പറയില്ലെന്നായിരുന്നു ഒരു കമന്റ്. ജൂണ്‍ എട്ടിനാണ് ശില്‍പയുടെ 50-ാം പിറന്നാള്‍.
shilpashetty shares new photoshoot photos chocolate gown
