ഇടുക്കി: ( www.truevisionnews.com ) കുടുംബ വഴക്കിനിടെ ഭർത്താവ് തീ കൊളുത്തിയ ഭാര്യ മരിച്ചു. മാങ്കുളം താളുംകണ്ടം ട്രൈബൽ സെറ്റിൽമെന്റിലെ മിനി(39) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് രഘു തങ്കച്ചനെ മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ചയാണ് രഘു മിനിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. 90% പൊള്ളലേറ്റ് മിനി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
.gif)
Husband sets wife fire during family dispute Idukki woman dies during treatment
