മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ അയ്യപ്പന്‍. ബാലതാരമായിട്ടാണ് സാനിയ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് നായികയായി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് സാനിയ. താരത്തിന്റെ ഫോട്ടോഷൂട്ടുകളും റീലുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ സാനിയയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയുടെ മനസ് കവരുകയാണ്. കറുപ്പ് നിറമുള്ള സാരിയാണ് സാനിയ ധരിച്ചിരിക്കുന്നത്. എന്നും മോഡേണ്‍ ഡ്രസിലെത്തുന്ന സാനിയ സാരിയിലും തിളങ്ങുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. യാമിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. കറുപ്പില്‍ ഫ്‌ളോറല്‍ ഡിസൈനുള്ളതാണ് സാനിയയുടെ സാരി.
.gif)
ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയയെ മലയാളികള്‍ അറിയുന്നത്. പിന്നീട് ബാലതാരമായി സിനിമയിലെത്തി. ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് നായികയാകുന്നത്. തുടര്‍ന്ന് നിരവധി സിനിമകളിലും അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും സാനിയ അഭിനയിച്ചിട്ടുണ്ട്. തന്റെ ഡാന്‍സിലൂടേയും സാനിയ ആരാധകരെ നേടാറുണ്ട്.
സാനിയുടെ ഫാഷന്‍ സെന്‍സിന് വലിയ ആരാധകരുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകള്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ എമ്പുരാന്റെ റിലീസിന് കാത്തു നില്‍ക്കുകയാണ്. ആദ്യ ഭാഗത്തില്‍ മഞ്ജു വാര്യരുടെ മകളായി സാനിയ കയ്യടി നേടിയിരുന്നു.
saniayiyappan wears black saree her latest photoshoot
