( www.truevisionnews.com ) മലയാളത്തിലെ യുവനടിമാരില്‍ മുന്‍നിരക്കാരിയാണ് അനശ്വര രാജന്‍. ബാലതാരമായി സിനിമയിലെത്തിയ അനശ്വര പിന്നീട് നായികയായും വിജയം കണ്ടെത്തുകയാണ്. തുടര്‍ വിജയങ്ങളിലൂടെ മലയാളത്തിലെ മിന്നും താരമായി നിറഞ്ഞു നില്‍ക്കുകയാണ് അനശ്വര ഇപ്പോള്‍.
ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി രേഖാചിത്രത്തിലെ അനശ്വരയുടെ നായിക വേഷം കയ്യടി നേടിയിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ് അനശ്വര. ഇപ്പോഴിതാ അനശ്വര പങ്കുവച്ച പുതിയ ചിത്രങ്ങള്‍ ആരാധകരുടെ മനസ് കവരുകയാണ്.
.gif)
നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. സുന്ദരീ എന്നാണ് ആരാധകരും താരങ്ങളും താരത്തെ വിളിക്കുന്നത്. മഞ്ഞ നിറത്തിലുള്ള വസ്ത്രമാണ് അനശ്വര ധരിച്ചിരിക്കുന്നത്. താരത്തിന്റെ കയ്യില്‍ ഒരു പൂവമുണ്ട്.
പ്രണയഭാവങ്ങളോടെയുള്ള തന്റെ ചിത്രങ്ങളാണ് അനശ്വര പങ്കുവച്ചിരിക്കുന്നത്. സിമ്പിള്‍ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.
പൈങ്കിളിയാണ് അനശ്വരയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മലയാളത്തിന് പുറമെ ബോളിവുഡിലും അനശ്വര സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഉദാഹരണം സുജാതയിലൂടെയാണ് അനശ്വര അരങ്ങേറുന്നത്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, നേര് ഇപ്പോഴിതാ രേഖ ചിത്രത്തിലെത്തി നില്‍ക്കുകയാണ് അനശ്വര.
anaswararajan new photos instagram post fashion
