#KrishnaInstituteMedicalSciences | കണ്ണൂര്‍ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വടക്കന്‍ കേരളത്തിലെ ആദ്യ ഡാവിഞ്ചി എക്‌സ് ഐ റോബോട്ടിക് സര്‍ജറി സംവിധാനമൊരുങ്ങി

#KrishnaInstituteMedicalSciences |  കണ്ണൂര്‍ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വടക്കന്‍ കേരളത്തിലെ ആദ്യ ഡാവിഞ്ചി എക്‌സ് ഐ റോബോട്ടിക് സര്‍ജറി സംവിധാനമൊരുങ്ങി
Oct 18, 2024 03:35 PM | By Susmitha Surendran

കണ്ണൂര്‍ : (truevisionnews.com)  ശസ്ത്രക്രിയ രംഗത്ത് വലിയ കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കി വടക്കന്‍ കേരളത്തിലെ ആദ്യ ഡാ വിഞ്ചി റോബോട്ടിക് സര്‍ജറി സംവിധാനവുമായി കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (കിംസ് ശ്രീചന്ദ്).

ബിനാലെ ഇന്റര്‍നാഷണലില്‍ നടന്ന ചടങ്ങില്‍ ടൂറിസം - പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സംവിധാനം ഉദ്ഘാടനം ചെയ്തു. ഡാ വിഞ്ചി റോബോട്ടിക്‌സിലൂടെ ആരോഗ്യ രംഗത്ത് വന്‍ മുന്നേറ്റം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

യൂറോളജി, ഗൈനക്കോളജി, ഓങ്കോളജി, തൊറാസിക് തുടങ്ങിയ വിഭാഗങ്ങളിലെ ശസ്ത്രക്രിയകള്‍ക്കാണ് ഈ സംവിധാനം ഉപയോഗിക്കുക.

ഡോകടര്‍മാര്‍ക്ക് ത്രീ-ഡി ഉള്‍പ്പടെയുളള വിശാലവും വ്യക്തവുമായ കാഴ്ചകള്‍ ലഭിക്കുകയും സുഗമമായ ചലനങ്ങള്‍ക്ക് സഹായിക്കുകയും ചെയ്യും.

ശസ്ത്രക്രിയകളിലെ കൃത്യതയ്ക്ക് പുറമെ, സാധാരണ ശസ്ത്രക്രിയകളെ അപേക്ഷിച്ച് ചെറിയ മുറിവ്, കുറഞ്ഞ വേദന, കുറഞ്ഞ റിക്കവറി സമയവും മതിയാകും.

റോബോട്ടിക് വൃക്ക, കരള്‍മാറ്റ ശസ്ത്രക്രിയകളും വൈകാതെ ആരംഭിക്കുമെന്ന് കിംസ് ശ്രീചന്ദ് കേരള ക്ലസ്റ്റര്‍ സിഇഒയും ഡയറക്ടറുമായ ഫര്‍ഹാന്‍ യാസിന്‍ അറിയിച്ചു.

ചടങ്ങില്‍ യൂണിറ്റ് ഹെഡ് ഡോ. ദില്‍ഷാദ്, കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. കൃഷ്ണ കുമാര്‍, ഗാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് സര്‍ജന്‍ ഡോ.സമേഷ് പത്മന്‍, ലാപ്രോസ്‌കോപിക് സര്‍ജന്‍ ഡോ.സന്തോഷ് കോപ്പല്‍, ന്യൂറോ സര്‍ജന്‍ ഡോ. മഹേഷ് ഭട്ട്, യൂറോളജിസ്റ്റ് ഡോ.കാര്‍ത്തിക്, ഓര്‍ത്തോപീഡിയാക് സര്‍ജന്‍ ഡോ. മുഹമ്മദ് ഷഫീഖ്, ഗൈനക്കോളജിസ്റ്റ് ഡോ. തുഫൈല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

#Kannur #Krishna #Institute #Medical #Sciences #North #Kerala's #first #daVinci #X-Eye #robotic #surgery #system #ready

Next TV

Related Stories
വൈവിധ്യവൽക്കരണമാണ് കുടുംബ ബിസിനസുകളുടെ വിജയത്തിന്റെ രഹസ്യമെന്ന് മേയർ ബീന ഫിലിപ്പ്

May 5, 2025 07:44 PM

വൈവിധ്യവൽക്കരണമാണ് കുടുംബ ബിസിനസുകളുടെ വിജയത്തിന്റെ രഹസ്യമെന്ന് മേയർ ബീന ഫിലിപ്പ്

ഇൻഡോ ട്രാൻസ് വേൾഡ് ചേമ്പർ ഓഫ് കോമേഴ്‌സ് ബിസിനസ്സ് കോൺക്ലേവ്...

Read More >>
ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം -ഡോ. ശശി തരൂര്‍ എം.പി

May 5, 2025 07:29 PM

ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം -ഡോ. ശശി തരൂര്‍ എം.പി

രാജ്യത്തെ യുവതലമുറയ്ക്ക് ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് ഡോ. ശശി തരൂര്‍...

Read More >>
കേരള എനർജി എക്സലൻസ് അവാർഡ് 2025  ഊരാളുങ്കൽ സൊസൈറ്റിക്ക്

May 2, 2025 07:34 PM

കേരള എനർജി എക്സലൻസ് അവാർഡ് 2025 ഊരാളുങ്കൽ സൊസൈറ്റിക്ക്

കേരള എനർജി എക്സലൻസ് അവാർഡ് 2025 ഊരാളുങ്കൽ...

Read More >>
കേരള ടു നേപ്പാള്‍; ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി സംഘം

Apr 30, 2025 02:19 PM

കേരള ടു നേപ്പാള്‍; ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി സംഘം

കൊച്ചിയില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി...

Read More >>
ബ്രിട്ടീഷ് കൗണ്‍സിലിന്റെ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ് മൂന്നിന് കൊച്ചിയില്‍

Apr 29, 2025 02:20 PM

ബ്രിട്ടീഷ് കൗണ്‍സിലിന്റെ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ് മൂന്നിന് കൊച്ചിയില്‍

കൊച്ചിയില്‍ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ്...

Read More >>
Top Stories

Entertainment News