കൊച്ചി: (truevisionnews.com) ഇന്ത്യയിലെ പ്രമുഖ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി കൊച്ചിയില്‍ പുതിയ ബ്രാഞ്ച് ആരംഭിച്ചു. കൊച്ചിയിലെയും അതിനോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലെയും ഉപഭോക്താക്കളുടെ ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍ക്ക് മികച്ച നിലവാരത്തിലുള്ള സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് വിപുലീകരണം. ദക്ഷിണേന്ത്യയിലെ കമ്പനിയുടെ സാന്നിദ്ധ്യം ശക്തമാക്കുന്നതിന്‍റെ ഭാഗം കൂടിയാണ് പുതിയ ബ്രാഞ്ചിന്‍റെ ആരംഭം.
കലൂരില്‍ കതൃക്കടവ് ജംഗ്ഷനിലെ മടത്തിക്കുന്നേല്‍ കോംപ്ലക്സിലാണ് പുതിയ ഓഫീസ്. എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി എംഡിയും ,സിഇഒയുമായ നവീന്‍ ചന്ദ്ര ജാ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. എസ്ബിഐ തിരുവനന്തപുരം സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ എ.ഭുവനേശ്വരി, എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് ഡെപ്യൂട്ടി സിഇഒ മൊഹമ്മദ് ആരിഫ് ഖാന്‍, എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് സൗത്ത്1 റീജണല്‍ മേധാവി അനില്‍ നായിഡു, എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് സൗത്ത്1 ഡെപ്യൂട്ടി റീജണല്‍ ഹെഡ് വി.എം.ഗണേശ്, തിരുവനന്തപുരം സര്‍ക്കിളിലെ ജനറല്‍ മാനേജര്‍മാര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെയും എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയിലെയും മറ്റ് വിശിഷ്ട വ്യക്തികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
.gif)

കൊച്ചിയിലെ പുതിയ ബ്രാഞ്ചോടെ എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയിലെ വിതരണ, സര്‍വീസ് നെറ്റ് വർക്ക് കൂടുതല്‍ ശക്തമാക്കുകയാണ്. എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സിന്‍റെ പുതിയ ഓഫീസ്, ഉപഭോക്തൃ സേവനത്തിനുള്ള ഒരു പ്രാദേശിക കേന്ദ്രമായി പ്രവര്‍ത്തിക്കും. കമ്പനിയുടെ മുഴുവന്‍ ഇന്‍ഷുറന്‍സ് ഓഫറുകളും നല്‍കുകയും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയും ചെയ്യും.
SBI General Insurance opens new branch in Kochi
