#vagamon | സഞ്ചാരികളെ വരൂ; വാഗമൺ ചില്ല് പാലം വീണ്ടും തുറന്നു, ആദ്യദിനമെത്തിയത് 600 ലേറെ പേർ

#vagamon | സഞ്ചാരികളെ വരൂ; വാഗമൺ ചില്ല് പാലം വീണ്ടും തുറന്നു, ആദ്യദിനമെത്തിയത് 600 ലേറെ പേർ
Oct 9, 2024 08:42 AM | By ADITHYA. NP

ഇടുക്കി:(www.truevisionnews.com) വാഗമണ്ണിലെ കോലാഹലമേട്ടിൽ സ്ഥാപിച്ചിട്ടുള്ള ചില്ല് പാലം (ഗ്ലാസ്‌ ബ്രിഡ്ജിന്റെ) പ്രവര്‍ത്തനം പുനരാരംഭിച്ചു.

ആദ്യദിനം അറുനൂറിലധികം സഞ്ചാരികളാണ് പാലത്തിൽ കയറാനെത്തിയത്. നാൽപത് അടി നീളത്തിലും നൂറ്റിയന്പത് അടി ഉയരത്തിലും കാന്റിലിവർ മാതൃകയിൽ നിർമിച്ച ഗ്ലാസ്സ് ബ്രിഡ്ജ് കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് വീണ്ടും തുറക്കുന്നത്.

കഴിഞ്ഞ മഴക്കാലത്ത് സുരക്ഷയെ മുൻനിർത്തി പാലം അടച്ചിടാൻ വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ നിർദേശിച്ചിരുന്നു.

തുടർന്ന് ജൂൺ 1 മുതൽ ഗ്ലാസ്‌ ബ്രിഡ്ജിന്റെ പ്രവര്‍ത്തനം നിർത്തിവച്ചിരുന്നു. കോഴിക്കോട്‌ എന്‍. ഐ. ടിയിലെ സിവില്‍ എന്‍ജിനിയറിങ്‌ വിഭാഗം നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കിയാണ് പാലം വീണ്ടും തുറന്നിരിക്കുന്നത്.

ഒരു സമയം 15 പേരെ മാത്രമേ അനുവദിക്കുകയുള്ളു. കനത്ത മഴ, കാറ്റ് തുടങ്ങിയ പ്രതികൂല കാലാവസ്ഥയിൽ പ്രവേശനം അനുവദിക്കില്ല.

രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ സഞ്ചാരികൾക്ക് ചില്ല് പാലത്തിൽ പ്രവേശിക്കാം. ഒരാൾക്ക് 250 രൂപയാണ് ടിക്കറ്റ് ചാർജ്.

#Come #travelers #Vagamon #Chill #Bridge #reopened #with #over #600 #visitors #first #day

Next TV

Related Stories
#drowned |  ക്രിസ്മസ് ദിനത്തിൽ വലിയവേളി ബീച്ചിൽ അപകടത്തിൽപ്പെട്ടു,  ചികിത്സയിലായിരുന്ന രണ്ടു പേരും മരിച്ചു

Dec 30, 2024 10:04 PM

#drowned | ക്രിസ്മസ് ദിനത്തിൽ വലിയവേളി ബീച്ചിൽ അപകടത്തിൽപ്പെട്ടു, ചികിത്സയിലായിരുന്ന രണ്ടു പേരും മരിച്ചു

വേളി സെന്റ് തോമസ് പള്ളിക്ക് സമീപമുള്ള ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവിനെ രക്ഷിക്കാനാണ് ഇവർ...

Read More >>
#mridangavision | ഉമ തോമസ് അപകടം: മൃദം​ഗവിഷൻ സിഇഒയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Dec 30, 2024 09:40 PM

#mridangavision | ഉമ തോമസ് അപകടം: മൃദം​ഗവിഷൻ സിഇഒയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

​ഗിന്നസ് റെക്കോർഡിനായി സംഘടിപ്പിച്ച 12000 പേർ പങ്കെടുത്ത നൃത്തപരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഉമ തോമസ് വീണ്...

Read More >>
#pinarayivijayan |  'വയനാട് ഉരുൾപൊട്ടലിൽ അമിത്ഷാ പറഞ്ഞത് ശുദ്ധനുണ, കൃത്യമായ കണക്കുകൾ കൊടുത്തു' - മുഖ്യമന്ത്രി

Dec 30, 2024 09:03 PM

#pinarayivijayan | 'വയനാട് ഉരുൾപൊട്ടലിൽ അമിത്ഷാ പറഞ്ഞത് ശുദ്ധനുണ, കൃത്യമായ കണക്കുകൾ കൊടുത്തു' - മുഖ്യമന്ത്രി

കൃത്യമായ കണക്കുകൾ കൊടുത്തതാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി കണക്ക് കൊടുക്കാതെ മറ്റ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം സഹായം നൽകിയെന്നും...

Read More >>
#bodyfound |   കെഎസ്ഇബി സബ് എഞ്ചിനിയറെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

Dec 30, 2024 08:52 PM

#bodyfound | കെഎസ്ഇബി സബ് എഞ്ചിനിയറെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

മഞ്ഞപിത്ത രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന നിജുവിനെ തിങ്കളാഴ്ച പുലർച്ചെ രണ്ടോടെയാണ് വീട്ടിൽ നിന്നും...

Read More >>
Top Stories