#kidnap | മദ്യപിച്ച് യുവതിയോട് വിവാഹ അഭ്യർത്ഥന; നിരസിച്ചതോടെ നാല് വയസുള്ള മകളെ തട്ടിക്കൊണ്ടുപോയി 35-കാരൻ

#kidnap | മദ്യപിച്ച് യുവതിയോട് വിവാഹ അഭ്യർത്ഥന; നിരസിച്ചതോടെ നാല് വയസുള്ള മകളെ തട്ടിക്കൊണ്ടുപോയി 35-കാരൻ
Oct 6, 2024 07:39 PM | By VIPIN P V

അജ്മീർ: (truevisionnews.com) നാല് വയസുള്ള മകളെ തട്ടിക്കൊണ്ടുപോയി 35കാരൻ. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. റെയിൽ വേ സ്റ്റേഷനിൽ വച്ചാണ് 30കാരിയുടെ പക്കൽ നിന്ന് കുട്ടിയെ ഇയാൾ തട്ടിക്കൊണ്ട് പോയത്.

അജ്മീറിലെ ദർഗയിൽ പ്രാർത്ഥിക്കാനെത്തിയ യുവതിയുടെ കയ്യിൽ നിന്നാണ് ഇയാൾ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയത്.

നീം കാ താനാ ജില്ലയിലെ കോട്വാലി മേഖലിയിൽ താമസിക്കുന്ന 35കാരനാണ് 4 വയസുകാരിയെ തട്ടിക്കൊണ്ട് പോയത്. കുട്ടിയെ ആർപിഎഫും പൊലീസും ചേർന്ന് കണ്ടെത്തി അമ്മയെ ഏൽപ്പിച്ചു.

രാവിലെ അജ്മീറിലെത്തി പ്രാർത്ഥിച്ച ശേഷം വൈകുന്നേരത്തെ ട്രെയിനിന് കാത്ത് നിൽക്കുന്ന സമയത്തായിരുന്നു ഇയാൾ കുട്ടിയെ തട്ടിയെടുത്ത് കളഞ്ഞത്.

മദ്യപിച്ച് പ്ലാറ്റ്ഫോമിലെത്തിയ ഇയാൾ യുവതിയേയും കുട്ടിയേയും കണ്ടപ്പോൾ ഇവരോട് സംസാരിക്കാൻ ശ്രമിക്കുകയും യുവതിയോട് വിവാഹ അഭ്യർത്ഥന നടത്തുകയും ആയിരുന്നു.

യുവതി നിരസിച്ചതിന് പിന്നാലെ ഇയാൾ കുട്ടിയുമായി കടന്നുകളയുകയായിരുന്നു. ഗുജറാത്തിലെ മോദസയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്.

അമ്മ ചെറുപ്പത്തിലേ മരിച്ച ഇയാളുടെ പിതാവ് ഏതാനും വർഷങ്ങൾക്ക് മുൻപ് മരിച്ചുപോയിരുന്നു. അടുത്തിടെ ഗുജറാത്തിലെ ബന്ധുവിന്റെ അടുത്തേക്ക് നാട്ടിലെ സ്ഥലം വിറ്റ് ഇയാൾ താമസം മാറിയിരുന്നു.

ഇവിടെ കൊത്തുപണി ജോലിചെയ്യുകയായിരുന്നു ഇയാൾ. ജീവിതത്തിൽ ഒറ്റയ്ക്കായതിനാലാണ് കുട്ടിയെ ഒപ്പം കൊണ്ടുവന്നതെന്നാണ് ഇയാളുടെ വാദം.

#drunken #marriage #proposal #youngwoman #year #oldman #abducted #four #year #old #daughter #refused

Next TV

Related Stories
#MBBSstudent | എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം ഹോസ്റ്റലിന് പിന്നിൽ കണ്ടെത്തി; കോളേജിൽ പൊലീസ് പരിശോധ തുടങ്ങി

Oct 6, 2024 09:57 PM

#MBBSstudent | എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം ഹോസ്റ്റലിന് പിന്നിൽ കണ്ടെത്തി; കോളേജിൽ പൊലീസ് പരിശോധ തുടങ്ങി

ഷാജഹാൻപൂരിലെ വരുൺ അർജുൻ മെഡിക്കൽ കോളേജിലാണ് രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായിരുന്ന കുശാഗ്ര പ്രതാപ് സിങിന്റെ (24) മൃതദേഹം...

Read More >>
#muizzu |  മാലിദ്വീപ് പ്രസിഡന്‍റ്  മുയിസുടെ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഇന്ത്യ സന്ദർശനം തുടങ്ങി

Oct 6, 2024 09:12 PM

#muizzu | മാലിദ്വീപ് പ്രസിഡന്‍റ് മുയിസുടെ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഇന്ത്യ സന്ദർശനം തുടങ്ങി

ഇന്ത്യയുമായുള്ള ആദ്യ ഉഭയകക്ഷി സന്ദര്‍ശനത്തിനാണ് മുയിസു...

Read More >>
#death | ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായ 14-കാരിക്ക് ചികിത്സ നൽകിയില്ല; 14ാം ദിനം രക്തംവാർന്ന് പെൺകുട്ടി മരിച്ചു

Oct 6, 2024 07:48 PM

#death | ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായ 14-കാരിക്ക് ചികിത്സ നൽകിയില്ല; 14ാം ദിനം രക്തംവാർന്ന് പെൺകുട്ടി മരിച്ചു

എന്നാൽ ആക്രമിച്ചയാൾ ഒരേ ഗ്രാമത്തിൽ തന്നെ താമസിക്കുന്നതിനാൽ 14കാരിയുടെ കുടുംബം സംഭവം മൂടി...

Read More >>
#foodpoisoning | ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ: 50 വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Oct 6, 2024 07:31 PM

#foodpoisoning | ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ: 50 വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഒന്നര മണിക്കൂറിനുള്ളിൽ നിരവധി വിദ്യാർത്ഥിനികൾക്ക് ഓക്കാനം അനുഭവപ്പെടാൻ...

Read More >>
#accident | റോഡിന് എതിർവശത്ത് നിന്ന ബന്ധുവിന് സമീപത്തേക്ക്  ഓടി, ഓട്ടോയിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം

Oct 6, 2024 04:56 PM

#accident | റോഡിന് എതിർവശത്ത് നിന്ന ബന്ധുവിന് സമീപത്തേക്ക് ഓടി, ഓട്ടോയിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം

കുട്ടി ഓടി വരുന്നത് റോഡിന് എതിർ വശത്ത് നിന്ന ബന്ധുവും ഇതിലേ എത്തിയ ഓട്ടോയും...

Read More >>
#rape |   നാലാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി  അറസ്റ്റിൽ

Oct 6, 2024 03:32 PM

#rape | നാലാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി അറസ്റ്റിൽ

കുട്ടിയുടെ പിതാവ് പരാതിയുമായി എത്തിയപ്പോൾ പൊലീസ് അവഗണിച്ചെന്ന് കുട്ടിയുടെ ബന്ധുക്കൾ...

Read More >>
Top Stories