#Chennithala | എഡിജിപി അജിത് കുമാറിനെ ക്രമസമാധാനപാലന ചുമതലയില്‍ നിന്നു മാറ്റിയത് മുഖ്യമന്ത്രിയുടെ കണ്ണില്‍ പൊടിയിടല്‍ വിദ്യയെന്ന് ചെന്നിത്തല

#Chennithala | എഡിജിപി അജിത് കുമാറിനെ ക്രമസമാധാനപാലന ചുമതലയില്‍ നിന്നു മാറ്റിയത് മുഖ്യമന്ത്രിയുടെ കണ്ണില്‍ പൊടിയിടല്‍ വിദ്യയെന്ന് ചെന്നിത്തല
Oct 6, 2024 10:04 PM | By ADITHYA. NP

തിരുവനന്തപുരം: (www.truevisionnews.com) എഡിജിപി അജിത് കുമാറിനെ ക്രമസമാധാനപാലന ചുമതലയില്‍ നിന്നു മാറ്റിയത് വെറും കണ്ണില്‍ പൊടിയിടല്‍ പരിപാടിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.

മുന്നണിക്കകത്തു നിന്നും പ്രതിപക്ഷത്തു നിന്നും ജനങ്ങളില്‍ നിന്നും കനത്ത സമ്മര്‍ദ്ദം വന്നപ്പോള്‍ വേറെ വഴിയില്ലാതെ സ്വന്തം തടി രക്ഷിക്കാനാണ് മുഖ്യമന്ത്രി ഈ നടപടിയെടുത്തത്.

അദ്ദേഹം ബറ്റാലിയന്‍ ചുമതലയില്‍ തുടരും എന്നതും പ്രത്യേകം ശ്രദ്ധേയമാണ്. ഇപ്പോള്‍ നല്‍കിയിരിക്കുന്നത് വെറുമൊരു ട്രാന്‍സ്ഫര്‍ മാത്രമാണ്. അല്ലാതെ ഇതിനെ നടപടി എന്നു പോലും വിളിക്കാനാവില്ല.

എഡിജിപി ആര്‍എസ് എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിക്കു വേണ്ടിയാണ്. മുഖ്യമന്ത്രി അറിയാതെ ആഭ്യന്തര വകുപ്പില്‍ ഒന്നും നടക്കില്ല. ഞാന്‍ ആഭ്യന്തര മന്ത്രി ആയിരുന്ന ആളാണ്.

അജിത് കുമാര്‍ ചെയ്ത എല്ലാ പരിപാടികളും മുഖ്യമന്ത്രിയുടെ അറിവോടു കൂടിയും മുഖ്യമന്ത്രിക്കു വേണ്ടിയുമാണ്. ഇപ്പോള്‍ ഒരു ട്രാന്‍സ്ഫര്‍ നല്‍കി മുഖ്യമന്ത്രി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നു.

ഇതൊന്നും കൊണ്ട് പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. നിലവിലെ അന്വേഷണമല്ല വേണ്ടത്. സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, എഡിജിപി എംആർ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയ നടപടിയിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

സിപിഐയുടെ ആവശ്യം നിറവേറ്റപ്പെട്ടിരിക്കുന്നു എന്നാണ് ബിനോയ് വിശ്വത്തിന്റെ ആദ്യ പ്രതികരണം. ആർഎസ്എസ് നേതാക്കളെ കണ്ട കാര്യം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ പറഞ്ഞതാണ് അദ്ദേഹത്തെ മാറ്റണമെന്ന്.

ഉചിതമായ നടപടിയെന്ന് പറഞ്ഞ ബിനോയ് വിശ്വം നടപടി വൈകിയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും ചൂണ്ടിക്കാട്ടി. എൽഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാണിതെന്നും ബിനോയ് വിശ്വം പറഞ്ഞു.

#Chennithala #says #ADGP #Ajit #Kumar #removed #law #order #duties #ploy #dust #CM #eyes

Next TV

Related Stories
#inspection | ഫറോക്ക് നഗരസഭ ഓഫീസില്‍ വിവരാവകാശ കമ്മീഷണര്‍മാരുടെ മിന്നല്‍ പരിശോധന; ക്രമക്കേട് കണ്ടെത്തി

Nov 7, 2024 04:11 PM

#inspection | ഫറോക്ക് നഗരസഭ ഓഫീസില്‍ വിവരാവകാശ കമ്മീഷണര്‍മാരുടെ മിന്നല്‍ പരിശോധന; ക്രമക്കേട് കണ്ടെത്തി

വീഴ്ചകള്‍ പരിഹരിച്ച് രേഖകള്‍ ക്രമപ്പെടുത്താന്‍ സെക്രട്ടറി രണ്ടാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് അനുവദിച്ചതായും വിവരാവകാശ...

Read More >>
#MBRajesh | പ്രതിപക്ഷ നേതാവ് രണ്ട് ദിവസമായി വലിയ ഭീഷണിയും വെല്ലുവിളിയും നടത്തുന്നു; വിഡി സതീശനെതിരെ ആഞ്ഞടിച്ച് എംബി രാജേഷ്

Nov 7, 2024 03:32 PM

#MBRajesh | പ്രതിപക്ഷ നേതാവ് രണ്ട് ദിവസമായി വലിയ ഭീഷണിയും വെല്ലുവിളിയും നടത്തുന്നു; വിഡി സതീശനെതിരെ ആഞ്ഞടിച്ച് എംബി രാജേഷ്

പരിഹാസ്യമായ വിശദീകരണങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നതെന്നും ഗൂഢാലോചന നമ്മുടെ മേല്‍ കെട്ടിവെക്കണ്ട എന്നും മന്ത്രി...

Read More >>
#mdma | എംഡിഎംഎ യുമായി പാനൂർ സ്വദേശി അറസ്റ്റിൽ

Nov 7, 2024 03:03 PM

#mdma | എംഡിഎംഎ യുമായി പാനൂർ സ്വദേശി അറസ്റ്റിൽ

പാനൂർ പുത്തൂർ സ്വദേശി കെ പി മുഹമ്മദ് സക്കറിയയെ ആണ് ബസ് സ്റ്റാൻഡിൽ നിന്നും...

Read More >>
#imprisonment | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; 20 -കാരന് 25 വര്‍ഷം കഠിനതടവ്

Nov 7, 2024 02:53 PM

#imprisonment | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; 20 -കാരന് 25 വര്‍ഷം കഠിനതടവ്

2021 ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവിലാണ് ഇയാള്‍ പതിനാറുകാരിയായ പെണ്‍കുട്ടിയെ...

Read More >>
Top Stories