#suicideattempt | വിസ തട്ടിപ്പിനിരയായ യുവതി തൂങ്ങിമരിച്ചു, മനംനൊന്ത് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

#suicideattempt |  വിസ തട്ടിപ്പിനിരയായ യുവതി തൂങ്ങിമരിച്ചു,  മനംനൊന്ത് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു
Oct 6, 2024 10:42 PM | By Susmitha Surendran

 കുട്ടനാട്: (truevisionnews.com) വിസ തട്ടിപ്പിനിരയായ യുവതി തൂങ്ങിമരിച്ചു. ഭാര്യയുടെ വിയോഗത്തില്‍ മനംനൊന്ത് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. തലവടി മാളിയേക്കൽ ശരണ്യയാണ്​ (34) തൂങ്ങിമരിച്ചത്.

ശനിയാഴ്ച വൈകീട്ടാണ് സംഭവം.വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ശരണ്യ നാട്ടിലെത്തിയശേഷം പുതിയ വിസയിൽ പോകാനുള്ള തയാറെടുപ്പിലായിരുന്നു.

പാലാ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യക്തിക്ക്​ വിസക്കും വിമാന ടിക്കറ്റിനും പണം കൈമാറിയിരുന്നതായി പറയുന്നു. പോകാനുള്ള വസ്ത്രങ്ങൾവരെ പാക്ക് ചെയ്ത ശേഷമാണ് വിസ തട്ടിപ്പ് അറിയുന്നത്.

ഇതിൽ മനംനൊന്ത ശരണ്യ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നെന്നാണ് സൂചന. ഓടിക്കൂടിയ നാട്ടുകാർ ശരണ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പൊലീസ് സംഭവസ്ഥലത്തെത്തി ശരണ്യയുടെ ഭർത്താവിനോട് വിവരങ്ങൾ അന്വേഷിച്ചറിഞ്ഞു. പൊലീസ് നാട്ടുകാരുമായി ആശയവിനിമയം നടത്തുന്നതിനിടെയാണ് ശരണ്യയുടെ ഭർത്താവ് വീടിന്‍റെ വാതിൽ പൂട്ടിയശേഷം ആത്മഹത്യക്ക്​ ശ്രമിച്ചത്.

പൊലീസും നാട്ടുകാരും ചേർന്ന് വാതിൽ തകർത്ത് അകത്തുകടന്ന് കയര്‍ അറുത്തുമാറ്റി ആശുപത്രിയിൽ എത്തിച്ചു. ഏഴുവർഷം മുമ്പ്​ വിവാഹിതരായ ഇവര്‍ക്ക് മക്കളില്ല.

പാലാ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യക്തി തലവടിയിലെ പലരുടെ കൈയിൽനിന്നും വിസക്ക്​ പണം വാങ്ങിയതായി സൂചനയുണ്ട്. ഇയാളെക്കുറിച്ച് എടത്വാ പൊലീസ് അന്വേഷണം ആരംഭിച്ചു. എസ്. ഐ എൻ. രാജേഷിനാണ് അന്വേഷണച്ചുമതല.

#Visa #fraud #victim #hangs #herself #heartbroken #husband #tries #commit #suicide

Next TV

Related Stories
#Kalooraccident | കലൂർ സ്റ്റേഡിയം അപകടം; ലൈസന്‍സ് എടുപ്പിക്കുന്നതില്‍ വീഴ്ച വരുത്തി, ഹെല്‍ത്ത് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്ത് മേയർ

Jan 3, 2025 07:38 AM

#Kalooraccident | കലൂർ സ്റ്റേഡിയം അപകടം; ലൈസന്‍സ് എടുപ്പിക്കുന്നതില്‍ വീഴ്ച വരുത്തി, ഹെല്‍ത്ത് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്ത് മേയർ

എഞ്ചിനീയറിംഗ് - റവന്യൂ വിഭാഗങ്ങളുടെ വീഴ്ച കൂടി പരിശോധിക്കാന്‍ കോർപറേഷന്‍ സെക്രട്ടറിയെ മേയർ...

Read More >>
#Kundaradoublemurdercase | അശ്ലീല ആംഗ്യം കാണിച്ച് അഖിൽ; കുറ്റബോധത്തിൻ്റെ കണിക പോലും ഇല്ല,  അമ്മയെ കൊന്നത് ഫോണിൽ വിളിച്ചു വരുത്തി

Jan 3, 2025 07:22 AM

#Kundaradoublemurdercase | അശ്ലീല ആംഗ്യം കാണിച്ച് അഖിൽ; കുറ്റബോധത്തിൻ്റെ കണിക പോലും ഇല്ല, അമ്മയെ കൊന്നത് ഫോണിൽ വിളിച്ചു വരുത്തി

നാല് മാസം പൊലീസിൻ്റെ കണ്ണ് വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ ഇരട്ടക്കൊല കേസ് പ്രതി...

Read More >>
#Beypurwaterfest | ബേപ്പൂർ വാട്ടർ ഫെസ്റ്റ്: വ്യോമസേന ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ ഇന്ന് വീണ്ടും;  രാവിലെ 11 നും വൈകീട്ട് 3 നും

Jan 3, 2025 06:53 AM

#Beypurwaterfest | ബേപ്പൂർ വാട്ടർ ഫെസ്റ്റ്: വ്യോമസേന ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ ഇന്ന് വീണ്ടും; രാവിലെ 11 നും വൈകീട്ട് 3 നും

കോസ്റ്റ്ഗാർഡ്, പോലീസ്, അഗ്നിരക്ഷാ സേന, ആരോഗ്യ വിഭാഗം എന്നിവയുടെ യൂണിറ്റുകൾ എല്ലാം...

Read More >>
#PPKrishnan | ആദ്യകാല കമ്മ്യൂണിസ്റ്റ് പാച്ചേരിയിലെ പി പി കൃഷ്ണൻ അന്തരിച്ചു

Jan 3, 2025 06:35 AM

#PPKrishnan | ആദ്യകാല കമ്മ്യൂണിസ്റ്റ് പാച്ചേരിയിലെ പി പി കൃഷ്ണൻ അന്തരിച്ചു

മാച്ചേരി വണ്ടിയാല മേഖലയിൽ പാർട്ടി കെട്ടിപടുക്കുന്നതിൽ മുൻനിരയിൽ...

Read More >>
#Train | റെയിൽവെ ട്രാക്കിലിരുന്ന് പബ്ജി കളിക്കവെ ട്രെയിൻ വന്നത് അറിഞ്ഞില്ല; ട്രെയിനിടിച്ച് മൂന്ന് കൗമാരക്കാർക്ക് ദാരുണാന്ത്യം

Jan 3, 2025 06:28 AM

#Train | റെയിൽവെ ട്രാക്കിലിരുന്ന് പബ്ജി കളിക്കവെ ട്രെയിൻ വന്നത് അറിഞ്ഞില്ല; ട്രെയിനിടിച്ച് മൂന്ന് കൗമാരക്കാർക്ക് ദാരുണാന്ത്യം

ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചു....

Read More >>
 #arrest | ആറ് സെന്റ് സ്ഥലം കൈവശപ്പെടുത്താൻ ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 74കാരൻ പിടിയിൽ

Jan 3, 2025 06:16 AM

#arrest | ആറ് സെന്റ് സ്ഥലം കൈവശപ്പെടുത്താൻ ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 74കാരൻ പിടിയിൽ

ആറ് പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും എടുത്ത ശേഷം ഒളിവില്‍...

Read More >>
Top Stories