#VDSatheesan | ഇത് വെറും പ്രഹസനം; എഡിജിപിക്കെതിരായ നടപടി ഏതുകാര്യത്തിലാണെന്ന് അറിയണമെന്ന് വിഡി സതീശൻ

 #VDSatheesan  | ഇത് വെറും പ്രഹസനം; എഡിജിപിക്കെതിരായ നടപടി ഏതുകാര്യത്തിലാണെന്ന് അറിയണമെന്ന് വിഡി സതീശൻ
Oct 6, 2024 10:52 PM | By ADITHYA. NP

തിരുവനന്തപുരം:(www.truevisionnews.com) എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയത് വെറും പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

നാളെ നിയമസഭ സമ്മേളനം ചേരാനിരിക്കെ പ്രതിപക്ഷത്തെ പേടിച്ചാണ് ഇത്തരമൊരു നടപടിയെടുത്തത്. ഇത് കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ്.

പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഈ നടപടി പോര. ഏത് കാര്യത്തിലാണ് ഇപ്പോഴത്തെ നടപടിയെന്നറിയണം.നടപടിയിൽ തൃപ്തിയില്ലെന്നും നാളെ നിയമസഭയില്‍ കാണാമെന്നും വിഡി സതീശൻ പറഞ്ഞു.

നിയമസഭാ സമ്മേളനം നാളെ നടക്കുകയാണ്. അത് ഭയന്നിട്ടാണ് ഈ നടപടി. ഞങ്ങൾ രണ്ട് ആരോപണമാണ് ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ് എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടത്.

അതിന്‍റെ പേരിലാണ് നടപടിയെങ്കിൽ നേരത്തെ എടുക്കാമായിരുന്നു. അത് കഴിഞ്ഞ് 16 മാസത്തിനുശേഷമാണ് ഇപ്പോൾ നടപടിയുണ്ടായത്.

പൂരം കലക്കിയതിന്‍റെ പേരിലാണ് നടപടിയെങ്കിൽ അത് കഴിഞ്ഞ് അഞ്ചുമാസം കഴിഞ്ഞു. ഏത് കാര്യത്തിലാണ് ഇപ്പോഴത്തെ നടപടി എന്നറിയണമെന്നും വിഡി സതീശൻ പറഞ്ഞു.

#just a #farce #VDSatheesan #wants #know #action #against #ADGP #about

Next TV

Related Stories
#ppdivya |   നവീൻ ബാബുവിന്റെ മരണം, പി പി ദിവ്യയുടെ ജാമ്യഹർജിയിൽ വിധി വെള്ളിയാഴ്ച

Nov 5, 2024 01:52 PM

#ppdivya | നവീൻ ബാബുവിന്റെ മരണം, പി പി ദിവ്യയുടെ ജാമ്യഹർജിയിൽ വിധി വെള്ളിയാഴ്ച

പിപി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ചത്തേക്ക് മാറ്റി...

Read More >>
#ppdivya |'പ്രശാന്ത് കൈക്കൂലി നൽകിയതിന് ഒരു തെളിവുമില്ല’; ദിവ്യയുടെ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ വാദം

Nov 5, 2024 01:34 PM

#ppdivya |'പ്രശാന്ത് കൈക്കൂലി നൽകിയതിന് ഒരു തെളിവുമില്ല’; ദിവ്യയുടെ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ വാദം

പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പരി​ഗണിക്കുന്നത്....

Read More >>
#jaundice | ഡി.സി.സി ജനറൽ സെക്രട്ടറി മഞ്ഞപിത്തം ബാധിച്ച് മരിച്ചു

Nov 5, 2024 01:23 PM

#jaundice | ഡി.സി.സി ജനറൽ സെക്രട്ടറി മഞ്ഞപിത്തം ബാധിച്ച് മരിച്ചു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ്...

Read More >>
#accident | ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം,  യുവാവിന് ദാരുണാന്ത്യം

Nov 5, 2024 12:45 PM

#accident | ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം

ആദിൽ ഓടിച്ചിരുന്ന ബൈക്കും ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു....

Read More >>
#ELEPHANT | വയനാട്ടിൽ വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു

Nov 5, 2024 12:28 PM

#ELEPHANT | വയനാട്ടിൽ വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു

വലിയ ശബ്ദമുണ്ടായ ഉടനെ വൈദ്യുതി ബന്ധം...

Read More >>
Top Stories