#MBBSstudent | എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം ഹോസ്റ്റലിന് പിന്നിൽ കണ്ടെത്തി; കോളേജിൽ പൊലീസ് പരിശോധ തുടങ്ങി

#MBBSstudent | എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം ഹോസ്റ്റലിന് പിന്നിൽ കണ്ടെത്തി; കോളേജിൽ പൊലീസ് പരിശോധ തുടങ്ങി
Oct 6, 2024 09:57 PM | By ADITHYA. NP

ലക്നൗ:(www.truevisionnews.com) ഉത്തർപ്രദേശിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ദുരൂഹ സാഹചര്യത്തിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.

ഷാജഹാൻപൂരിലെ വരുൺ അർജുൻ മെഡിക്കൽ കോളേജിലാണ് രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായിരുന്ന കുശാഗ്ര പ്രതാപ് സിങിന്റെ (24) മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നുണ്ടെന്നും അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു.ഗോരഖ്‍പൂർ സ്വദേശിയായ രണ്ടാം വർഷ വിദ്യാർത്ഥി കോളേജിലെ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.

ഞായറാഴ്ച കുട്ടിയെ മൃതദേഹം ഹോസ്റ്റലിന് പിന്നിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് കോളേജ് അധികൃതർ പൊലീസിൽ വിവരമറിയിച്ചതായി പ്രിൻസിപ്പലായ റിട്ട. കേണൽ ഡോ. രവീന്ദ്ര നാഥ് ശുക്ല പറഞ്ഞു.

പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൂന്ന് നിലകളുള്ള ഹോസ്റ്റൽ കെട്ടിടത്തിലെ താഴത്തെ നിലയിലാണ് കുട്ടി താമസിച്ചിരുന്നത്.

കുട്ടി മുകളിലെ നിലകളിൽ ഏതിലെങ്കിലും നിന്ന് കാൽ വഴുതി താഴേക്ക് വീണതോ അല്ലെങ്കിൽ ആരെങ്കിലും ബോധപൂർവം തള്ളിയിട്ടതാവാനോ ഉള്ള സാധ്യതയുണ്ടെന്നാണ് പ്രാഥമികമായി മനസിലാവുന്നതെന്ന് പൊലീസ് സൂപ്രണ്ട് എസ് രാജേഷ് പറ‌ഞ്ഞു.

മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനകൾക്കായി അയച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.

#Body #MBBS #student #found #behind #hostel #police #started #checking #college

Next TV

Related Stories
#accident | ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ഡോർ തുറക്കാനായില്ല; പ്രൊഫസർക്കും രണ്ട് മക്കൾക്കും ദാരുണാന്ത്യം

Nov 5, 2024 10:38 AM

#accident | ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ഡോർ തുറക്കാനായില്ല; പ്രൊഫസർക്കും രണ്ട് മക്കൾക്കും ദാരുണാന്ത്യം

സ്വന്തം നാടായ സോനെപട്ടിൽ നിന്ന് ഭാര്യ, മക്കൾ അമ്മ, സഹോദരൻ, സഹോദരന്‍റെ ഭാര്യ, മകൻ എന്നിവരോടൊപ്പം ചണ്ഡിഗഡിലേക്ക്...

Read More >>
#complaint |  സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ആശുപത്രി ഡയറക്ടർ  പീഡിപ്പിച്ചെന്ന് പരാതി

Nov 5, 2024 10:31 AM

#complaint | സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ആശുപത്രി ഡയറക്ടർ പീഡിപ്പിച്ചെന്ന് പരാതി

പീഡനത്തിന് മുമ്പ് യുവതിക്ക് ശീതള പാനീയത്തിൽ മയക്കുമരുന്ന് കല‍ർത്തി നൽകിയെന്നും സംശയിക്കുന്നുണ്ട്....

Read More >>
#founddead | ഫാം ​ഹൗ​സി​ൽ കോളേജ് വിദ്യാർത്ഥി മ​രി​ച്ച​നി​ല​യി​ൽ

Nov 5, 2024 08:52 AM

#founddead | ഫാം ​ഹൗ​സി​ൽ കോളേജ് വിദ്യാർത്ഥി മ​രി​ച്ച​നി​ല​യി​ൽ

ഫാം ​ഹൗ​സി​ൽ അ​തി​ക്ര​മി​ച്ചെ​ത്തി​യ മൂ​ന്നു​പേ​രു​ടെ ആ​ക്ര​മ​ണ​ത്തി​ലാ​ണ് മ​ര​ണം. പ്ര​തി​ക​​ളെ പൊ​ലീ​സ് അ​റ​സ്റ്റ്...

Read More >>
#arrest | നവജാതശിശുവിനെ നാലര ലക്ഷത്തിന് വിറ്റു, അച്ഛനും നാല് വനിതാ ഇടനിലക്കാരും പിടിയിൽ

Nov 5, 2024 08:18 AM

#arrest | നവജാതശിശുവിനെ നാലര ലക്ഷത്തിന് വിറ്റു, അച്ഛനും നാല് വനിതാ ഇടനിലക്കാരും പിടിയിൽ

പണത്തെ ചൊല്ലി കുഞ്ഞിന്‍റെ അമ്മയും അച്ഛനും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് സംഭവം...

Read More >>
#death | ഓട്ടോറിക്ഷ ലഭിക്കാൻ പടക്കത്തിന് മുകളിലിരുന്ന് തീ കൊളുത്തി; സുഹൃത്തുക്കളുടെ വെല്ലുവിളി സ്വീകരിച്ച 32കാരൻ മരിച്ചു

Nov 4, 2024 09:41 PM

#death | ഓട്ടോറിക്ഷ ലഭിക്കാൻ പടക്കത്തിന് മുകളിലിരുന്ന് തീ കൊളുത്തി; സുഹൃത്തുക്കളുടെ വെല്ലുവിളി സ്വീകരിച്ച 32കാരൻ മരിച്ചു

പടക്കം നിറച്ച പെട്ടിയുടെ മുകളിൽ ഇരിക്കാമെങ്കിൽ ഓട്ടോറിക്ഷ നൽകാമെന്ന് സുഹൃത്തുക്കൾ ശബരീഷിന് വാഗ്ദാനം...

Read More >>
#death | കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളിൽ കുടുങ്ങി, പിന്നാലെ നാലുകുട്ടികൾ ശ്വാസംമുട്ടി മരിച്ചു

Nov 4, 2024 09:33 PM

#death | കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളിൽ കുടുങ്ങി, പിന്നാലെ നാലുകുട്ടികൾ ശ്വാസംമുട്ടി മരിച്ചു

തിങ്കളാഴ്ചയാണ് ഇക്കാര്യം പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളെ അറിയിച്ചത്. ഗ്രാമത്തിലെ ഒരു ഫാമിൽ ജോലി ചെയ്യുകയായിരുന്നു കുട്ടികളുടെ മാതാപിതാക്കൾ...

Read More >>
Top Stories