കോഴിക്കോട് : ( www.truevisionnews.com ) കൊയിലാണ്ടി ആനക്കുളത്ത് കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി അപകടം. നാല് പേർക്ക് പരിക്ക്. ഇന്ന് രാത്രി 9.30 ഓടെയാണ് സംഭവം.
നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ചാണ് കടയിലേക്ക് ഇടിച്ചു കയറിയത്. കണ്ണൂരിൽ നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന ടാറ്റ് പഞ്ച് ഇവിയാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്‌ച ആയതിനാൽ കട നേരത്തെ പൂട്ടിയിരുന്നു.
അതിനാലാണ് വലിയ അപകടം ഒഴിവായത്. കടയുടെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. കാറിൻ്റെ മുൻവശവും തകർന്നിട്ടുണ്ട്. ബെക്ക് യാത്രക്കാരനും കാർ യാത്രക്കാർക്കുമാണ് പരിക്കേറ്റത്.
#accident #Kozhikode #when #car #went #out #control #rammed #into #shop #Four #people #were #injured