#newbornbaby | മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയ യുവാവ് കണ്ടത് കുഴിച്ചിട്ട നിലയിൽ നവജാത ശിശുവിനെ, കുഴിയിൽ കഴിയേണ്ടി വന്നത് മൂന്ന് മണിക്കൂർ

#newbornbaby | മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയ യുവാവ് കണ്ടത് കുഴിച്ചിട്ട നിലയിൽ നവജാത ശിശുവിനെ, കുഴിയിൽ കഴിയേണ്ടി വന്നത് മൂന്ന് മണിക്കൂർ
Oct 1, 2024 04:23 PM | By VIPIN P V

ബെംഗളൂരു: (truevisionnews.com) മൂത്രമൊഴിക്കാൻ പുറത്തേക്ക് ഇറങ്ങിയ ആൾ കണ്ടത് പാതി മൂടിയ നിലയിൽ പിഞ്ചുകുഞ്ഞിന്റെ കാല്. കർണാടകയിലെ ബെംഗളൂരുവിന് സമീപത്തെ സർജാപൂരിൽ ഇന്ന് രാവിലെയാണ് സംഭവം.

അമ്പരന്ന് നിൽക്കാതെ ഉടനടി നടത്തിയ പ്രവർത്തിയിൽ രക്ഷപ്പെട്ടത് ഏതാനും മണിക്കൂറുകളായി കുഴിച്ചിട്ട നിലയിൽ കഴിയേണ്ടി വന്ന നവജാത ശിശു.

പൊലീസ് വിശദമാക്കുന്നത് അനുസരിച്ച് ജനിച്ചിട്ട് കഷ്ടിച്ച് ഒരു ദിവസം മാത്രമായ ആൺകുഞ്ഞിന് രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ ഈ കുഴിയിൽ കഴിയേണ്ടി വന്നതായാണ് വിവരം.

എന്നാൽ കുഞ്ഞിനെ ഉപേക്ഷിച്ച ആളേക്കുറിച്ച് ഇനിയും വിവരങ്ങൾ ലഭ്യമായിട്ടില്ല. സർജാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം.

കത്രിഗുപ്പേ ദിന്നേ ഗ്രാമത്തിലെ ഒരു താമസക്കാരനാണ് കുഞ്ഞിനെ പകുതി കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തിയത്. വീടിന് അൽപം മാറി തുറസായ സ്ഥലത്ത് മൂത്രമൊഴിക്കാനായി എത്തിയപ്പോഴായിരുന്നു ഇത്.

കുട്ടിയെ കുഴിയിൽ നിന്ന് എടുത്ത ഇയാൾ ഗ്രാമവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഗ്രാമത്തലവനാണ് പൊലീസിൽ വിവരം നൽകുന്നത്. ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച പുലർച്ചയോ ആണ് കുട്ടിയുണ്ടായതെന്നാണ് പൊലീസ് പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്.

കുഞ്ഞിനെ മറ്റൊരിടത്ത് നിന്ന് ഇവിടെ കൊണ്ടുവന്ന് കുഴിച്ചിട്ടതാകാനാണ് സാധ്യതയെന്നാണ് പൊലീസ് വിശദമാക്കുന്നത്.

പിടികൂടപ്പെടുമെന്ന് വന്നപ്പോൾ കുഞ്ഞിനെ കൊണ്ടുവന്നവർ രക്ഷപ്പെട്ടതാവാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.

#youngman #out #urinate #Found #newbornbaby #buried #pit #stay #hole #three #hours

Next TV

Related Stories
#FloodReliefFund | കേരളത്തിന് 145.60 കോടിയുടെ പ്രളയ ധനസഹായം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍; ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നുള്ള അധിക സഹായത്തിൽ തീരുമാനമായില്ല

Oct 1, 2024 08:03 PM

#FloodReliefFund | കേരളത്തിന് 145.60 കോടിയുടെ പ്രളയ ധനസഹായം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍; ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നുള്ള അധിക സഹായത്തിൽ തീരുമാനമായില്ല

വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര സംഘവും കേരളത്തിലെത്തിയിരുന്നു. കേന്ദ്ര സംഘത്തിന്‍റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും...

Read More >>
#fireworks  | ഘോഷയാത്രകളിൽ ഡി.ജെകളും പടക്കങ്ങളും നിരോധിച്ച്  പോലീസ്

Oct 1, 2024 05:12 PM

#fireworks | ഘോഷയാത്രകളിൽ ഡി.ജെകളും പടക്കങ്ങളും നിരോധിച്ച് പോലീസ്

മതപരമായ ഘോഷയാത്രകളിൽ ഇവ നിരോധിക്കുന്നതിനുള്ള കാരണങ്ങൾ പോലീസ് വിജ്ഞാപനത്തിൽ വിവരിക്കുന്നുണ്ട്....

Read More >>
#bleeding | ലൈംഗികബന്ധത്തെ തുടര്‍ന്ന്  അമിത രക്തസ്രാവം, യുവതി മരിച്ചു,  ആണ്‍സുഹൃത്ത് അറസ്റ്റിൽ

Oct 1, 2024 04:52 PM

#bleeding | ലൈംഗികബന്ധത്തെ തുടര്‍ന്ന് അമിത രക്തസ്രാവം, യുവതി മരിച്ചു, ആണ്‍സുഹൃത്ത് അറസ്റ്റിൽ

ആശുപത്രി അധികൃതരുടെ നിര്‍ദേശപ്രകാരം യുവതിയെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ ബന്ധുക്കളെ യുവാവ് വിവരം...

Read More >>
#PinarayiVijayan | മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം; ഖേദം പ്രകടിപ്പിച്ച് ദ ഹിന്ദു ദിനപ്പത്രം, വിവാദ വിവരങ്ങൾ എഴുതി നൽകിയത് പിആർ ഏജൻസി

Oct 1, 2024 04:31 PM

#PinarayiVijayan | മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം; ഖേദം പ്രകടിപ്പിച്ച് ദ ഹിന്ദു ദിനപ്പത്രം, വിവാദ വിവരങ്ങൾ എഴുതി നൽകിയത് പിആർ ഏജൻസി

മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പത്രത്തിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കുറിപ്പ്...

Read More >>
#accident | പിതാവിനൊപ്പം സ്‌കൂളിലേക്ക് പോകുന്നതിനിടെ അപകടം, വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Oct 1, 2024 03:43 PM

#accident | പിതാവിനൊപ്പം സ്‌കൂളിലേക്ക് പോകുന്നതിനിടെ അപകടം, വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

മുംബൈയിലെ ഗോരേഗാവിലെ ഫിലിം സിറ്റി റോഡിൽ ഒബ്‌റോയ് മാളിന് സമീപം ചൊവ്വാഴ്ച പുലർച്ചെയായിരുന്നു​...

Read More >>
#murder |  മോഷണം, അനാശാസ്യത്തിനുമെ തിരെ പരാതി നൽകി, പൂജാരിയെ ക​ഴുത്തറുത്ത് കൊലപ്പെടുത്തി

Oct 1, 2024 12:49 PM

#murder | മോഷണം, അനാശാസ്യത്തിനുമെ തിരെ പരാതി നൽകി, പൂജാരിയെ ക​ഴുത്തറുത്ത് കൊലപ്പെടുത്തി

ബവാൻ ബിഘ ഹനുമാൻ ക്ഷേത്രത്തിലാണ് സംഭവം നടന്നതെന്നും പൂജാരി ക്ഷേത്രവളപ്പിലെ മുറിയിലാണ് താമസിച്ചിരുന്നതെന്നും പൊലീസ്...

Read More >>
Top Stories