#PinarayiVijayan | മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം; ഖേദം പ്രകടിപ്പിച്ച് ദ ഹിന്ദു ദിനപ്പത്രം, വിവാദ വിവരങ്ങൾ എഴുതി നൽകിയത് പിആർ ഏജൻസി

#PinarayiVijayan | മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം; ഖേദം പ്രകടിപ്പിച്ച് ദ ഹിന്ദു ദിനപ്പത്രം, വിവാദ വിവരങ്ങൾ എഴുതി നൽകിയത് പിആർ ഏജൻസി
Oct 1, 2024 04:31 PM | By VIPIN P V

ന്യൂഡല്‍ഹി: (truevisionnews.com) മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ഹിന്ദു ദിനപത്രം.

അഭിമുഖത്തിന്റെ ഉള്ളടക്കം നല്‍കിയത് പിആര്‍ ഏജന്‍സിയാണെന്നും വിവാദ ഭാഗം പി ആര്‍ ഏജന്‍സി എഴുതി നല്‍കിയതാണെന്നും ദ ഹിന്ദു വിശദീകരിച്ചു.

അഭിമുഖത്തില്‍ ഹിന്ദു ഖേദം പ്രകടിപ്പിച്ചു. അഭിമുഖത്തിലെ മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശത്തില്‍ ദ ഹിന്ദു പത്രത്തിന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കത്തയച്ചതിന് പിന്നാലെയാണ് വിശദീകരണം.

മുഖ്യമന്ത്രി അഭിമുഖത്തിന് തയാറെന്നറിയിച്ചത് പിആര്‍ ഏജന്‍സിയാണെന്നും സ്വര്‍ണക്കടത്ത്, കള്ളപ്പണ ഇടപാട് വിഷയങ്ങളില്‍ ചോദ്യം വേണമെന്ന് ആവശ്യപ്പെട്ടുവെന്നും ഹിന്ദു പറഞ്ഞു.

അഭിമുഖം അരമണിക്കൂര്‍ നീണ്ടു. മാധ്യമ ധാര്‍മികതയ്ക്ക് നിരക്കാത്ത സംഭവമാണ് നടന്നത്. അതില്‍ ഖേദിക്കുന്നു.

മുഖ്യമന്ത്രിയുടെ വിവാദ പരാമർശം തൊട്ടുമുമ്പ് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതാണെന്ന് പി ആര്‍ ഏജന്‍സി പ്രതിനിധി വ്യക്തമാക്കിയിരുന്നുവെന്നും ഹിന്ദു വിശദീകരിച്ചു.

#ChiefMinister #Malappuram #Remarks #Expressing #regret #Hindunewspaper #controversial #information #written #PRagency

Next TV

Related Stories
#MBBSstudent | എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം ഹോസ്റ്റലിന് പിന്നിൽ കണ്ടെത്തി; കോളേജിൽ പൊലീസ് പരിശോധ തുടങ്ങി

Oct 6, 2024 09:57 PM

#MBBSstudent | എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം ഹോസ്റ്റലിന് പിന്നിൽ കണ്ടെത്തി; കോളേജിൽ പൊലീസ് പരിശോധ തുടങ്ങി

ഷാജഹാൻപൂരിലെ വരുൺ അർജുൻ മെഡിക്കൽ കോളേജിലാണ് രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായിരുന്ന കുശാഗ്ര പ്രതാപ് സിങിന്റെ (24) മൃതദേഹം...

Read More >>
#muizzu |  മാലിദ്വീപ് പ്രസിഡന്‍റ്  മുയിസുടെ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഇന്ത്യ സന്ദർശനം തുടങ്ങി

Oct 6, 2024 09:12 PM

#muizzu | മാലിദ്വീപ് പ്രസിഡന്‍റ് മുയിസുടെ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഇന്ത്യ സന്ദർശനം തുടങ്ങി

ഇന്ത്യയുമായുള്ള ആദ്യ ഉഭയകക്ഷി സന്ദര്‍ശനത്തിനാണ് മുയിസു...

Read More >>
#death | ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായ 14-കാരിക്ക് ചികിത്സ നൽകിയില്ല; 14ാം ദിനം രക്തംവാർന്ന് പെൺകുട്ടി മരിച്ചു

Oct 6, 2024 07:48 PM

#death | ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായ 14-കാരിക്ക് ചികിത്സ നൽകിയില്ല; 14ാം ദിനം രക്തംവാർന്ന് പെൺകുട്ടി മരിച്ചു

എന്നാൽ ആക്രമിച്ചയാൾ ഒരേ ഗ്രാമത്തിൽ തന്നെ താമസിക്കുന്നതിനാൽ 14കാരിയുടെ കുടുംബം സംഭവം മൂടി...

Read More >>
#kidnap | മദ്യപിച്ച് യുവതിയോട് വിവാഹ അഭ്യർത്ഥന; നിരസിച്ചതോടെ നാല് വയസുള്ള മകളെ തട്ടിക്കൊണ്ടുപോയി 35-കാരൻ

Oct 6, 2024 07:39 PM

#kidnap | മദ്യപിച്ച് യുവതിയോട് വിവാഹ അഭ്യർത്ഥന; നിരസിച്ചതോടെ നാല് വയസുള്ള മകളെ തട്ടിക്കൊണ്ടുപോയി 35-കാരൻ

യുവതി നിരസിച്ചതിന് പിന്നാലെ ഇയാൾ കുട്ടിയുമായി കടന്നുകളയുകയായിരുന്നു. ഗുജറാത്തിലെ മോദസയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാളെ പൊലീസ്...

Read More >>
#foodpoisoning | ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ: 50 വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Oct 6, 2024 07:31 PM

#foodpoisoning | ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ: 50 വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഒന്നര മണിക്കൂറിനുള്ളിൽ നിരവധി വിദ്യാർത്ഥിനികൾക്ക് ഓക്കാനം അനുഭവപ്പെടാൻ...

Read More >>
Top Stories