#MahalakshmiMurderCase | മഹാലക്ഷ്മി കൊലക്കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

#MahalakshmiMurderCase | മഹാലക്ഷ്മി കൊലക്കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
Sep 25, 2024 11:12 PM | By ShafnaSherin

ബെംഗളൂരു:(truevisionnews.com)കർണാടകയെ ഞെട്ടിച്ച മഹാലക്ഷ്മി കൊലക്കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒഡിഷയിൽ ആത്മഹത്യ ചെയ്ത നിലയിലാണ് പ്രതി മുക്തി രഞ്ജൻ റോയിയെ കണ്ടെത്തിയത്. പൊലീസ് നാടൊട്ടുക്കും തിരച്ചിൽ നടത്തുന്നതിനിടെയാണ് ഒഡീഷയിൽ നിന്നും വാർത്ത എത്തിയത്.

ഒരു മരത്തിൽ കെട്ടി തൂങ്ങിയ നിലയിലായിരുന്നു മുക്തി രഞ്ജൻ റോയിയെ കണ്ടെത്തിയത്.ബെംഗളൂരുവിൽ യുവതിയെ കൊന്നു ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ പ്രതി മുക്തി രഞ്ജൻ റോയി ഒഡീഷയിൽ ഉണ്ടെന്നറിഞ്ഞ് അന്വേഷണ സംഘം കസ്റ്റഡിയിൽ എടുക്കാൻ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന റോയിയെ ഒഡീഷയിലെ ഭദ്രക് ജില്ലയിലെ ശ്മശാനത്തിന് സമീപമാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

മഹാലക്ഷ്മിയുടെ ക്രൂരമായി കൊലപാതകം ഇങ്ങനെ

മഹാലക്ഷ്മിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു പ്രതി. ബെംഗളൂരുവിലെ വയലിക്കാവിലെ വിനായക നഗറിലെ വാടക വീട്ടിലാണ് മഹാലക്ഷ്മിയുടെ മൃതദേഹം വെട്ടിമുറിച്ച നിലയിൽ കണ്ടെത്തിയത്.

മഹാലക്ഷ്മിയുടെ സഹപ്രവർത്തകനായിരുന്ന റോയി കേന്ദ്രീകരിച്ചാണ് ആദ്യം മുതലേ പൊലീസ് അന്വേഷണം നീങ്ങിയത്. സെയിൽസ് വുമണായി ജോലി ചെയ്യുകയായിരുന്നു മഹാലക്ഷ്മി.

2023 മുതൽ മഹാലക്ഷ്മിയുടെ സുഹൃത്തായിരുന്നു റോയി. ഇരുവരും ഒരേ മാളിലാണ് ജോലി ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സെപ്തംബർ 21 നാണ് ബെംഗളൂരുവിലെ വൈലിക്കാവലിൽ അപ്പാർട്ട്‌മെന്റിലെ ഫ്രിഡ്ജിനുള്ളിൽ പല ഭാഗങ്ങളായി മുറിച്ച നിലയിൽ മഹാലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്.

ആറ് വർഷത്തെ ദാമ്പത്യത്തിന് ശേഷം അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് വേർപിരിഞ്ഞാണ് താമസമെന്ന് മഹാലക്ഷ്മിയുടെ ഭർത്താവ് ഹേമന്ത് ദാസ് പറഞ്ഞിരുന്നു. പിന്നീട് മഹാലക്ഷ്മി തനിച്ചായിരുന്നു താമസം.

ഇവർ താമസിക്കുന്ന ഒന്നാം നിലയിൽ നിന്ന് ദുർഗന്ധം വമിക്കുന്നു എന്ന് വീട്ടുടമ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് താൻ മഹാലക്ഷ്മിയുടെ അമ്മയെ വിവരമറിയിച്ചെന്നും പോയി നോക്കിയപ്പോഴാണ് മൃതദേഹം വെട്ടിമുറിച്ച് ഫ്രിഡ്ജിൽ നിറച്ച നിലയിൽ കണ്ടെത്തിയതെന്നും ഹേമന്ത് പറഞ്ഞിരുന്നു.

മുക്തി രഞ്ജൻ റോയിയാണ് മുഖ്യപ്രതിയെന്ന് തിരിച്ചറിഞ്ഞ ബംഗളൂരു പൊലീസ്, ഇയാളെ കണ്ടെത്തുന്നതിനായി വ്യാപകമായ തിരച്ചിൽ ആരംഭിച്ചിരുന്നു. കുറ്റകൃത്യം ചെയ്ത ശേഷം റോയ് ഒളിവിൽ പോകുന്നതിന് മുമ്പ് സഹോദരനുമായി ബന്ധപ്പെട്ടിരുന്നു. പൊലീസ് ഇയാളുടെ പാത പിന്തുടർന്നിരുന്ന് അന്വേഷണം ഊർജ്ജിതമാക്കി ഒഡീഷയിലെത്തിയപ്പോയാണ് മരിച്ച നിലയിൽ പ്രതിയെ കണ്ടെത്തിയത്.

#Mahalakshmi #murder #case #accused #found #dead

Next TV

Related Stories
#cpim |  ഇനിയും അൻവറിനെ പിന്തുണച്ച് പോകാനാവില്ല! അൻവറിനെ കൈവിട്ട് സിപിഐഎം; വൈകാതെ തീരുമാനം

Sep 26, 2024 09:41 PM

#cpim | ഇനിയും അൻവറിനെ പിന്തുണച്ച് പോകാനാവില്ല! അൻവറിനെ കൈവിട്ട് സിപിഐഎം; വൈകാതെ തീരുമാനം

മുഖ്യമന്ത്രി ആലുവയിൽ പരിപാടിയിൽ പങ്കെടുത്ത ശേഷം യാത്ര പുറപ്പെടുകയാണ്. ഇന്ന് രാത്രിയോടെ ഇരുവരും ഡൽഹിയിൽ...

Read More >>
#MVGovindan | പിവി അൻവറിന്റെ ആരോപണങ്ങള്‍ തള്ളി സിപിഎം; പാര്‍ട്ടി ശത്രുവായി മാറരുതെന്ന് എംവി ഗോവിന്ദൻ

Sep 26, 2024 08:37 PM

#MVGovindan | പിവി അൻവറിന്റെ ആരോപണങ്ങള്‍ തള്ളി സിപിഎം; പാര്‍ട്ടി ശത്രുവായി മാറരുതെന്ന് എംവി ഗോവിന്ദൻ

വാര്‍ത്താസമ്മേളനത്തിലെ കാര്യങ്ങള്‍ വിശദമായി നോക്കിയശേഷം നാളെ പ്രതികരിക്കും....

Read More >>
#CCTV  | ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണം; എല്ലാ ഭക്ഷണ കേന്ദ്രങ്ങളിലും സിസിടിവി നിർബന്ധം, കർശന നടപടി സ്വീകരിച്ച്  യുപി സർക്കാർ

Sep 26, 2024 08:08 PM

#CCTV | ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണം; എല്ലാ ഭക്ഷണ കേന്ദ്രങ്ങളിലും സിസിടിവി നിർബന്ധം, കർശന നടപടി സ്വീകരിച്ച് യുപി സർക്കാർ

എല്ലാ ഹോട്ടലുകളിലും ധാബകളിലും റെസ്റ്റോറന്റുകളിലും പരിശോധന നടത്താൻ മുഖ്യമന്ത്രി ഉത്തരവിട്ടു....

Read More >>
#rape | ക്ഷേത്രത്തിനുള്ളിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; 70-കാരനായ പൂജാരി അറസ്റ്റിൽ

Sep 26, 2024 05:37 PM

#rape | ക്ഷേത്രത്തിനുള്ളിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; 70-കാരനായ പൂജാരി അറസ്റ്റിൽ

തുടർന്ന് ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി വിവരം അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കളും ബന്ധുക്കളും മറ്റ്...

Read More >>
#manaf | 'ഈ സ്റ്റിക്കര്‍വെച്ചതിന് ഞാന്‍ ചീത്ത പറഞ്ഞതാ, പക്ഷെ അന്ന് അവൻ പറഞ്ഞത്...'; വാക്കുകള്‍ മുഴുമിപ്പിക്കുമ്പോള്‍ മനാഫിന്റെ കണ്ണുകള്‍ നിറഞ്ഞു

Sep 26, 2024 04:32 PM

#manaf | 'ഈ സ്റ്റിക്കര്‍വെച്ചതിന് ഞാന്‍ ചീത്ത പറഞ്ഞതാ, പക്ഷെ അന്ന് അവൻ പറഞ്ഞത്...'; വാക്കുകള്‍ മുഴുമിപ്പിക്കുമ്പോള്‍ മനാഫിന്റെ കണ്ണുകള്‍ നിറഞ്ഞു

അവരുടെയൊന്നും കണ്ണില്‍പ്പെടാതിരുന്ന വണ്ടി, ഡ്രഡ്ജിങ് കമ്പനിയുടെ സംഘത്തിലുള്ള സ്‌കൂബാ ഡൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടുന്നത് താനെതിര്‍ത്തിട്ടും...

Read More >>
Top Stories