#Arrest | വീട്ടിൽ കയറി ആക്രമണം നടത്തിയത് പതിനഞ്ചോളം യുവാക്കൾ; പ്രതികളിൽ ഒരാൾ പിടിയിലായി

#Arrest |  വീട്ടിൽ കയറി ആക്രമണം നടത്തിയത് പതിനഞ്ചോളം യുവാക്കൾ;  പ്രതികളിൽ ഒരാൾ പിടിയിലായി
Sep 26, 2024 08:38 PM | By ShafnaSherin

അരൂർ:(truevisionnews.com)വാക്കേറ്റത്തിന്റെ പേരിൽ തിരുവോണ നാളിൽ വീടുകയറി ആക്രമണം നടത്തിയ സംഭവത്തിലെ പ്രതികളിൽ ഒരാൾ പിടിയിലായി.

ആലപ്പുഴ അരൂർ പഞ്ചായത്ത് ആറാം വാർഡ് കരിങ്ങണംകുഴി കാർത്തികിനെയാണ് (യദു-22) തൊടുപുഴ പൊലീസിന്റെ സഹായത്തോടെ അരൂർ പോലീസ് അറസ്റ്റ് ചെയ്തത്.

തൊടുപുഴ സഹകരണ ലോ കോളേജിലെ നിയമ വിദ്യാർഥിയാണ് കാർത്തിക്.അക്രമി സംഘത്തിൽ പതിനഞ്ചോളം പേരുണ്ടായിരുന്നു എന്നാണ് പൊലീസ് അറിയിച്ചത്.

സംഘത്തിലെ മറ്റുള്ളവർക്കു വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാണെന്നും അവർ ഉടൻ പിടിയിലാകുമെന്നും സി.ഐ പി.എസ് ഷിജു പറഞ്ഞു.

അരൂർ ആറാംവാർഡ്, വട്ടക്കേരി എൻആർഇപി റോഡിനു സമീപം കരിങ്ങണംകുഴിയിൽ ജോർജിന്റെ വീടിനു നേരേയായിരുന്നു ആക്രമണം.

ഗേറ്റ് തകർത്ത് എത്തിയ സംഘം വാതിൽ പൊളിച്ച് വീടിനുള്ളിൽ കടന്നും അക്രമം കാട്ടി. ജോർജിനും (62) ഭാര്യ മേരിക്കും (58) പരിക്കേറ്റിരുന്നു.ജോർജിന്റെ മകൻ നിഖിലുമായി ഉണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

#Fifteen #young #men #attacked #house #One #accused #arrested-new

Next TV

Related Stories
#Aparna | ജീവൻ്റെ കരസ്പർഷം; ട്രയിനിൽ നിന്ന് വീണ യുവതിക്ക് രക്ഷാകവചമായി അപർണ

Sep 26, 2024 10:52 PM

#Aparna | ജീവൻ്റെ കരസ്പർഷം; ട്രയിനിൽ നിന്ന് വീണ യുവതിക്ക് രക്ഷാകവചമായി അപർണ

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് യാത്രക്കാർ ഇറങ്ങുകയോ ട്രെയിനിലേക്ക് കയറുകയോ ചെയ്യരുതെന്ന് അപർണ നിർദ്ദേശിക്കുകയും...

Read More >>
#KSudhakaran | 'അന്‍വര്‍ പഴയ കോണ്‍ഗ്രസുകാരനാണ്, പറഞ്ഞതെല്ലാം രാഷ്ട്രീയ യാഥാർഥ്യം'; വേട്ടയാടാന്‍ വിട്ടുകൊടുക്കില്ല - കെ. സുധാകരന്‍

Sep 26, 2024 09:39 PM

#KSudhakaran | 'അന്‍വര്‍ പഴയ കോണ്‍ഗ്രസുകാരനാണ്, പറഞ്ഞതെല്ലാം രാഷ്ട്രീയ യാഥാർഥ്യം'; വേട്ടയാടാന്‍ വിട്ടുകൊടുക്കില്ല - കെ. സുധാകരന്‍

അന്‍വറിനെ കോണ്‍ഗ്രസില്‍ എടുക്കുന്നതു പാര്‍ട്ടിയോട് കൂടെ ആലോചിച്ച് പറയേണ്ടതാണ്. അദ്ദേഹത്തിന്റെ നിലപാട് രാഷ്ട്രീയത്തില്‍ ശരിയുടെ...

Read More >>
#ThrissurPooramdisruption | തൃശൂർ പൂരം കലക്കൽ; എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സാവകാശം തേടി സർക്കാർ

Sep 26, 2024 09:11 PM

#ThrissurPooramdisruption | തൃശൂർ പൂരം കലക്കൽ; എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സാവകാശം തേടി സർക്കാർ

അജിത് കുമാറിനെതിരെ ഡിജിപി തല അന്വേഷണത്തിനും പൂരം കലക്കലിൽ മറ്റൊരു അന്വേഷണത്തിനുമാണ് ആഭ്യന്തര സെക്രട്ടറിയുടെ...

Read More >>
 #AVijayaraghavan | അൻവറിനെ തള്ളി; തെറ്റുകളെ പാർട്ടിയും മുഖ്യമന്ത്രിയും സംരക്ഷിക്കില്ല -സിപിഐഎം പി.ബി അംഗം എ വിജയരാഘവൻ

Sep 26, 2024 08:44 PM

#AVijayaraghavan | അൻവറിനെ തള്ളി; തെറ്റുകളെ പാർട്ടിയും മുഖ്യമന്ത്രിയും സംരക്ഷിക്കില്ല -സിപിഐഎം പി.ബി അംഗം എ വിജയരാഘവൻ

കേരളത്തിലെ പാർട്ടിക്ക് പൈതൃകവും പാരമ്പര്യവും ശൈലിയും ഉണ്ട്, അതിൽ ഒരു വ്യത്യാസവും ഉണ്ടായിട്ടില്ലെന്ന് എം പി...

Read More >>
Top Stories