#sex | ലൈംഗികശേഷിയെ കുറയുന്നുണ്ടോ? അതിന് കാരണം ഈ ഭക്ഷ്യവസ്തുക്കൾ!

#sex | ലൈംഗികശേഷിയെ കുറയുന്നുണ്ടോ? അതിന് കാരണം ഈ ഭക്ഷ്യവസ്തുക്കൾ!
Sep 26, 2024 09:17 PM | By Athira V

( www.truevisionnews.com  ) മോശം ഭക്ഷണശീലവും ജീവിതശൈലിയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കാറുണ്ട്. എന്നാൽ തെറ്റായ ഭക്ഷണരീതി ലൈംഗിക ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന കാര്യം എത്രപേർക്ക് അറിയാം. സ്ത്രീകളിലെ ഈസ്ട്രജനും പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോണുമാണ് ലൈംഗികതയുടെ കാര്യത്തിൽ പ്രധാന പങ്ക് വഹിക്കുന്നത്.

ഈ ഹോർമോണുകളിൽ ഏതെങ്കിലും തകരാറിലാണെങ്കിൽ, അത് ലൈംഗികശേഷിയെ പ്രതികൂലമായി ബാധിക്കും. തെറ്റായ ഭക്ഷണത്തിലൂടെ ഹോർമോൺ അസന്തുലിതാവസ്ഥയാണ് ഈ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നത്.

സ്ത്രീകളുടെ മുഖത്ത് അമിതമായി ഉണ്ടാകുന്ന രോമ വളർച്ചയും പുരുഷൻമാരിൽ സ്തനങ്ങൾ വലുതാകുന്നതുമൊക്കെ ഇത്തരം ഹോർമോൺ അസന്തുലിതാവസ്ഥ കാരണമാണ്. ഭക്ഷണ കാര്യത്തിൽ അൽപ്പം ശ്രദ്ധിച്ചാൽ ഈ പ്രശ്നം പരിഹരിക്കാം. അതുവഴി ആരോഗ്യകരവും സംതൃപ്തിയുള്ളതുമായ ലൈംഗികജീവിതം നയിക്കാനാകും.

1. പൊരിച്ചതും വറുത്തതും ഒഴിവാക്കാം: പൊരിച്ചതും വറുത്തതുമായ ഭക്ഷണം ആരോഗ്യത്തിന് ഹാനികരമാണ്. എന്നാൽ അത് ലൈംഗികശേഷിയെയും സാരമായി ബാധിക്കും. കൊഴുപ്പുള്ള ഭക്ഷണങ്ങൾ ശരീരത്തിന് ദോഷം ചെയ്യുക മാത്രമല്ല, കിടപ്പറയിലെ പ്രകടനത്തെ ബാധിക്കുകയും ചെയ്യും. വറുത്ത ഭക്ഷണങ്ങളിൽ കാണപ്പെടുന്ന ട്രാൻസ് ഫാറ്റ് പുരുഷന്മാരിൽ അനാരോഗ്യമുള്ള ബീജ ഉത്പാദനം വർദ്ധിപ്പിക്കുകയും സ്ത്രീകളിൽ ഗർഭാവസ്ഥയെ ബാധിക്കുകയും ചെയ്യും.

2. ചായയോട് നോ പറയാം: നിങ്ങൾക്ക് ചായയുംകാപ്പിയും ഇഷ്ടമാണോ? ഇത് കുടിക്കുന്നത് ഉൻമേഷം വർദ്ധിപ്പിക്കുമെങ്കിലും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ മോശമായി ബാധിക്കും. എന്നാൽ നിങ്ങൾ കാപ്പി കുടിച്ചതിന് ശേഷം അസ്വസ്ഥത അനുഭവപ്പെടുന്ന ഒരാളാണെങ്കിൽ, കഫീൻ നിങ്ങളുടെ ലൈംഗിക ജീവിതത്തെ നേരിട്ട് ബാധിച്ചേക്കാം. ഉത്കണ്ഠ വർദ്ധിക്കുന്നത് ലൈംഗികശേഷി കുറയാൻ ഇടയാക്കും.

3. മദ്യം ലൈംഗികതയ്ക്കും ഹാനികരം: ഒരു ഗ്ലാസ് വൈനോ ചെറിയ അളവിലുള്ള മദ്യമാണെങ്കിലും, ആരോഗ്യത്തിന് മോശമല്ലെന്ന് കരുതുന്നവരുടെ എണ്ണം ഇക്കാലത്ത് കൂടുതലാണ്. എന്നാൽ അമിതമായ മദ്യപാനം ചില ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകും. ലൈംഗികതയുടെ കാര്യത്തിൽ മദ്യം സഹായിക്കുമെന്ന് മിക്ക ആളുകളും വിശ്വസിക്കുന്നു, എന്നാൽ ഇത് ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളുടെ ലൈംഗികശേഷിയെ പ്രതികൂലമായി ബാധിക്കും. അമിതമായി മദ്യം കഴിക്കുന്നത് ഉദ്ധാരണം നിലനിർത്തുന്നത് ബുദ്ധിമുട്ടാക്കുകയും ഉദ്ധാരണക്കുറവ് ഉണ്ടാക്കുകയും ചെയ്യും. ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനം കുറയ്ക്കാനും ഇതിന് കഴിയും.

4. ടിന്നിലടച്ച ഭക്ഷണം വേണ്ട: ടിന്നിലടച്ച ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നത് ആരോഗ്യത്തിന്റെ കാര്യത്തിൽ ഒരിക്കലും നല്ലതല്ല. ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ബിപിഎ എന്ന രാസവസ്തു ഇതിൽ അടങ്ങിയിരിക്കുന്നു. പല ടിന്നിലടച്ച സാധനങ്ങളിലും ഉയർന്ന അളവിലുള്ള സോഡിയം അടങ്ങിയിട്ടുണ്ട്. ഇത് ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ വർദ്ധിച്ച രക്തപ്രവാഹത്തെ ആശ്രയിക്കുന്ന ശരീരഭാഗങ്ങളിലേക്കുള്ള രക്തയോട്ടം കുറയ്ക്കാൻ കഴിയുന്ന ഒരു ഘടകമാണ്.

5. ഫാസ്റ്റ് ഫുഡ് ഒഴിവാക്കാം: സംസ്ക്കരിച്ച ഭക്ഷണവും മൈദ ഉപയോഗിച്ചുള്ള ഭക്ഷണവും ലൈംഗികാരോഗ്യത്തെ മോശമായി ബാധിക്കും. ആവശ്യത്തിന് പ്രോട്ടീനും കൊഴുപ്പും ഇല്ലാതെ സംസ്കരിച്ച ഭക്ഷണങ്ങൾ വലിയ അളവിൽ കഴിക്കുന്നത് ഉദ്ധാരണക്കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകും. നിങ്ങൾക്ക് ആരോഗ്യകരമായ ലൈംഗിക ജീവിതം വേണമെങ്കിൽ, സംസ്കരിച്ച ഭക്ഷണം പൂർണമായും ഒഴിവാക്കുകയും ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുകയും വേണം.


#Decreased #sexual #performance? #That's #because #these #foods

Next TV

Related Stories
  വണ്ണം കുറയ്ക്കാൻ ശ്രമിക്കുകയാണോ? ഈ പാനീയങ്ങൾ കുടിക്കൂ...

May 12, 2025 03:16 PM

വണ്ണം കുറയ്ക്കാൻ ശ്രമിക്കുകയാണോ? ഈ പാനീയങ്ങൾ കുടിക്കൂ...

വണ്ണം കുറയ്ക്കാൻ സഹായിക്കുന്നത്...

Read More >>
  തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

May 10, 2025 04:10 PM

തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

തണുത്ത വെള്ളം കുടിച്ചാല്‍ സംഭവിക്കുന്നത്...

Read More >>
വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

May 6, 2025 03:31 PM

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില ആസ്പർജില്ലസ് ഫം​ഗസ് വ്യാപിക്കാൻ സാധ്യതയെന്ന്...

Read More >>
ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

May 5, 2025 12:53 PM

ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

ചുവന്നുളളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

Read More >>
Top Stories