കൊച്ചി: (truevisionnews.com)ആലുവയിൽ 82 വയസുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
ആലുവ അശോകപുരം നന്ദനം വീട്ടിൽ സരസ്വതിയാണ് മരിച്ചത്. സർക്കാർ ഹോമിയോ ഡോക്ടറായ മകൾക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്.
മകൾ ഡ്യൂട്ടി കഴിഞ്ഞെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
#Housewife #found #dead #Police #have #started #investigation