ഡൽഹി: ( www.truevisionnews.com )പാർട്ടി നിർദ്ദേശം ലംഘിച്ച് വീണ്ടും പരസ്യമായി പ്രസ്താവനകൾ നടത്തിയ നിലമ്പൂർ എംഎൽഎ പി വി അൻവറിനെ തളളി സിപിഐഎം. അൻവർ ഉന്നയിച്ച ആക്ഷേപങ്ങളെ തളളിപ്പറയാനാണ് പാർട്ടിയിൽ തീരുമാനം.
അൻവറിനെതിരെ എന്ത് നടപടി സ്വീകരിക്കാമെന്ന് നേതൃത്വം അലോചിക്കും. കേന്ദ്ര കമ്മിറ്റി യോഗത്തിന് മുൻപ് കേരളത്തിൽ നിന്നുളള നേതാക്കൾ കൂടിയാലോചന നടത്തും.
ഇനിയും അൻവറിനെ പിന്തുണച്ച് പോകാനാവില്ലെന്ന വികാരത്തിലാണ് സംസ്ഥാന നേതൃത്വം. ഇന്ന് വൈകുന്നേരം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയുമടക്കം പേരെടുത്ത് പറഞ്ഞാണ് അൻവർ വിമർശിച്ചത്.
ഇതോടെ അൻവറിനെ കൈവിടാതെ രക്ഷയില്ലെന്ന നിലപാടിലാണ് സിപിഐഎം. സംസ്ഥാന നേതാക്കൾക്ക് പൂർണ്ണമായി കൂടിയാലോചന നടത്താൻ സാധിച്ചിട്ടില്ല. നാളെ നടക്കാനിരിക്കുന്ന പിബി കേന്ദ്രകമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കാൻ എം വി ഗോവിന്ദൻ ഡൽഹിയിലേക്കുള്ള യാത്രയിലാണ്.
മുഖ്യമന്ത്രി ആലുവയിൽ പരിപാടിയിൽ പങ്കെടുത്ത ശേഷം യാത്ര പുറപ്പെടുകയാണ്. ഇന്ന് രാത്രിയോടെ ഇരുവരും ഡൽഹിയിൽ എത്തിച്ചേരും. എം എ ബേബിയും എ വിജയരാഘവനും ഡൽഹിയിലുണ്ട്. പിബി യോഗത്തിന് മുമ്പ് ഇവർ കൂടിയാലോചന നടത്തിയ ശേഷം അൻവറിനെതിരെ എന്ത് നടപടിയെടുക്കണമെന്ന് തീരുമാനിക്കും.
#cpim #against #pvanvar #his #remarks #over #cm #pinarayivijan #party