അങ്കോല: ( www.truevisionnews.com ) 'ഈ സ്റ്റിക്കര്‍വെച്ചതിന് ഞാന്‍ ചീത്ത പറഞ്ഞതാ... അതവിടെ നിന്നോട്ടെ എന്നായിരുന്നു അര്‍ജുന്‍ പറഞ്ഞത്. അതുള്ളതുകൊണ്ടാണ് വണ്ടി തിരിച്ചറിഞ്ഞത്.
ഇനി ഞാന്‍ വണ്ടിക്ക് സ്റ്റിക്കര്‍ ഒട്ടിക്കുമ്പോള്‍ ചീത്ത പറയില്ല...', വാക്കുകള്‍ മുഴുമിപ്പിക്കുമ്പോള്‍ ലോറി ഉടമ മനാഫിന്റെ കണ്ണുകള്‍ നിറഞ്ഞു. പലതവണ ഈശ്വര്‍ മാല്‍പെയും നാവികസേനയുമടക്കം പുഴയിൽ മുങ്ങി പരിശോധിച്ചപ്പോൾ ലോറി ലഭിച്ച സ്ഥലത്തിന് സമീപത്തുകൂടെ പോയിരുന്നുവെന്ന് മനാഫ് പറയുന്നു.
അവരുടെയൊന്നും കണ്ണില്‍പ്പെടാതിരുന്ന വണ്ടി, ഡ്രഡ്ജിങ് കമ്പനിയുടെ സംഘത്തിലുള്ള സ്‌കൂബാ ഡൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടുന്നത് താനെതിര്‍ത്തിട്ടും വണ്ടിയില്‍പ്പതിപ്പിച്ച സ്‌ട്രോങ് എന്ന് ഇംഗ്ലീഷില്‍ എഴുതിയ സ്റ്റിക്കര്‍ മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വണ്ടിയുടെ ടയറും ഈ സ്റ്റിക്കറും മാത്രമായിരുന്നു മണ്ണിന് മുകളിലുണ്ടായിരുന്നത്.
'ഈ ലോറി ഇവിടെ വെക്കണമെന്നാണ് എന്റെ അഭിപ്രായം. ഇതൊരു ഓര്‍മപ്പെടുത്തലാണ്. ഒരുമനുഷ്യജീവന് എന്ത് വിലയുണ്ടെന്നതിന്റെ പ്രതീകമാണിത്. ഒരു ഡ്രൈവറിന് വേണ്ടിയാണോ ഇത് എന്നാണ് അവര് ചോദിച്ചത്.
ഞാന്‍ ചില ആളുകളെ അളക്കാന്‍ ഒരു അളവുകോല്‍വെച്ചിട്ടുണ്ട്. അതുവെച്ചുനോക്കുമ്പോള്‍ ഞാനവരേക്കാള്‍ എത്രയോ മുകളിലാണെന്ന് സമാധാനിക്കും. പണത്തേക്കാള്‍ വലുത് പലതുമുണ്ട്', മനാഫ് പറഞ്ഞു.
'അര്‍ജുന്‍ എങ്ങനെ കൊണ്ടുനടന്നതാണെന്ന് അറിയുമോ, മുതലാളിമാരെപോലും അതിനുള്ളില്‍ കയറാന്‍ അവന്‍ അനുവദിച്ചിട്ടില്ല. ചെരുപ്പില്‍ ചെളിയുണ്ടെങ്കില്‍ കയറാന്‍ സമ്മതിക്കില്ല, അങ്ങനെ പല നിബന്ധനകളുമുള്ള മനുഷ്യനാണ്. അവര്‍ക്ക് വണ്ടിയെന്ന് പറഞ്ഞാല്‍ ജീവനാ... സ്റ്റിക്കര്‍വെച്ചതിന് ഞാന്‍ ചീത്ത പറഞ്ഞതാ.
സ്‌ട്രോങ് എന്നെഴുതിയ ആ സ്റ്റിക്കര്‍ മാത്രമാണ് ലോറിയെ തിരിച്ചറിയാന്‍ ഉണ്ടായിരുന്നത്. ടയറും ഈ സ്റ്റിക്കറും മാത്രമായിരുന്നു മണ്ണിന് മുകളിലുണ്ടായിരുന്നത്. സ്‌കൂബാ ഡൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടത് ഈ സ്‌ട്രോങ് എന്ന സ്റ്റിക്കറാണ്. അങ്ങനെയാണ് വണ്ടി കണ്ടുപിടിച്ചത്'. 'ഞാന്‍ ചീത്ത പറഞ്ഞപ്പോള്‍ അതവിടെ നിന്നോട്ടെ എന്നായിരുന്നു അർജുൻ പറഞ്ഞത്.
അതുള്ളതുകൊണ്ടാണ് വണ്ടി തിരിച്ചറിഞ്ഞത്. ഈ വണ്ടി നിന്ന ഭാഗത്തുകൂടി പലതവണ നാവികസേനയും ഈശ്വര്‍ മാല്‍പെയും അടക്കം ദൗത്യസംഘത്തിലെ പല ആളുകളും പോയിരുന്നു.
പക്ഷേ ശ്രദ്ധയില്‍പ്പെട്ടില്ല. എന്തോ ഭാഗ്യത്തിന് സ്‌കൂബാ ഡൈവേഴ്‌സിന്റെ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ഈ സ്റ്റിക്കര്‍ കണ്ടു. അതാണ് ഇതിന്റെ വഴിത്തിരിവ്. ഇനി ഞാന്‍ വണ്ടിക്ക് സ്റ്റിക്കര്‍ ഒട്ടിക്കുമ്പോള്‍ വഴക്ക് പറയില്ല', മനാഫ് ശബ്ദമിടറി പറഞ്ഞു.
#Manaf #eyes #filled #with #tears #as #he #uttered #words #I #scolded #him #putting #this #sticker #but #then #he #said