ന്യൂഡൽഹി :(truevisionnews.com) പി വി അൻവർ എം എൽ എ യുടെ വാർത്താസമ്മേളത്തിന് പിന്നാലെ പ്രതികരണവുമായി സിപിഐഎം പി.ബി അംഗം എ വിജയരാഘവൻ എം പി. അൻവർ നടത്തുന്നതൊക്കെ ആരോപണങ്ങൾ മാത്രമാണെന്ന് എ വിജയരാഘവൻ എം പി പറഞ്ഞു.
പാർട്ടി നമ്മുടെ സമൂഹത്തിലാണ്, എത്രയോ കൊല്ലങ്ങളായിട്ട് പാർട്ടി പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ പാർട്ടിക്ക് പൈതൃകവും പാരമ്പര്യവും ശൈലിയും ഉണ്ട്, അതിൽ ഒരു വ്യത്യാസവും ഉണ്ടായിട്ടില്ലെന്ന് എം പി കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറെ ദിവസങ്ങായി പി വി അൻവർ എം.എൽ.എ നിരന്തരമായി പത്ര സമ്മേളനങ്ങൾ പ്രസ്താവനകളും നടത്തുകയുണ്ടായി. അത് പൊതുവെ നമ്മുടെ ഇടതുപക്ഷ എം എൽ എയിൽ നിന്ന് പ്രതീക്ഷിക്കുന്ന തരത്തിൽ അല്ലെന്ന് എ വിജയരാഘവൻ പറഞ്ഞു.
ഇടതുപക്ഷ എം എൽ എ എന്ന നിലയിൽ പ്രവർത്തിക്കുമ്പോൾ സ്വാഭാവികമായും ഉയർന്ന പ്രശ്നങ്ങൾ ഗവൺമെന്റിന്റെയും പാർട്ടിയുടെയും ശ്രദ്ധയിൽ പെടുത്തുകയാണ് സാധാരണ ഗതിയിൽ ചെയ്യേണ്ടത്.
ആ നിലയിൽ ഒരു കാര്യമുന്നയിച്ചാൽ പാർട്ടിയും ഗവൺമെന്റും അത് പരിശോധിക്കും. ഗവണ്മെന്റ് പരിശോധിക്കുമ്പോൾ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചുള്ള പ്രവർത്തന രീതിയിലായിരിക്കും.
അങ്ങനെ നടത്തുന്ന പരിശോധനയിൽ തെറ്റായ എന്തെങ്കിലും കണ്ടെത്തിയാൽ നടപടി എടുക്കുകയും ചെയ്യും. അല്ലാതെ ഏതെങ്കിലും തരത്തിലുള്ള തെറ്റിനെ പിൻതാങ്ങുകയോ പ്രോത്സാഹിപ്പിക്കുകയോ സംപ്രക്ഷിക്കുകയോ ചെയ്യുന്ന നിലപാട് കേരളത്തിലെ ഇടതുപക്ഷ ജനാതിപത്യ മുന്നണിയുടെ ഗവൺമെന്റിനോ മുഖ്യമന്ത്രിക്കോ പാർട്ടിക്കോ ഇല്ല.
ആ നിലയിൽ പ്രവർത്തിക്കുന്ന പാർട്ടിയും ഗവണ്മെന്റുമാണ് കേരളത്തിലുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി ആരോപണങ്ങൾ ഉന്നയിച്ച് കൊണ്ട് അതിന്റെ മുകളിൽ നടപടി എന്നുള്ള നിലയിൽ അദ്ദേഹം പലതും പറയുകയുണ്ടായി.
പറഞ്ഞത് പലതും പരിശോധിക്കുമ്പോൾ അതൊക്കെ പാർട്ടിയെ ദുർബലപ്പെടുത്തുന്ന നിലയ്ക്കും മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കുന്ന നിലയ്ക്കുമാണെന്ന് എം പി പറഞ്ഞു.
പൊതുവെ സി പി ഐ എമ്മിനെ സഹായിക്കുന്ന നിലയ്ക്കുള്ളതുമല്ല അൻവർ ചെയ്യുന്നത് . അൻവർ തന്റെനിലപാടിൽ നിന്ന് തിരുത്തി മാറണമെന്നാണ് പാർട്ടി അന്ന് അദ്ദേഹത്തോട് സൂചിപ്പിച്ചത്.
ഇപ്പോൾ അയാൾ നടത്തിയിട്ടുള്ള പ്രസ്താവനകൾ നോക്കിയാൽ അത് പാർട്ടിയെ സഹായിക്കാനോ ഗവണ്മെന്റിനെ സഹായിക്കാനോ അല്ല, അത്തരമൊരു അജിതമായ പ്രസ്താവന വന്നിരിക്കുന്നത്. ബാക്കി വിശദാംശങ്ങൾ പാർട്ടി പരിശോധിച്ച് ചർച്ച ചെയ്ത് അതിന്റെ അടിസ്ഥാനത്തിൽ പ്രതികരിക്കുന്നതായിരിക്കുമെന്നും എം വിജയരാഘവൻ പറഞ്ഞു.
#Rejected #Anwa r#Party #ChiefMinister #will #protect #mistakes #CPIM #PBmember #AVijayaraghavan