#DerailmentBid | വീണ്ടും ട്രെയിൻ അട്ടിമറി ശ്രമമെന്ന് സൂചന; റെയിൽവേ പാളത്തിൽ സ്ഥാപിച്ച ഇരുമ്പ് ദണ്ഡിൽ ട്രെയിൻ ഇടിച്ചു

#DerailmentBid | വീണ്ടും ട്രെയിൻ അട്ടിമറി ശ്രമമെന്ന് സൂചന; റെയിൽവേ പാളത്തിൽ സ്ഥാപിച്ച ഇരുമ്പ് ദണ്ഡിൽ ട്രെയിൻ ഇടിച്ചു
Sep 26, 2024 07:46 PM | By ShafnaSherin

അഹമ്മദാബാദ്: (truevisionnews.com)രാജ്യത്ത് വീണ്ടും ട്രെയിൻ അട്ടിമറിയ്ക്ക് ശ്രമമെന്ന് സൂചന. ഗുജറാത്തിൽ റെയിൽവേ പാളത്തിൽ സ്ഥാപിച്ച ഇരുമ്പ് ദണ്ഡിൽ ട്രെയിൻ ഇടിച്ചു.

പാസഞ്ചർ ട്രെയിനാണ് ഇരുമ്പ് ദണ്ഡിൽ ഇടിച്ചത്. ട്രെയിൻ ഇരുമ്പ് ദണ്ഡിൽ ഇടിച്ചതിനെ തുടർന്ന് മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു.

ഗുജറാത്തിലെ ബോട്ടാദില്ലിൽ നടന്ന സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.റാൺപൂർ പോലീസ് സ്റ്റേഷൻ പരിധിയിലൂടെ കടന്നുപോകുമ്പോൾ ഓഖ-ഭാവ്‌നഗർ പാസഞ്ചർ ട്രെയിൻ (19210) നാലടി നീളമുള്ള ഇരുമ്പ് ദണ്ഡിൽ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് കിഷോർ ബലോലി പറഞ്ഞു.

റെയിൽവേ പാളത്തിന്റെ നടുവിലായി കുത്തിനിർത്തിയ രീതിയിലാണ് ഇരുമ്പ് ദണ്ഡ് സ്ഥാപിച്ചിരുന്നത്. കുണ്ഡ്ലി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയാണ് സംഭവം നടന്നത്.

സംഭവത്തിന് പിന്നിൽ അട്ടിമറി സാധ്യതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച സൂറത്തിൽ റെയിൽവേ ട്രാക്കുകളിൽ കൃത്രിമം കാണിച്ചതിന് മൂന്ന് റെയിൽവേ ജീവനക്കാരെ അറസ്റ്റ് ചെയ്തതിരുന്നു.

ഇതിന് പിന്നാലെയാണ് ഗുജറാത്തിലെ സംഭവം ഉണ്ടായിരിക്കുന്നത്. നേരത്തെ, പഞ്ചാബിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.ഡൽഹി-ഭതിന്ദ എക്സ്പ്രസ് ട്രെയിൻ ലക്ഷ്യമിട്ടാണ് അട്ടിമറി സംഭവമുണ്ടായത്. ഭതിന്ദയിലെ റെയിൽവേ പാളത്തിൽ നിന്ന് 9 ഇരുമ്പ് ദണ്ഡുകളാണ് പൊലീസ് കണ്ടെടുത്തത്.

#hinted #another #train #sabotage #attemp #train #hit #iron #bar #placed #railway #track

Next TV

Related Stories
#cpim |  ഇനിയും അൻവറിനെ പിന്തുണച്ച് പോകാനാവില്ല! അൻവറിനെ കൈവിട്ട് സിപിഐഎം; വൈകാതെ തീരുമാനം

Sep 26, 2024 09:41 PM

#cpim | ഇനിയും അൻവറിനെ പിന്തുണച്ച് പോകാനാവില്ല! അൻവറിനെ കൈവിട്ട് സിപിഐഎം; വൈകാതെ തീരുമാനം

മുഖ്യമന്ത്രി ആലുവയിൽ പരിപാടിയിൽ പങ്കെടുത്ത ശേഷം യാത്ര പുറപ്പെടുകയാണ്. ഇന്ന് രാത്രിയോടെ ഇരുവരും ഡൽഹിയിൽ...

Read More >>
#MVGovindan | പിവി അൻവറിന്റെ ആരോപണങ്ങള്‍ തള്ളി സിപിഎം; പാര്‍ട്ടി ശത്രുവായി മാറരുതെന്ന് എംവി ഗോവിന്ദൻ

Sep 26, 2024 08:37 PM

#MVGovindan | പിവി അൻവറിന്റെ ആരോപണങ്ങള്‍ തള്ളി സിപിഎം; പാര്‍ട്ടി ശത്രുവായി മാറരുതെന്ന് എംവി ഗോവിന്ദൻ

വാര്‍ത്താസമ്മേളനത്തിലെ കാര്യങ്ങള്‍ വിശദമായി നോക്കിയശേഷം നാളെ പ്രതികരിക്കും....

Read More >>
#CCTV  | ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണം; എല്ലാ ഭക്ഷണ കേന്ദ്രങ്ങളിലും സിസിടിവി നിർബന്ധം, കർശന നടപടി സ്വീകരിച്ച്  യുപി സർക്കാർ

Sep 26, 2024 08:08 PM

#CCTV | ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണം; എല്ലാ ഭക്ഷണ കേന്ദ്രങ്ങളിലും സിസിടിവി നിർബന്ധം, കർശന നടപടി സ്വീകരിച്ച് യുപി സർക്കാർ

എല്ലാ ഹോട്ടലുകളിലും ധാബകളിലും റെസ്റ്റോറന്റുകളിലും പരിശോധന നടത്താൻ മുഖ്യമന്ത്രി ഉത്തരവിട്ടു....

Read More >>
#rape | ക്ഷേത്രത്തിനുള്ളിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; 70-കാരനായ പൂജാരി അറസ്റ്റിൽ

Sep 26, 2024 05:37 PM

#rape | ക്ഷേത്രത്തിനുള്ളിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; 70-കാരനായ പൂജാരി അറസ്റ്റിൽ

തുടർന്ന് ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി വിവരം അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കളും ബന്ധുക്കളും മറ്റ്...

Read More >>
#manaf | 'ഈ സ്റ്റിക്കര്‍വെച്ചതിന് ഞാന്‍ ചീത്ത പറഞ്ഞതാ, പക്ഷെ അന്ന് അവൻ പറഞ്ഞത്...'; വാക്കുകള്‍ മുഴുമിപ്പിക്കുമ്പോള്‍ മനാഫിന്റെ കണ്ണുകള്‍ നിറഞ്ഞു

Sep 26, 2024 04:32 PM

#manaf | 'ഈ സ്റ്റിക്കര്‍വെച്ചതിന് ഞാന്‍ ചീത്ത പറഞ്ഞതാ, പക്ഷെ അന്ന് അവൻ പറഞ്ഞത്...'; വാക്കുകള്‍ മുഴുമിപ്പിക്കുമ്പോള്‍ മനാഫിന്റെ കണ്ണുകള്‍ നിറഞ്ഞു

അവരുടെയൊന്നും കണ്ണില്‍പ്പെടാതിരുന്ന വണ്ടി, ഡ്രഡ്ജിങ് കമ്പനിയുടെ സംഘത്തിലുള്ള സ്‌കൂബാ ഡൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടുന്നത് താനെതിര്‍ത്തിട്ടും...

Read More >>
#MaadhaviLatha | വന്ദേഭാരത് ട്രെയിനിൽ ഭജന നടത്തി ബിജെപി നേതാവ്

Sep 26, 2024 03:51 PM

#MaadhaviLatha | വന്ദേഭാരത് ട്രെയിനിൽ ഭജന നടത്തി ബിജെപി നേതാവ്

വിഡിയോ വൈറലായതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ അനുകൂലിച്ചും എതിർത്തും പ്രതികരണങ്ങൾ...

Read More >>
Top Stories